കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

ബൈലക്സില്‍ 2

അസ്സലാമുഅലൈക്കും

ഇപ്പോള്‍ നാം കേരള മലബാര്‍ ക്ലാസ്സ്‌ റൂമില്‍ എത്തി കഴിഞ്ഞു.


ഇനി (റൂമില്‍ എത്തിയാല്‍) നാം എന്തൊക്കെ ശ്രദ്ധിക്കണം എന്നു നോക്കാം.ആദ്യമായി നാം ചെയ്യേണ്ടത്‌ റൂം ഇഷ്ട റൂം ആക്കുക എന്നതാണ്.അതിനു നാം ചെയ്യേണ്ടത്‌
അതിനു നാം ചെയ്യേണ്ടത് ഈ ചിത്രത്തില്‍ കാണുന്നത് പോലെ മാര്‍ക്ക്‌ ചെയ്ത ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.ഇപ്രകാരം സുന്നി ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂമും ചെയ്യുക.ഇപ്പോള്‍ നമ്മുടെ രണ്ടു റൂമും ഇഷ്ട റൂം ആയികഴിഞ്ഞു. ഇനി ഇത് ഉപയോഗിച്ച് എങ്ങിനെ റൂമില്‍ കയറാം എന്നത് അടുത്ത പോസ്റ്റില്‍ ഇന്ശാഅല്ലാഹ് . ഈ മെയിലുകള്‍ നിങ്ങളുടെ സുഹ്രതുക്കള്‍ക്കും എത്തിക്കുമല്ലോ.. ..

* നിങ്ങളുടെ മലബാര്‍ റൂമിനെ കുറിച്ചുള്ള സംശയങ്ങള്‍: kmic@googlegroups.com എന്ന മെയിലില്‍ അയക്കുക.

ബൈലക്സില്‍ 1

അസ്സലാമുഅലൈക്കും
കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഇപ്പോള്‍ കൂടുതല്‍ സജീവമായി നില്‍ക്കുന്നത്‌ ബൈലക്സ് എന്ന മെസ്സന്ജരി ണല്ലോ, മേല്‍ മെസ്സന്ജരില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വരുന്ന ക്ലാസ്സ്‌ റൂമും നമ്മുടെത് തന്നെ.നമ്മുടെ സ്വന്തം ക്ലാസ്സ്‌ റൂമില്‍ കയറാനുള്ള വഴി നാം നേരത്തെ പറഞ്ഞിരുന്നു.(ഇവിടെയും കാണാം) അറിയാത്തവര്‍ക്ക് എങ്ങിനെ ഈ മെസ്സന്‍ ജര്‍ ഡൌണ്‍ലോഡ് ചെയ്യാം എന്ന് നമ്മുടെ സൈറ്റില്‍ ഇവിടെ കാണാം. അതിനു ശേഷം നമ്മുടെ ഐ ഡി ഉണ്ടാക്കാല്‍ എങ്ങിനെ എന്ന് ഇവിടെ നമ്മുടെ സൈറ്റില്‍ പറയുന്നുണ്ട് . ഇപ്പോള്‍ നിങ്ങള്‍ കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ എത്തി കഴിഞ്ഞു.അല്‍ഹംദുലില്ലാഹ്. ഇനി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അടുത്ത പോസ്റ്റില്‍ പറയാം.


അറിയുന്നവര്‍ക്ക്‌ ഇത് വളരെ എളുപ്പമെങ്കിലും അറിയാത്തവര്‍ക്ക് ബുദ്ധിമുട്ടുള്ളതാകാം.അവര്‍ക്ക്‌ അയച്ചു കൊടുക്കുമല്ലോ.അള്ളാഹു സ്വീകരിക്കട്ടെ.ആമീന്‍ എന്ന പ്രാര്‍ത്ഥനയോടെ,അസ്സലാമുഅലൈക്കും.

www.ya-nabiyallah.com

അസ്സലാമുഅലൈക്കും,
പ്രവാചക സ്നേഹികള്‍ക്കൊരു സന്തോഷ വാര്‍ത്ത‍.കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം മുത്ത്‌ റസൂലിന്‍റെ മുഹിബ്ബീങ്ങല്‍ക്കായി സമര്‍പ്പിക്കുന്നു യാ_നബിയ്യല്ലാഹ്. http://www.ya-nabiyallah.com/ ആഹ്ലുസ്സുന്നയുടെ ആഗോളജലകമായ മലബാര്‍ ക്ലാസ്സ്‌ റൂം വിശുദ്ധ റബീഇന്‍റെ പൊന്നമ്പിളി തെളിയുന്നതിന്റെ മുന്‍പ്‌ തന്നെ പ്രവാചക പ്രകീര്‍ത്തനങ്ങളാല്‍ സജീവമായിരുന്നു. കുട്ടികളുടെ പ്രവാചക പ്രകീര്‍ത്തന മല്‍സരങ്ങള്‍, (വിജയികളുടെ ലിസ്റ്റ്‌ ഇവിടെ ) മൌലിദുകള്‍, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും മദ്ഹുറസൂല്‍ പ്രഭാഷണ പരമ്പര തുടങ്ങിയവയാല്‍ സജീവമായിരുന്നു കഴിഞ്ഞ ദിനങ്ങള്‍... ഇപ്പോള്‍ ഇതാ യാ-നബിയ്യല്ലാഹ് .കോം . മൌലിദ് കളും,ബുര്‍ദശരീഫ്‌, സ്വലാതുകള്‍,നാതെ ശരീഫ്‌ തുടങ്ങിയവയുടെ കലവറ. സന്ദര്‍ശിക്കുക. മറ്റുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കുക.

യാ ഹബീബല്ലാ... നാളെ ഹഷ്റിന്റെ വേളയില്‍ മറ്റുള്ള അന്ബിയാക്കളൊക്കെ കൈ മലര്‍ത്തുമ്പോള്‍ ഹൌളുല്‍ കൌസര്‍ നല്‍കുന്ന ,ശഫാഅതിന്നായി റബ്ബിങ്കല്‍ സുജൂദില്‍ വീഴുന്ന അങ്ങയുടെ സ്നേഹവും പൊരുത്തവും ആണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിന്നായി ഞങ്ങള്‍ തലമുറകളിലേക്ക് മദ്ഹിന്റെ വരികളും,കീര്‍ത്തനങ്ങളും പകര്‍ന്നു കൊടുക്കും.അതിനെ പുത്തനായി കാണുന്നവരോട് എന്നും ഞങ്ങള്‍ വൈരം പുലര്‍ത്തും. ആ പുണ്യശഫാ അതും ഹൌളുല്‍കൌസറും ഞങ്ങള്‍ക്ക്‌ നല്‍കണേ ..........www.ya-nabiyallah.com

നമ്മുടെ സ്വന്തം ക്ലാസ്സ്‌ റൂം

അസ്സലാമുഅലൈക്കും
സുഖമാണെന്നു കരുതുന്നു.കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന്നു നിങ്ങള്‍ നല്‍കുന്ന സംഭാവനകള്‍ വളരെ വലുതാണ്‌ .അള്ളാഹു സ്വീകരിക്കുകയും പ്രതിഫലം നല്‍കുകയും ചെയ്യട്ടെ ആമീന്‍.
നമ്മുടെ ക്ലാസ്സ്‌ റൂമിനെ തകര്‍ക്കാന്‍ നമ്മുടെ വിരോധികള്‍ പല വിധ പ്രവര്‍ത്തനങ്ങളും നടത്തുന്നു എന്നത് നമുക്കെല്ലാം അറിയാവുന്ന ഒരു സത്യമാണല്ലോ.നാം ഉണര്‍ന്ന്‍ പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.നമ്മുടെ പ്രവര്‍ത്തകര്‍ കഴിവിന്‍റെ പരമാവധി ക്ലാസ്സ്‌ റൂമില്‍ പങ്കെടുക്കാന്‍ ശ്രമിക്കുകയും,കൂട്ടുകാരെയും,മറ്റും പങ്കെടുപ്പിക്കുകയും ചെയ്യുക.നാം മുഖേന ക്ലാസ്സ്‌ റൂമില്‍ വരുന്നവര്‍ നമ്മുടെ റൂമുകളില്‍ തന്നെ ഉണ്ടെന്ന്‍ നാം ഉറപ്പ്‌ വരുത്തുക.കഴിവിന്‍റെ പരമാവധി പുതിയ ആളുകളെ നമ്മുടെ സ്വന്തം ക്ലാസ്സ്‌ റൂമായ സൈറ്റിലെ ക്ലാസ്സ്‌ റൂമില്‍ പങ്കെടുപ്പിക്കുക. അതിനു ഇവിടെ ക്ലിക്കുക.കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം സുന്നി കൈരളിക്ക്‌ സമ്മാനിക്കുന്നു "സുന്നി ടോക്ക് മെസ്സെന്‍ജര്‍" - ഇപ്പോള്‍ ഒരു ക്ലിക്ക് അകലെ , നിങ്ങളുടെ വെബ്‌പേജില്‍ ഇപ്പോള്‍ തന്നെ ജോയിന്‍ ചെയ്യൂ...
മറ്റു മെസ്സെഞ്ചറുകളില്‍ നാം കൊണ്ടുവരുന്നവരെ ശ്രദ്ധിക്കുകയും പിന്തുടരുകയും ചെയ്യല്‍ ആവശ്യമാണ്‌.കാരണം ഒരാള്‍ വഴി തെറ്റാന്‍ ഇടയായാല്‍ അത് നമുക്ക്‌ ദോഷം ചെയ്യും.പ്രവാചകന്‍ (സ)പഠിപ്പിക്കുന്നത് "ഒരാള്‍ കാരണമായി ഒരുത്തന്‍ നന്നായാല്‍ ദുനിയാവും അതിലുള്ള സകലതും ലഭിക്കുന്നതിനേക്കാള്‍ ഗുണകരമായത് അതാണെന്നാണ്". അള്ളാഹു നമ്മെ ഇരു ലോകത്തും അവന്‍റെ സ്വാലി ഹീങ്ങളില്‍ ഉള്‍പെടുത്തി അനുഗ്രഹിക്കട്ടെ. ദുആ വാസിയ്യത്തോടെ അസ്സലാമുഅലൈക്കും.

നന്ദി

അസ്സലാമുഅലൈക്കും
ആഹ്ലുസസുന്നയുടെ ആഗോള ജാലകം കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐ ഡി ആഡ് ചെയ്തതിനു നന്ദി .നിങ്ങളുടെ ക്ലാസ്സ്‌ റൂമിനെ കുറിച്ചുള്ള സംശയങ്ങള്‍,ഉപദേശങ്ങള്‍,നിര്‍ദേശങ്ങള്‍ എന്നിവ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.എല്ലാ സഹകരണവും പ്രതീക്ഷിക്കുന്നു. അള്ളാഹു അവന്റെ സ്വാലിഹീങ്ങളായ അടിമകളില്‍ നമ്മെ ഉള്പെടുതട്ടെ.ആമീന്‍.

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:
BACK TO TOP