കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

kmic "എസ് എസ് എഫ് മദ്യ ഷോപ്പ് ഉപരോധ" ഐക്യദാര്ഢ്യ സമ്മേളനം

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം സംഘടിപ്പിച്ച
 "എസ് എസ് എഫ് മദ്യ ഷോപ്പ് ഉപരോധ" ഐക്യദാര്ഢ്യ സമ്മേളനം 31/12/2012

മദ്യഷാപ്പുകള്‍ ഉപരോധിക്കുന്ന എസ് എസ് എഫ് നു പിന്തുണയുമായി KMIC യുടെ സമ്മേളനം


"DEC- 31 SSF മദ്യഷാപ്പുകള്‍ ഉപരോധിക്കുന്നു "ധാര്‍മിക പടയണിയുടെ ഈ ധീരമായ മുന്നേറ്റത്തിനു എല്ലാ വിധ പിന്തുണയും നല്‍കിക്കൊണ്ട് ഓണ്‍ലൈന്‍ രംഗത്തെ അഹല്സ്സുന്നയുടെ ആദര്‍ശ ജാലകമായ കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഒരുക്കുന്ന സമ്മേളനം.. DEC 31 നു രാത്രി 10 മണിക്ക് KMIC ചെയര്‍മാന്‍ സയ്യിദ് യുസുഫുല്‍ ബുഖാരി വൈലത്തൂരിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പി ടി എ റഹീം എം എല്‍ എ യോഗം ഉദ്ഘാടനംചെയ്യും. SSFമുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ നസിറുദ്ദീന്‍ അന്‍വരി സ്വാഗതം , SSF സംസ്ഥാന കൌണ്‍സില്‍ മെമ്പര്‍ വാവാട് സാബിത് സഖാഫി പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യ പ്രഭാഷണം നടത്തുന്നു ,മുഹമ്മദ്കുഞ്ഞ് സഖാഫി കണ്ണപുരം..ചെയര്‍മാന്‍ R.S.C.UAE CHAPTER., UV. ദിനേശ് മണി (CPIM),K.ബാബു (INC)സിദ്ദീക്ക് തളിക്കുളം (KMCC NET ZONE) കൂടാതെ രാഷ്ട്രീയ ,സാമൂഹിക, സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നു..... എല്ലാ കൂട്ടുകാര്‍ക്കും സ്വാഗതം ..

നൂറോളംപേര്‍ മുജാഹിദില്‍ നിന്നും കാന്തപുരം വിഭാഗത്തിലേക്ക്

നൂറോളംപേര്‍ മുജാഹിദില്‍ നിന്നും കാന്തപുരം വിഭാഗത്തിലേക്ക് 
കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലെ ന്യൂസ്‌ ടൈമില്‍ അലവി സഖാഫി കൊളത്തൂര്‍ തിരുവനന്തപുരം സംഭവങ്ങള്‍ വിശദീകരിക്കുന്നു.

കാളമ്പാടി ഉസ്താദിന്‍റെ ജനാസ AP ഉസ്താദിന്റെ സന്ദര്‍ശനം സത്യം എന്ത് ?

KERALA MALABAR ISLAMIC CLASS ROOM ( SUNNI ONLINE CLASS )
 www.sunnionlineclass.com
http://sunnionlinevideo.blogspot.com/
കാളമ്പാടി ഉസ്താദിന്‍റെ ജനാസ AP ഉസ്താദിന്റെ സന്ദര്‍ശനം സത്യം എന്ത് ?
Dr:ഹുസൈന്‍ സഖാഫി ചുള്ളിക്കോട് വിശദീകരിക്കുന്നു.

RSC ഉണര്‍ത്തു സമ്മേളനത്തിന് KMIC യുടെ ഐക്യദാര്‍ഡ്യ സമ്മേളനം

"പ്രലോഭനങ്ങളെ  അതിജയിക്കണം"
RSC ഉണര്‍ത്തു സമ്മേളനത്തിന്   KMIC യുടെ  ഐക്യദാര്‍ഢ്യം 
25/09/2012
  സൗദി സമയം രാത്രി  9 ,യു എ ഇ സമയം 10 മണിക്ക്
പ്രഗത്ഭരായ  നേതാക്കള്‍  പങ്കെടുക്കുന്നു. ഏവര്‍ക്കും സ്വാഗതം

ഷെയ്ഖ്‌ സഈദ്‌ ഹുസൈന്‍ താന്‍സാനിയ പ്രത്യേക അഭിമുഖം നല്‍കിയപ്പോള്‍


ആഫ്രിക്കന്‍ മിറാക്കിള്‍ ബോയ്‌ ഷെയ്ഖ്‌ സഈദ്‌ ഹുസൈന്‍ താന്‍സാനിയ പ്രത്യേക അഭിമുഖം കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

KMIC EXCLUSIVE :-

 ആഫ്രിക്കന്‍ മിറാക്കിള്‍ ബോയ്‌ 

ഷെയ്ഖ്‌ സഈദ്‌ ഹുസൈന്‍ താന്‍സാനിയ 

പ്രത്യേക അഭിമുഖം

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ 

ഇന്ന്  23/09/2012
രാത്രി ഇന്ത്യന്‍ സമയം10 PM 
ക്ലാസ്സ്‌ റൂമില്‍  ഐഡികള്‍ക്ക് പരിധി ഉള്ളതിനാല്‍ 
kerala malabar islamic radio, sunni online radio, kmic radio എന്നിവ വഴി തല്‍സമയം പരിപാടി കേള്‍ക്കുക. സത്യം മനസ്സിലാക്കുക

..ചരിത്ര നിമിഷത്തില്‍ പങ്കാളികളാകുക..
ഏവര്‍ക്കും  കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലേക്ക്‌ സ്വാഗതം

ശൈഖുനാ ഇ കെ. ഹസ്സന്‍ മുസ്ലിയാര്‍ അനുസ്മരണം kmic യില്‍

16/09/2012 നു  രാത്രി (ksa- 09 , uae- 10) മണിക്ക്... ‌

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

 പുത്തന്‍ പ്രസ്ഥാനക്കാര്‍ക്കെതിരെ  ഒറ്റയാള്‍ പോരാട്ടം നടത്തി
അഹ് ലുസ്സുന്നയുടെ ആശയാദര്‍ശങ്ങളാണ്  ശരിയെന്നു കേരള ജനതയെ പഠിപ്പിച്ച
 മഹാനായ ശൈഖുനാ ഇ കെ. ഹസ്സന്‍ മുസ്ലിയാര്‍ അനുസ്മരണം 

 ഉസ്താദ്‌ മുസ്തഫ ദാരിമി കാടാങ്കോട്,പി പി എ കുട്ടി ദാരിമി മമ്പുറം, നസിറുദ്ദീന്‍ അന്‍വരി വടുതല , ടി ടി അഹ്സനി അബുദാബി തുടങ്ങി നിരവധി പ്രമുഖര്‍  പങ്കെടുക്കുന്നു. ...ഏവര്‍ക്കും സ്വാഗതം..

കൊട്ടിയം താഴുത്തല ഖാദിസിയ്യയുടെ പതിനെട്ടാം വാര്‍ഷിക ബിരുദദാന സമ്മേളനത്തിനു ഗംഭീര തുടക്കം.


കൂടുതല്‍ വാര്‍ത്തകള്‍ക്ക് സന്ദര്‍ശിക്കുക: 
http://www.quadisiyya.org/
തല്‍സമയം പരിപാടികള്‍ കേള്‍ക്കാന്‍ കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം
സന്ദര്‍ശിക്കുക: 
www.sunnionlineclass.com

ഖുര്‍'ആനും, തഹ് ലീലുകളും ഹദിയ ചെയ്യുന്നു

കേരളത്തിലെ സുന്നത്ത്‌ ജമാഅത്തിന്‍റെ നേതൃത്വത്തില്‍ പതിറ്റാണ്ടുകളായി നിറഞ്ഞു നിന്നിരുന്ന ടി.എസ്.കെ തങ്ങള്‍ അല്‍ ബുഖാരി അവര്‍കള്‍ക്കും  , നമ്മില്‍ നിന്ന് മരണപ്പെട്ട മറ്റുള്ളവര്‍ക്ക്  വേണ്ടിയും മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഖുര്‍'ആനും, തഹ് ലീലുകളും ഹദിയ ചെയ്യുന്നു .. നിങ്ങള്‍ ചൊല്ലുന്ന യാസീനുകളും ദിക്റ്കളും @abusinu എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം  ID യില്‍ 20/9/2012 നു മുന്‍പ്‌ അറിയിക്കുക.
------------------

ഖാദിസിയ്യ സമ്മേളനം 14 മുതല്‍ ഒരുക്കങ്ങള്‍ തുടങ്ങി

തെക്കന്‍ കേരളത്തിലെ പ്രമുഖ ഇസ്ലാമിക സ്ഥാപനമായ ഖാദിസിയയുടെ പതിനെട്ടാം വാര്‍ഷിക ആറാം ബിരുദദാന സമ്മേളനം സെപ്റ്റംബര്‍ 14, 15,16 തിയതികളില്‍ തഴുത്തല ഖാദിസിയയില്‍ നടക്കും.
പതാക ജാഥ , ഘോഷയാത്ര , ഉല്‍ഘാടന സമ്മേളനം, ആത്മീയ സമ്മേളനം, പഠനക്ലാസ്സുകള്‍, സെമിനാറുകള്‍, ആലുംനീ മീറ്റ്‌, സനദ്‌ ദാനം, സമാപന സമ്മേളനം തുടങ്ങി വിവിധ പരിപാടികള്‍ ഇതിന്റെ ഭാഗമയി നടക്കും.
ലോകപ്രശസ്ത പണ്ഡിതന്‍മാര്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ വിദേശ പ്രധിനിധികളും രാഷ്ട്രിയ-സാംസ്‌കാരിക നേതാക്കളും വിവിധ പരിപാടികളില്‍ സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഖാദിസിയ്യ വെബ്സൈറ്റ് സന്ദര്‍ശിക്കുക www.quadisiyya.org
പരിപാടികളുടെ തല്‍സമയ പ്രക്ഷേപണം കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്
സന്ദര്‍ശിക്കുക:www.sunnionlineclass.com

ആവേശമായി ഓണ്‍ലൈന്‍ പ്രവര്‍ത്തകരുടെ ഒത്തുചേരല്‍

ഒരു ദശാബ്ദത്തിലേറെയായി ഓണ്‍ലൈന്‍ ദഅവ രംഗത്ത് സജീവ  സാന്നിധ്യവും മലയാളത്തിലെ ആദ്യ ഓണ്‍ലൈന്‍ ക്ലാസ്സ്‌  റൂമുമായ കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന്‍റെ   സൗദിഅറേബ്യയിലെ ദമ്മാം, അല്ഖോബാര്‍ ,ജുബൈല്‍ മേഖലയിലെ കെ എം ഐ സി പ്രവര്‍ത്തകരുടേയും സഹാകാരികളുടെയുംഒരുമിച്ചു കൂടല്‍ പ്രവര്‍ത്തകര്‍ക്ക് ആവേശമായി . ഓണ്‍ലൈന്‍വഴി വഴി മാത്രം കേട്ട് പരിചയമുള്ളമുഖങ്ങളെ നേരില്‍ കണ്ട അനുഭവം മറക്കാനാവാത്തതായിരുന്നു.
വിവര സാങ്കേതികവിദ്യ വളരെയധികം പുരോഗമിച്ച ഈകാലത്ത് ഓണ്‍ലൈന്‍ ദഅവ മാറ്റി വെക്കാന്‍ കഴിയില്ല. സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്താതെ പിന്നീടു ഖേദിച്ചത് കൊണ്ട് കാര്യമില്ല.ഇന്റര്‍നെറ്റ്  ഉപയോഗിക്കുന്ന മക്കള്‍ തെറ്റുകളിലേക്ക് നീങ്ങുന്നത് വീക്ഷിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.മക്കളെ കെ എം ഐ സി പോലെയുള്ള ഓണ്‍ലൈന്‍ഇസ്ലാമിക് ക്ലാസ്സ്‌ റൂമുകളുമായി ബന്ധപ്പെടുത്തണം. സാങ്കേതിക വിദ്യകള്‍ ആത്മീയ ഉന്നമനത്തിനുവേണ്ടി എങ്ങിനെ വിനിയോഗിക്കാം എന്നതിന്‍റെ തെളിവാണ് കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം. കെ എം ഐ സി ദാഇ കൂടിയായ റാഫി അമാനി അസ്ഹരി ഉണര്‍ത്തി.

സയ്യിദ്‌ യുസുഫുല്‍ ബുഖാരി വൈലത്തൂര്‍ തങ്ങള്‍ ചെയര്‍മാനായ കെ എം ഐ സി യുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്.  കൂടുതല്‍  ആളുകളിലേക്ക്  ഓണ്‍ലൈന്‍ ദഅവ യുടെ സന്ദേശം എത്തിക്കണം.
അഹ് ലുസ്സുന്നയുടെ ആഗോള ജാലകം കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ദാഇ ഉസ്താദ്‌ റാഫി അമാനി അസ്ഹരി ,ഷാഫി മഹ്ളരി ,സകീര്‍ മാന്നാര്‍,ശിഹാബ്‌ കൊട്ടുകാട്,ശരഫ്‌ ഹാരിസ്‌ സഖാഫി,അഷ്‌റഫ്‌ ജൌഹരി,മുഹമ്മദ്‌ അന്‍വരി,യുസുഫ് ബാഖവി,അന്‍സാരി മുസ്ലിയാര്‍ ,സലിം പാലാചിറ ,അഷ്‌റഫ്‌ ഏലംകുളം, അഷ്‌റഫ്‌ പട്ടാമ്പി തുടങ്ങി നിരവധി ഉസ്താദുമാരും പ്രവര്‍ത്തകരും പങ്കെടുത്തു. 








ഡോക്ടര്‍ ലൈവ് 31/08/2012 വെള്ളിയാഴ്ച കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍


കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ 31/08/2012 വെള്ളിയാഴ്ച
ഡോക്ടര്‍ ലൈവ്

ഡോക്ടര്‍  ഷാഫി കൊല്ലം എംബിബിഎസ്
---------------
IST- 05: 30PM TO 06:30PM
TOMORROW-31/08/2012 FRIDAY
 ON KMIC
IST- 05: 30PM TO 06:30PM
DR.LIVE
 ( Dr. Shafi Kollam MBBS)
 SUB: EOSINOPHILIA

ഏവര്‍ക്കും അഹ് ലുസ്സുന്നയുടെ ആഗോള ജാലകം കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലേക്ക്‌ സ്വാഗതം
***

ഖമറുല്‍ ഉലമയുടെ ബുഖാരി ദര്‍സ്‌ സമാരംഭം


നാളെ രാവിലെ  19/08/2012- 10:30 നു ശൈഖുന ഖമറുല്‍ ഉലമയുടെ ബുഖാരി ദര്‍സ്‌ സമാരംഭം കുറിക്കുന്ന ചരിത്ര നിമിഷത്തിനു സാക്ഷികളാവാന്‍ എല്ലാവരെയും കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം സ്വാഗതം ചെയ്യുന്നു..
Tomorrow 10 : 30 am Live From markaz Bukahari Dars of Shaikhuna AP usthad Startng moment.... Only In KMIC...

SUNNI ONLINE APPLICATION FROM OVI STORE

SUNNI ONLINE CLASS &SUNNI ONLINE NEWS @ NOKIA OVI STORE PLS GO TO OVI STORE , SERCH SUNNI ONLINE ,INSTALL APPLICATIONS


ബെല്ലാരിയില്‍ ഇസ്ലാം കേട്ടുകേള്‍വി:

ബെല്ലാരിയില്‍ ഇസ്ലാം കേട്ടുകേള്‍വി:ഇത് നമ്മില്‍ നിന്ന്ഒരുപാടകലെയല്ല. , അന്ധവിശ്വാസങ്ങളും അനാചാരങ്ങലുമായി, ഒരുനേരത്തെ കഞ്ഞിക്ക് വകയില്ലാതെ ,..നാട്ടിലെ ജന്മിമാരുടെ തൊഴിലാളികളായി.... ,കൃഷി ഇല്ലാത്തപ്പോള്‍ മുഴുപ്പട്ടിണിയിലായി കുറെ മുസ്ലിംകള്‍..
 അവര്‍ക്ക് നിസ്കാരമറിയില്ല. നോമ്പറിയില്ല...മറ്റൊന്നും അറിയില്ല..., തുടര്‍ന്ന് വായിക്കാന്‍  ടി എന്‍ പുരത്തിന്റെ ഈ ലേഖനം വായിക്കുക.
സന്മനസ്സുള്ളവര്‍ സഹായിക്കുക.അള്ളാഹു നമ്മെ സഹായിക്കും.തീര്‍ച്ച.
(വായിക്കുക. ഷെയര്‍ ചെയ്യുക)

Kerala Malabar Islamic Radio ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക്‌

 നിങ്ങള്‍ ഉപയോഗിക്കുന്ന Kerala Malabar Islamic Radio യില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു.തുടര്‍ന്നും  Kerala Malabar Islamic Radio ലഭിക്കാന്‍ ഇന്റര്‍നെറ്റ്‌ റേഡിയോയില്‍ Kerala Malabar Islamic Radio എന്ന്  search ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന മൂന്ന് Kerala Malabar Islamic Radio കളില്‍ നിന്ന് ആദ്യം കാണുന്ന റേഡിയോ നിങ്ങളുടെ favourite റേഡിയോയില്‍ ഉള്‍പെടുത്തുക. സുന്നി ഓണ്‍ലൈന്‍ റേഡിയോ മാറ്റങ്ങളില്ലാതെ തുടരുന്നതാണ്.സഹായങ്ങള്‍ക്ക് support@sunnionlineclass.com ല്‍ ബന്ധപ്പെടുക.

ഇരുപത്തിനാലുമണിക്കൂര്‍ മലയാളത്തില്‍ ഇസ്ലാമിക് പരിപാടികള്‍

നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇരുപത്തിനാലുമണിക്കൂര്‍ മലയാളത്തില്‍ ഇസ്ലാമിക് പരിപാടികള്‍ കേള്‍ക്കാം . 
വിശുദ്ധ ഖുര്‍ആന്‍
ഹദീസ്‌
കര്‍മ്മശാസ്ത്രം
കേരളത്തിലെ   പ്രസക്തപരിപാടികള്‍
ഗള്‍ഫ്‌ നാടുകളിലെ പരിപാടികള്‍......
തുടങ്ങി തല്‍സമയ പരിപാടികള്‍...
നിങ്ങള്‍ ചെയ്യേണ്ടത്:  ഇവിടെ ക്ലിക്ക് ചെയ്യുക 
തുടര്‍ന്ന്  ലഭിക്കുന്ന ഫയല്‍ നിങ്ങളുടെകമ്പ്യൂട്ടര്‍ സ്ക്രീനില്‍ സേവ് ചെയ്യുക.
ഇനി ഓപ്പണ്‍ ചെയ്തു നോക്കുക.

നിങ്ങളുടെ കൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്യുക. നമ്മുടെ കൂട്ടുകാരും നന്മയില്‍ മുന്നേറട്ടെ.

മേനക്കുത്ത് മൊയ്തു എന്നവര്‍ മരണപ്പെട്ടു

 إنا لله وإنا إليه راجعون
ഏലംകുളം. മേനക്കുത്ത് മൊയ്തു  എന്നവര്‍ മരണപ്പെട്ടു. KMIC_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയില്‍ വരാറുള്ള ഇബ്രാഹിം മുസ്ലിയാര്‍ അബുദാബിയുടെ പിതാവാണ്.  പ്രത്യേകം പ്രാര്‍ത്ഥനകളില്‍ ഉള്‍പെടുത്താനും, മയ്യിത്ത് നിസ്കരിക്കാനും അഭ്യര്‍ത്തിക്കുന്നു.

KMIC Announcement

KMIC Announcement. We are changing the radio server of KERALA MALABAR ISLAMIC RADIO , Station will be available in new settings , just search for same name Kerala Malabar Islamic Radio . for any help please contact support@sunnionlineclass.com or  KMIC @ Mujeeb_Rahman or AfzalRahman .
www.sunnionlineradio.com

കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ :മോഹങ്ങള്‍ക്ക് മുളപൊട്ടിയ കാലം ഗള്‍ഫ്‌ മാധ്യമം

കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ :മോഹങ്ങള്‍ക്ക് മുളപൊട്ടിയ കാലം ഗള്‍ഫ്‌ മാധ്യമം വായിക്കാന്‍ ഇവിടെ   ക്ലിക്ക് ചെയ്യുക.

വിശുദ്ധ റമദാന്‍

വിശുദ്ധ റമദാന്‍ ,പുണ്യങ്ങളുടെ പൂക്കാലം.. ആരാധനകള്‍ കൊണ്ട് പ്രാര്‍ഥനകള്‍ കൊണ്ട് പടച്ചറബ്ബിന്റെ പ്രീതിക്ക് വേണ്ടി ധന്യമാക്കാന്‍ പറ്റിയ ഏറ്റവും നല്ല അവസരം. വിശ്വാസികള്‍ക്ക്‌ ഇത് വിലമതിക്കാനാവാത്ത മാസം. നന്മകള്‍ അധികരിപ്പിക്കാന്‍, സ്വീകാര്യമായ നന്മകളാല്‍ ധന്യമാക്കാന്‍ നാഥന്‍ തുണക്കട്ടെ.ആമീന്‍.

കൂടുതല്‍ തഴവ ബൈതുകള്‍ക്ക് ദയവായി ഇവിടെ ക്ലിക്കുക >>

അഹ് ലുസ്സുന്നയുടെ ആഗോളജാലകം കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന്‍റെ എല്ലാ ആശംസകളും

പ്രലോഭനങ്ങളെ അതിജയിക്കണം.RSC ഉണര്‍ത്തുസമ്മേളനങ്ങള്‍. സൗദി ദേശീയതല ഉദ്ഘാടനം

പ്രലോഭനങ്ങളെ അതിജയിക്കണം
RSC ഉണര്‍ത്തുസമ്മേളനങ്ങള്‍. കാമ്പയിന്‍ (ജൂലൈ 1 - സെപ്റ്റംബര്‍ 30)
സൗദി ദേശീയതല ഉദ്ഘാടനം. അല്ഖോബാര്‍ .സൗദി അറേബ്യ 



അല്‍-ഖോബാര്‍: സമൂഹിക അരക്ഷിതാവസ്ഥയുടെ പ്രധാന നിദാനം പ്രലോഭനങ്ങളാണെന്നും പ്രവാസികളാണ് ഇത്തരം പ്രതിഭാസ സംജ്ഞക്ക് കൂടുതല്‍ ബലിയാടാകുന്നതെന്നും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും നോര്‍ക്ക കണ്‍സല്‍ട്ടന്റുമായ ശിഹാബ് കൊട്ടുകാട് പറഞ്ഞു. ‘പ്രലോഭനങ്ങളെ അതിജയിക്കണം’ എന്ന സന്ദേശത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) ഗള്‍ഫിലെ അഞ്ഞൂറ് കേന്ദ്രങ്ങളില്‍ പ്രഖ്യാപിച്ച ഉണര്‍ത്തു സമ്മേളനങ്ങളുടെ ഭാഗമായി സൗദി ദേശീയ തല ഉദ്ഘാടനം അല്‍-ഖോബാറില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണവും പദവിയും അധികാരവും ഒത്തു ചേര്‍ന്ന ത്രിത്വത്തില്‍ നിന്നാണ് പ്രലോഭനങ്ങള്‍ ആവിര്‍ഭവിക്കുന്നത്. ആവശ്യങ്ങള്‍ നേടാന്‍ സ്വന്തം പണം ആവശ്യമില്ല; ഞങ്ങള്‍ നല്‍കാം എന്ന ചിട്ടിക്കമ്പിനിയുടെ പരസ്യങ്ങളിലേക്ക് മനുഷ്യന്റെ സാമ്പത്തിക ബോധം കൊണ്ടെത്തിച്ചതിനു പിന്നില്‍ അവന്റെ പ്രലോഭിത മനസ്സാണ്.-അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.

"മുജാഹിദ്‌ മതം പിളര്‍പ്പിലേക്ക് " സ്പെഷ്യല്‍ പ്രോഗ്രാം


"മുജാഹിദ്‌ മതം പിളര്‍പ്പിലേക്ക് "
സ്പെഷ്യല്‍ പ്രോഗ്രാം 

നേത്രത്വം

ഉസ്താദ്‌ നൗഷാദ്‌ അഹ്സനി
&
മുഹമ്മദ്‌ രാമന്തളി

11/07/2012 -IST 10 PM നു 
(സൗദി സമയം വൈകീട്ട് ഏഴരക്ക്, യുഎഇ എട്ടര മണിക്ക്)
കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍  
ഏവര്‍ക്കും  സ്വാഗതം
***
11/07/2012- IST 10 PM >>>>> " MUJAHID MATHAM PILARPILEKKU" KMIC SPECIAL PRGM  LED BY NOUSHAD AHSANI OTHUKUNGAL & MUHAMMED RAMANTHALI SAHIB  PLZ INFORM TO ALL
---

ക്ലാസ്സ്‌ സമയത്തില്‍ മാറ്റം


കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ നടന്നുവരുന്ന മുസ്തഫ സഅദി ഉസ്താദിന്റെ അദ്കിയ ക്ലാസ്സ്‌ സമയം ഇന്ത്യന്‍ സമയം രാവിലെ 9.30 മുതല്‍ 10.30വരെ യായിരിക്കുമെന്നും മറ്റു ക്ലാസുകള്‍ യഥാസമയം നടക്കുമെന്നും കെ എം ഐ സി തിരുവനന്തപുരം ഓഫീസില്‍നിന്ന്‌ റാഫി അമാനി ഉസ്താദ്‌ അറിയിച്ചു.

KMIC HEALTH NEWS:ഡോക്റ്റര്‍ ഷാഫി കൊല്ലം നാളെ KMIC യില്‍


തല്‍സമയ ഫിഖ്‌ഹ് ക്ലാസ്സ്‌

ഫിഖ്‌ഹ്  ക്ലാസ്സ്‌  എല്ലാ ദിവസവും 
ഉസ്താദ്‌  മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര 

സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00)

  കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും . ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ എത്തുന്നവര്‍ക്ക്  സംശയങ്ങള്‍ ചോദിക്കാനും പഠിക്കാനും പറ്റിയ  വിലയേറിയ അവസരം  ഉപയോഗപെടുത്തുക.
കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം www.sunnionlineclass.com
***

ഖത്മുല്‍ബുഖാരി: ചരിത്രവും പ്രസക്തിയും


ap thajul ulama
വിശ്വപ്രസിദ്ധ പണ്ഡിതനും ഹദീസ് വിജ്ഞാനീയങ്ങളിലെ അനുപമ സാന്നിധ്യവുമായ ശൈഖുല്‍ ഹദീസ് ഇമാം ബുഖാരിയുടെ ഗ്രന്ഥമായ 'സ്വഹീഹുല്‍ ബുഖാരി' ഓതിത്തീര്‍ന്നവരുടെ അനുഗ്രഹവേദിയാണ്  ശനിയാഴ്ച (30-june-2012) മര്‍കസില്‍  നടക്കുന്ന ഹദീസ് പഠിതാക്കളുടെ സംഗമം.

ശഅ്ബാനിന്റെ ചരിത്രസ്മൃതികളെ അയവിറക്കിയാണ് ഓരോ വര്‍ഷവും ഖത്മുല്‍ ബുഖാരി സംഗമം നടക്കുന്നത്. ഇസ്‌ലാമിക കേരളത്തിന്റെ ചരിത്രത്തില്‍ ഇവ്വിധമൊരു  കൂട്ടായ്മ ഒരുപക്ഷേ മര്‍കസില്‍ മാത്രമേയുള്ളൂവെന്ന് പറയാം. മതപണ്ഡിതന്മാരുടെ പ്രൗഢമായ സാന്നിധ്യത്തില്‍ നടക്കുന്ന 'ഖത്മുല്‍ ബുഖാരി  സംഗമ'ത്തിന്  നേതൃത്വം കൊടുക്കുന്നത് കാന്തപുരം ഉസ്താദാണ്.
 saheehbukhariഹദീസ് ശാസ്ത്രത്തിലെ ആദ്യത്തെ പരിഗണനീയ നാമമാണ് സ്വഹീഹുല്‍ ബുഖാരിക്കുള്ളത്. അതിസൂക്ഷ്മതയോടെയും ആധികാരികതയോടെയുമാണ് സ്വഹീഹുല്‍ ബുഖാരി ക്രോഡീകരിച്ചത്. നിവേദന പരമ്പരയുടെ വിശുദ്ധിയും  പ്രമാണങ്ങളുടെ സത്യസന്ധമായ പിന്‍ബലവും വിഷയങ്ങളോടുള്ള കാലിക പ്രതിപത്തിയും ഗ്രന്ഥകര്‍ത്താവിന്റെ സ്ഫടികസ്ഫുടമാര്‍ന്ന ജീവിതവുമൊക്കെയാണ് സ്വഹീഹുല്‍ ബുഖാരിയുടെ അദ്വിതീയ അംഗീകാരത്തിനു നിദാനം. 'അല്‍ ജാമിഉല്‍ മുസ്‌നദു സ്വഹീഹുല്‍ മുഖ്തസുറു മിന്‍ ഉമൂരി റസൂലില്ലാഹി വ സുനനഹീ' എന്നാണ് ഇമാം ബുഖാരി രചിച്ച ഹദീസ് ഗ്രന്ഥത്തിന്റെ പൂര്‍ണനാമം.

സോവിയറ്റ് യൂനിയനിലെ ബുഖാറയില്‍ ഹിജ്‌റ 194 ശവ്വാല്‍ 14 വെള്ളിയാഴ്ച ദിനത്തിലായിരുന്നു ഇമാം ബുഖാരിയുടെ  ജനനം.  ഖുറാസാനില്‍ ജഹ്ഫി വംശജനായി പിറന്നപ്പോള്‍ തന്നെ നാട്ടുകാര്‍ ആ കുഞ്ഞിന് പ്രത്യേക പരിഗണന നല്‍കി. 'അബൂഅബ്ദില്ല' എന്ന ഓമനപ്പേരിലാണവര്‍  സംബോധന ചെയ്തിരുന്നത്. മുഹമ്മദ് അബൂഅബ്ദില്ലാ ഇസ്മാഈലുല്‍ ബുഖാരിയുടെത് സുകൃതജന്മമായിരുന്നെങ്കിലും ആ കുഞ്ഞുനയനങ്ങള്‍ക്കു  കാഴ്ചശക്തിയില്ലായിരുന്നു. മാതാവിനിത് അസഹ്യമായി. ആ മാതൃഹൃദയം പരിഹാരത്തിനായി അല്ലാഹുവിനോട് കരഞ്ഞുപ്രാര്‍ഥിച്ചു. ആ പ്രാര്‍ഥന ബുഖാരിയുടെ നയനങ്ങള്‍ക്ക് വെളിച്ചം പകര്‍ന്നു. ഇരുളില്‍നിന്നും വെളിച്ചത്തിലേക്കുള്ള ആത്മീയമായൊരു മിഴിതുറക്കല്‍.  ആ നക്ഷത്രക്കണ്ണുകളില്‍ പിന്നെ ഇരുട്ടിനു സ്ഥാനമുണ്ടായിരുന്നില്ല. ഇമാം മുഹമ്മദുല്‍ ബുഖാരിയുടെ മാതാവ് അതുല്യവ്യക്തിത്വമായിരുന്നു. ആത്മീയ വിജ്ഞാനങ്ങളില്‍ സദാ മുഴുകിയ ജീവിതം. പിതാവ് അല്ലാമാ ഇസ്മാഈല്‍ ധനാഢ്യനും മുഹദ്ദിസുമായിരുന്നു. ഇമാം മാലിക്, ഹമ്മാദുബ്‌നുസൈദ്, അബൂ മുആവിയ... ആ പരമ്പരയുടെ ആഴവും പരപ്പും വിപുലവും വിസ്തൃതവുമാണ്. അനേകം പ്രതിഭാശാലികളില്‍ നിന്നു വിജ്ഞാനം നുകരാന്‍ ഭാഗ്യം സിദ്ധിച്ച അനുഗൃഹീത ജീവിതത്തിനുടമയായിരുന്നു അല്ലാമാ ഇസ്മാഈലുല്‍ ബുഖാരി (റ).

പക്ഷേ,  പിതാവിന്റെ തണലില്‍ ജീവിക്കാന്‍ ഇമാം ബുഖാരിക്ക് സൗഭാഗ്യം കുറവായിരുന്നു. ആ പിതാവ് പെട്ടെന്നുതന്നെ  വിടപറഞ്ഞു. പിന്നീട് മാതാവിന്റെ സംരക്ഷണത്തിലാണ് വളര്‍ന്നതും പഠനം നടത്തിയതും. ആ സാത്വിക ഹൃദയം മകനെ സ്‌നേഹപരിലാളനകള്‍ നല്‍കിയും ഇസ്‌ലാമിക പാഠങ്ങള്‍ പകര്‍ന്നും അരുമയോടെ വളര്‍ത്തി. നിര്‍മല സ്വഭാവവും കുശാഗ്രബുദ്ധിയും കൃത്യതയാര്‍ന്ന ജീവിതനിഷ്ഠയും ഇമാം ബുഖാരിയുടെ വഴികള്‍ സുതാര്യവും സുവ്യക്തവുമാക്കി. എല്ലാറ്റിനെക്കുറിച്ചും ആഴത്തിലും ആധികാരികതയോടും പഠിച്ചറിയാനുള്ള അന്വേഷണ തൃഷ്ണയും നിരീക്ഷണ പാടവവും ഇമാം ബുഖാരിയെ വിജ്ഞാനങ്ങള്‍ തേടിയുള്ള പഥികനാക്കുകയായിരുന്നു. ദേശാന്തരങ്ങള്‍ താണ്ടി, സുഖാഡംബരങ്ങള്‍ ത്യജിച്ച്, കേ്‌ളശങ്ങള്‍ സഹിച്ച് ആ വിജ്ഞാനഹൃദയം അറിവുകള്‍ പുണരാന്‍ യാത്ര തുടര്‍ന്നു! പത്താം വയസ്സില്‍ ഖുര്‍ആന്‍ മന:പാഠമാക്കിയ ഇമാം കൗമാരദശയില്‍ എഴുപതിനായിരം ഹദീസുകള്‍ ഹൃദിസ്ഥമാക്കുകയും ചെയ്തിരുന്നു. മുഹമ്മദ്ബ്‌നു സലാമുല്‍ ബൈകന്ദി, മുഹമ്മദ്ബ്‌നു യൂസുഫുല്‍ ബൈകന്ദി, അബ്ദുല്ലാഹിബ്‌നു മുഹമ്മദുല്‍ മുസ്ഹദി, ഇബ്‌റാഹീമുല്‍ അശ്അശ്- ബുഖാറയില്‍ ഇമാം ബുഖാരിയുടെ ശ്രേഷ്ഠ ഗുരുനാഥന്മാര്‍ ഏറെയായിരുന്നു.

വിജ്ഞാനം തേടിയുള്ള ദേശാടനം തുടര്‍ന്നുകൊണേ്ടയിരുന്നു. ഹിജ്‌റ 212 ല്‍ 18-ാം വയസ്സിലായിരുന്നു ഇമാം ബുഖാരിയുടെ മദീനായാത്ര. ഇക്കാലത്താണ് ആദ്യഗ്രന്ഥമായ താരീഖുല്‍ കബീറിന്റെ രചന നടക്കുന്നത്. റൗളാ ശരീഫിന്റെ ചാരത്തിരുന്ന് നിലാവുള്ള രാത്രികളില്‍ ഇമാം ഗ്രന്ഥരചനയില്‍ മുഴുകി. മദീനയില്‍ നിന്നു ബസ്വറയിലേക്കും പിന്നീട് ബഗ്ദാദ്, ഈജിപ്ത് എന്നിവിടങ്ങളിലേക്കും  യാത്ര തുടര്‍ന്നു. അബാസിയാ ഭരണത്തിന്റെ ആസ്ഥാനമായിരുന്ന ബഗ്ദാദ് ഇമാമിനെ ആദരവോടെ സ്വീകരിച്ചു. ഇമാം അഹമ്മദുബിന്‍ ഹമ്പല്‍, മുഹമ്മദ്ബ്‌നു ഈസാ സബാഹ്, മുഹമ്മദ്ബ്‌നു സാഇഖ്, ശരീഫ്ബ്‌നു നുഅ്മാന്‍ എന്നിവര്‍ ബഗ്ദാദില്‍ ഇമാം ബുഖാരിയുടെ ഗുരുനാഥരില്‍ പ്രസിദ്ധരായിരുന്നു. ബഗ്ദാദില്‍ സ്ഥിരതാമസമാക്കണമെന്ന അഹമ്മദ്ബ്‌നു ഹമ്പലിന്റെ ആഗ്രഹം സഫലീകരിക്കാന്‍ കഴിയാതെയാണ് ഇമാം ശാമിലേക്ക് യാത്രപോയത്.

നിരവധി രാജ്യങ്ങളിലൂടെ പ്രതിഭാശാലികളായ പണ്ഡിതന്മാരുടെ ശിഷ്യത്വം സ്വീകരിച്ചുള്ള ഇമാമിന്റെ യാത്ര വിജ്ഞാനവിഹായസ്സ് അദ്ദേഹത്തിനു മുന്നില്‍ തുറന്നുകൊടുത്തു. ഓരോ ഹദീസ് മന:പാഠമാക്കുമ്പോഴും  സാരാംശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനുള്ള  അഭിനിവേശം ഇമാമിന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. അമ്പെയ്ത്തിനെപ്പറ്റിയുള്ള ഹദീസ് അമ്പെയ്ത്ത് നടത്തിയാണ് അദ്ദേഹം മന:പാഠമാക്കുന്നത്. കര്‍മ ധന്യമാര്‍ന്ന ആ ജീവിതത്തിനു ഹിജ്‌റ 256 ശവ്വാല്‍ 1-ന് 62-ാം വയസ്സില്‍ പരിസമാപ്തിയായി. സ്വഹീഹുല്‍ ബുഖാരിക്ക് 80-ല്‍ പരം വ്യാഖ്യാനങ്ങളുണ്ട്. ഇതിലേറ്റവും പ്രധാനം ഇമാം ഇബ്‌നു ഹജറുല്‍ അസ്ഖലാനി (773 - 152)യുടെ ഫത്ഹുല്‍ ബാരിയാണ്. ഇത്തരം ഹദീസ് വ്യാഖ്യാന ഗ്രന്ഥങ്ങളെ അവലംബിച്ചാണ് മര്‍കസില്‍ കാന്തപുരം ഉസ്താദിന്റെ 'സ്വഹീഹുല്‍ ബുഖാരി' ക്‌ളാസ്. പാണ്ഡിത്യത്തിന്റെ ഗുണവും നന്മയും പാരമ്പര്യത്തിന്റെ പരിശുദ്ധിയും ഇഴകിച്ചേര്‍ന്ന അനുഗൃഹീത ഹദീസ് ക്‌ളാസുകളില്‍ നിന്ന് പാഠം നുകര്‍ന്നാണ് സഖാഫികള്‍ കര്‍മപാതകളെ സാഫല്യമാക്കുന്നത്.

ലേഖനം : ഉസ്താദ്‌ സി മുഹമ്മദ്‌ ഫൈസി (മര്‍കസ്‌ ജനറല്‍ മാനേജര്‍)

സുബൈര്‍ മുഹമ്മദിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കോഴിക്കോട്: സ്‌കൂള്‍ ബസിടിച്ച് മരിച്ച സുബൈര്‍ മുഹമ്മദിന് (16) കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. മര്‍കസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താംതരം വിദ്യാര്‍ഥിയായ പുതുപ്പാടി കൈതപ്പൊയില്‍ വള്ളിയാട്ട് കാരാട്ട്‌പൊയില്‍ സുബൈര്‍ മുഹമ്മദിന്റെ മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വള്ള്യോട് ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. ശനിയാഴ്ച ഉച്ചക്ക് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നല്‍കിയ സ്വീകരണച്ചടങ്ങില്‍ അവസാനമായി സ്റ്റുഡന്റ് കാഡറ്റായ സുബൈര്‍ സല്യൂട്ട് നല്‍കിയ സഥലത്തുതന്നെ വിദ്യാര്‍ഥിയുടെ ചേതനയറ്റ ശരീരം കണ്ടപ്പോള്‍ വിതുമ്പലടക്കാനാവാതെ സഹപാഠികള്‍ യാത്രാമൊഴി നേര്‍ന്നു. മര്‍കസ് സ്ഥാപനത്തിലെ വിദ്യാര്‍ഥികളും ഉസ്താദുമാരും സുന്നി പ്രവര്‍ത്തകരും ജില്ലാ പോലീസ് കാഡറ്റുകളും ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്മാരും സുബൈറിന് വിട നല്‍കി. മര്‍കസ് മെയിന്‍ ഓഡിറ്റോറിയത്തില്‍ നടന്ന മയ്യത്ത് നിസ്‌കാരത്തിന് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി നേതൃത്വം നല്‍കി. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി. ഉച്ചക്ക് രണ്ടര മണിയോടെ വള്ളിയാട് ജുമാ മസ്ജിദില്‍ നടന്ന മയ്യത്ത് നിസ്‌കാരത്തിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. മൂന്നുമണിയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മയ്യത്ത് ഖബറടക്കി. നാട്ടിലെ പൊതുരംഗങ്ങളില്‍ സജീവമായി സുബൈര്‍ കൈതപ്പൊയില്‍ യൂനിറ്റ് എസ് എസ് എഫ് ജനറല്‍ സെക്രട്ടറിയും വള്ളിയാട് യൂനിറ്റ് കള്‍ച്ചറല്‍ കൗണ്‍സില്‍ സെക്രട്ടറിയുമായിരുന്നു.








SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP