കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

ഖത്മുല്‍ബുഖാരി: ചരിത്രവും പ്രസക്തിയും


ap thajul ulama
വിശ്വപ്രസിദ്ധ പണ്ഡിതനും ഹദീസ് വിജ്ഞാനീയങ്ങളിലെ അനുപമ സാന്നിധ്യവുമായ ശൈഖുല്‍ ഹദീസ് ഇമാം ബുഖാരിയുടെ ഗ്രന്ഥമായ 'സ്വഹീഹുല്‍ ബുഖാരി' ഓതിത്തീര്‍ന്നവരുടെ അനുഗ്രഹവേദിയാണ്  ശനിയാഴ്ച (30-june-2012) മര്‍കസില്‍  നടക്കുന്ന ഹദീസ് പഠിതാക്കളുടെ സംഗമം.

ശഅ്ബാനിന്റെ ചരിത്രസ്മൃതികളെ അയവിറക്കിയാണ് ഓരോ വര്‍ഷവും ഖത്മുല്‍ ബുഖാരി സംഗമം നടക്കുന്നത്. ഇസ്‌ലാമിക കേരളത്തിന്റെ ചരിത്രത്തില്‍ ഇവ്വിധമൊരു  കൂട്ടായ്മ ഒരുപക്ഷേ മര്‍കസില്‍ മാത്രമേയുള്ളൂവെന്ന് പറയാം. മതപണ്ഡിതന്മാരുടെ പ്രൗഢമായ സാന്നിധ്യത്തില്‍ നടക്കുന്ന 'ഖത്മുല്‍ ബുഖാരി  സംഗമ'ത്തിന്  നേതൃത്വം കൊടുക്കുന്നത് കാന്തപുരം ഉസ്താദാണ്.
 saheehbukhariഹദീസ് ശാസ്ത്രത്തിലെ ആദ്യത്തെ പരിഗണനീയ നാമമാണ് സ്വഹീഹുല്‍ ബുഖാരിക്കുള്ളത്. അതിസൂക്ഷ്മതയോടെയും ആധികാരികതയോടെയുമാണ് സ്വഹീഹുല്‍ ബുഖാരി ക്രോഡീകരിച്ചത്. നിവേദന പരമ്പരയുടെ വിശുദ്ധിയും  പ്രമാണങ്ങളുടെ സത്യസന്ധമായ പിന്‍ബലവും വിഷയങ്ങളോടുള്ള കാലിക പ്രതിപത്തിയും ഗ്രന്ഥകര്‍ത്താവിന്റെ സ്ഫടികസ്ഫുടമാര്‍ന്ന ജീവിതവുമൊക്കെയാണ് സ്വഹീഹുല്‍ ബുഖാരിയുടെ അദ്വിതീയ അംഗീകാരത്തിനു നിദാനം. 'അല്‍ ജാമിഉല്‍ മുസ്‌നദു സ്വഹീഹുല്‍ മുഖ്തസുറു മിന്‍ ഉമൂരി റസൂലില്ലാഹി വ സുനനഹീ' എന്നാണ് ഇമാം ബുഖാരി രചിച്ച ഹദീസ് ഗ്രന്ഥത്തിന്റെ പൂര്‍ണനാമം.

സോവിയറ്റ് യൂനിയനിലെ ബുഖാറയില്‍ ഹിജ്‌റ 194 ശവ്വാല്‍ 14 വെള്ളിയാഴ്ച ദിനത്തിലായിരുന്നു ഇമാം ബുഖാരിയുടെ  ജനനം.  ഖുറാസാനില്‍ ജഹ്ഫി വംശജനായി പിറന്നപ്പോള്‍ തന്നെ നാട്ടുകാര്‍ ആ കുഞ്ഞിന് പ്രത്യേക പരിഗണന നല്‍കി. 'അബൂഅബ്ദില്ല' എന്ന ഓമനപ്പേരിലാണവര്‍  സംബോധന ചെയ്തിരുന്നത്. മുഹമ്മദ് അബൂഅബ്ദില്ലാ ഇസ്മാഈലുല്‍ ബുഖാരിയുടെത് സുകൃതജന്മമായിരുന്നെങ്കിലും ആ കുഞ്ഞുനയനങ്ങള്‍ക്കു  കാഴ്ചശക്തിയില്ലായിരുന്നു. മാതാവിനിത് അസഹ്യമായി. ആ മാതൃഹൃദയം പരിഹാരത്തിനായി അല്ലാഹുവിനോട് കരഞ്ഞുപ്രാര്‍ഥിച്ചു. ആ പ്രാര്‍ഥന ബുഖാരിയുടെ നയനങ്ങള്‍ക്ക് വെളിച്ചം പകര്‍ന്നു. ഇരുളില്‍നിന്നും വെളിച്ചത്തിലേക്കുള്ള ആത്മീയമായൊരു മിഴിതുറക്കല്‍.  ആ നക്ഷത്രക്കണ്ണുകളില്‍ പിന്നെ ഇരുട്ടിനു സ്ഥാനമുണ്ടായിരുന്നില്ല. ഇമാം മുഹമ്മദുല്‍ ബുഖാരിയുടെ മാതാവ് അതുല്യവ്യക്തിത്വമായിരുന്നു. ആത്മീയ വിജ്ഞാനങ്ങളില്‍ സദാ മുഴുകിയ ജീവിതം. പിതാവ് അല്ലാമാ ഇസ്മാഈല്‍ ധനാഢ്യനും മുഹദ്ദിസുമായിരുന്നു. ഇമാം മാലിക്, ഹമ്മാദുബ്‌നുസൈദ്, അബൂ മുആവിയ... ആ പരമ്പരയുടെ ആഴവും പരപ്പും വിപുലവും വിസ്തൃതവുമാണ്. അനേകം പ്രതിഭാശാലികളില്‍ നിന്നു വിജ്ഞാനം നുകരാന്‍ ഭാഗ്യം സിദ്ധിച്ച അനുഗൃഹീത ജീവിതത്തിനുടമയായിരുന്നു അല്ലാമാ ഇസ്മാഈലുല്‍ ബുഖാരി (റ).

പക്ഷേ,  പിതാവിന്റെ തണലില്‍ ജീവിക്കാന്‍ ഇമാം ബുഖാരിക്ക് സൗഭാഗ്യം കുറവായിരുന്നു. ആ പിതാവ് പെട്ടെന്നുതന്നെ  വിടപറഞ്ഞു. പിന്നീട് മാതാവിന്റെ സംരക്ഷണത്തിലാണ് വളര്‍ന്നതും പഠനം നടത്തിയതും. ആ സാത്വിക ഹൃദയം മകനെ സ്‌നേഹപരിലാളനകള്‍ നല്‍കിയും ഇസ്‌ലാമിക പാഠങ്ങള്‍ പകര്‍ന്നും അരുമയോടെ വളര്‍ത്തി. നിര്‍മല സ്വഭാവവും കുശാഗ്രബുദ്ധിയും കൃത്യതയാര്‍ന്ന ജീവിതനിഷ്ഠയും ഇമാം ബുഖാരിയുടെ വഴികള്‍ സുതാര്യവും സുവ്യക്തവുമാക്കി. എല്ലാറ്റിനെക്കുറിച്ചും ആഴത്തിലും ആധികാരികതയോടും പഠിച്ചറിയാനുള്ള അന്വേഷണ തൃഷ്ണയും നിരീക്ഷണ പാടവവും ഇമാം ബുഖാരിയെ വിജ്ഞാനങ്ങള്‍ തേടിയുള്ള പഥികനാക്കുകയായിരുന്നു. ദേശാന്തരങ്ങള്‍ താണ്ടി, സുഖാഡംബരങ്ങള്‍ ത്യജിച്ച്, കേ്‌ളശങ്ങള്‍ സഹിച്ച് ആ വിജ്ഞാനഹൃദയം അറിവുകള്‍ പുണരാന്‍ യാത്ര തുടര്‍ന്നു! പത്താം വയസ്സില്‍ ഖുര്‍ആന്‍ മന:പാഠമാക്കിയ ഇമാം കൗമാരദശയില്‍ എഴുപതിനായിരം ഹദീസുകള്‍ ഹൃദിസ്ഥമാക്കുകയും ചെയ്തിരുന്നു. മുഹമ്മദ്ബ്‌നു സലാമുല്‍ ബൈകന്ദി, മുഹമ്മദ്ബ്‌നു യൂസുഫുല്‍ ബൈകന്ദി, അബ്ദുല്ലാഹിബ്‌നു മുഹമ്മദുല്‍ മുസ്ഹദി, ഇബ്‌റാഹീമുല്‍ അശ്അശ്- ബുഖാറയില്‍ ഇമാം ബുഖാരിയുടെ ശ്രേഷ്ഠ ഗുരുനാഥന്മാര്‍ ഏറെയായിരുന്നു.

വിജ്ഞാനം തേടിയുള്ള ദേശാടനം തുടര്‍ന്നുകൊണേ്ടയിരുന്നു. ഹിജ്‌റ 212 ല്‍ 18-ാം വയസ്സിലായിരുന്നു ഇമാം ബുഖാരിയുടെ മദീനായാത്ര. ഇക്കാലത്താണ് ആദ്യഗ്രന്ഥമായ താരീഖുല്‍ കബീറിന്റെ രചന നടക്കുന്നത്. റൗളാ ശരീഫിന്റെ ചാരത്തിരുന്ന് നിലാവുള്ള രാത്രികളില്‍ ഇമാം ഗ്രന്ഥരചനയില്‍ മുഴുകി. മദീനയില്‍ നിന്നു ബസ്വറയിലേക്കും പിന്നീട് ബഗ്ദാദ്, ഈജിപ്ത് എന്നിവിടങ്ങളിലേക്കും  യാത്ര തുടര്‍ന്നു. അബാസിയാ ഭരണത്തിന്റെ ആസ്ഥാനമായിരുന്ന ബഗ്ദാദ് ഇമാമിനെ ആദരവോടെ സ്വീകരിച്ചു. ഇമാം അഹമ്മദുബിന്‍ ഹമ്പല്‍, മുഹമ്മദ്ബ്‌നു ഈസാ സബാഹ്, മുഹമ്മദ്ബ്‌നു സാഇഖ്, ശരീഫ്ബ്‌നു നുഅ്മാന്‍ എന്നിവര്‍ ബഗ്ദാദില്‍ ഇമാം ബുഖാരിയുടെ ഗുരുനാഥരില്‍ പ്രസിദ്ധരായിരുന്നു. ബഗ്ദാദില്‍ സ്ഥിരതാമസമാക്കണമെന്ന അഹമ്മദ്ബ്‌നു ഹമ്പലിന്റെ ആഗ്രഹം സഫലീകരിക്കാന്‍ കഴിയാതെയാണ് ഇമാം ശാമിലേക്ക് യാത്രപോയത്.

നിരവധി രാജ്യങ്ങളിലൂടെ പ്രതിഭാശാലികളായ പണ്ഡിതന്മാരുടെ ശിഷ്യത്വം സ്വീകരിച്ചുള്ള ഇമാമിന്റെ യാത്ര വിജ്ഞാനവിഹായസ്സ് അദ്ദേഹത്തിനു മുന്നില്‍ തുറന്നുകൊടുത്തു. ഓരോ ഹദീസ് മന:പാഠമാക്കുമ്പോഴും  സാരാംശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനുള്ള  അഭിനിവേശം ഇമാമിന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. അമ്പെയ്ത്തിനെപ്പറ്റിയുള്ള ഹദീസ് അമ്പെയ്ത്ത് നടത്തിയാണ് അദ്ദേഹം മന:പാഠമാക്കുന്നത്. കര്‍മ ധന്യമാര്‍ന്ന ആ ജീവിതത്തിനു ഹിജ്‌റ 256 ശവ്വാല്‍ 1-ന് 62-ാം വയസ്സില്‍ പരിസമാപ്തിയായി. സ്വഹീഹുല്‍ ബുഖാരിക്ക് 80-ല്‍ പരം വ്യാഖ്യാനങ്ങളുണ്ട്. ഇതിലേറ്റവും പ്രധാനം ഇമാം ഇബ്‌നു ഹജറുല്‍ അസ്ഖലാനി (773 - 152)യുടെ ഫത്ഹുല്‍ ബാരിയാണ്. ഇത്തരം ഹദീസ് വ്യാഖ്യാന ഗ്രന്ഥങ്ങളെ അവലംബിച്ചാണ് മര്‍കസില്‍ കാന്തപുരം ഉസ്താദിന്റെ 'സ്വഹീഹുല്‍ ബുഖാരി' ക്‌ളാസ്. പാണ്ഡിത്യത്തിന്റെ ഗുണവും നന്മയും പാരമ്പര്യത്തിന്റെ പരിശുദ്ധിയും ഇഴകിച്ചേര്‍ന്ന അനുഗൃഹീത ഹദീസ് ക്‌ളാസുകളില്‍ നിന്ന് പാഠം നുകര്‍ന്നാണ് സഖാഫികള്‍ കര്‍മപാതകളെ സാഫല്യമാക്കുന്നത്.

ലേഖനം : ഉസ്താദ്‌ സി മുഹമ്മദ്‌ ഫൈസി (മര്‍കസ്‌ ജനറല്‍ മാനേജര്‍)

No comments:

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP