കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

ഇസ്ലാം - ഭീകരത - ജിഹാദ്‌ 2.പേരോട്‌ ഉസ്താദ്‌

ഇസ്ലാം ജിഹാദ്‌ ഭീകരത

ഇസ്ലാം - ഭീകരത - ജിഹാദ്‌ 1 .പേരോട്‌ ഉസ്താദ്‌

പ്രഭാഷണം :ഇസ്ലാം - ഭീകരത - ജിഹാദ്‌

കുണ്ടൂര്‍ ഉസ്താദ്‌ ചരിത്രംകുണ്ടൂര്‍ ഉസ്താദ്‌ ചരിത്രം

ബഹു:പേരോട്‌ ഉസ്താദിന്റെ മൂന്നിയൂര്‍ പ്രഭാഷണം

ബഹു:പേരോട്‌ ഉസ്താദിന്റെ മൂന്നിയൂര്‍ പ്രഭാഷണം.


മാവൂര്‍ അബ്ദുറഹ്മാന്‍ സഖാഫിയുടെ പ്രഭാഷണം

മാവൂര്‍ അബ്ദുറഹ്മാന്‍ സഖാഫിയുടെ പ്രഭാഷണം
വിഷയം : പരലോകജീവിതം

തിരിയട്ടെ മനസ്സുകള്‍ റബ്ബിലേക്ക്‌:പേരോട്‌ ഉസ്താദ്‌

തിരിയട്ടെ മനസ്സുകള്‍ റബ്ബിലേക്ക്‌:പേരോട്‌ ഉസ്താദ്‌

സുന്നി ഐക്യം-എപി ഉസ്താദ്‌

എപി ഉസ്താദ്‌ -മനോരമ ന്യൂസ്‌

ശഅറേ മുബാറകും മുസ്ലിംകളും

o  അബ്ദുള്ള  ..ഓ...അബ്ദുല്ലാഹ്
യുക്തി വാദം തലയില്‍ കയറിയാല്‍ പിന്നെ കാണുന്നതും കേള്‍ക്കുന്നതും ഒന്നും ശരിയല്ലെന്ന തോന്നല്‍ ഉണ്ടാകും.  അല്ലാഹുവില്‍ വിശ്വസിക്കുന്ന മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഇസ്ലാമിലെ തെളിവുള്ള കാര്യങ്ങള്‍ക്ക് പിന്നെ യുക്തിക്ക് യോചിക്കുമോ എന്ന ചിന്തയുടെ ആവശ്യമില്ല. താങ്കളെ പോലുള്ളവര്‍ക്ക് "എവിടെനിന്നോ കൊണ്ടുവന്ന ഒരു തല നാര് വെള്ളത്തിലിട്ടു മുസ്ലിംകളെ കുടിപ്പിച്ചു അന്ധ വിശ്വാസത്തിന്റെ കൊടുംകാട്ടില്‍ ശാശ്വതമായി അടച്ചുപൂട്ടുന്നു" ഈ വരികള്‍ കൊണ്ട് താങ്കള്‍ റസൂലുല്ലാഹി(സ) യെ യും അവിടുത്തെ വിശുദ്ധ കേശത്തെ യും അവഹേളിക്കുന്നു.
മുആവിയ (റ) മദീനയില്‍ വന്നപ്പോള്‍ ആഇശ ബീവി (റ) യുടെ അടുത്തേക്ക്‌ ആളെ അയച്ചു.നബി(സ) യുടെ പുതപ്പും മുടിയും കൊണ്ട് വരാന്‍. അയിഷാ ബീവി അത് കൊടുത്തയച്ചു .നബി(സ)പുതച്ച പുതപ്പും പ്രവാചകരുടെ കേശവും കയ്യില്‍ കിട്ടിയ മുആവിയ(റ) പുതപ്പ് കൊണ്ട് പുതക്കുകയും മുടി വെള്ളത്തില്‍ ഇട്ട് കുടിക്കുകയും,ബാക്കി ശരീരത്തില്‍ ഒഴുക്കുകയും ചെയ്തു.(അല്‍ ബിദായ വന്നിഹായ 8/165)


* മുആവിയ(റ) വിനെയും ആഇശബീവിയെയും മറ്റു സഹാബക്കളെയും താങ്കള്‍ ഏതു വിഭാഗത്തില്‍ പെടുത്തുന്നു?
മുകളിലെ താങ്കളുടെ വരിയില്‍ പറഞ്ഞ അന്ധവിശ്വാസികളെ ഉണ്ടാക്കുന്നവരിലോ..?
* ഹജ്ജ്‌ ചെയ്യുന്ന വിശ്വാസികളെ താങ്കള്‍ ഏതു വിഭാഗത്തില്‍ പെടുത്തുന്നു?
മുകളിലെ താങ്കളുടെ വരിയില്‍ പറഞ്ഞ അന്ധവിശ്വാസികളെ ഉണ്ടാക്കുന്നവരിലോ..?
കാരണം യുക്തി വാദികള്‍ക്ക്‌ ഒരിക്കലും അന്ഗീകരിക്കാന്‍ കഴിയാത്ത എത്രയോ കര്‍മ്മങ്ങള്‍ ഹജ്ജില്‍..
കഅബയെ ചുറ്റുന്നവര്‍ (താങ്കളുടെ ഭാഷയില്‍ അമ്പലം ചുറ്റുന്ന വരെപോലെ ),ഹജറുല്‍ അസ് വദ് മുത്താന്‍ തിക്കും തിരക്കും കൂട്ടുന്നവര്‍,മഖാം ഇബ്രാഹിം കാണാന്‍ തിരക്കുന്നവര്‍,സഅയ് ചെയ്യുമ്പോള്‍ സഹ്സ്രാബ്ദങ്ങള്‍ക്ക് മുന്‍പ്‌ ഹാജറാ ബീവി (റ) ഓടിയ സ്ഥലം എന്നും പറഞ്ഞു ഓടുന്നവര്‍ , മിനായില്‍ കല്ലെറിയുന്നവര്‍.... അല്ലാഹ് ഇസ്ലാമിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും യുക്തിവാദികള്‍ക്ക്‌ (ഓ അബ്ദുല്ലഹ് താങ്കള്‍ ഇപ്പോള്‍ ഏതു വിഭാഗത്തില്‍?)  എങ്ങിനെ അന്ഗീകരിക്കാന്‍ കഴിയും.
മുസ്ലിങ്ങള്‍ അംഗീകരിക്കുന്ന കുറച്ചു തെളിവുകള്‍ കാണുക.

* മഹാന്മാരുടെ കൈ , ആസാറുകള്‍ , നബി(സ) യുടെ ഖബര്‍ എന്നിവ ചുംബിക്കുന്നതിനെ കുറിച്ച്  കിതാബ്‌ "كتاب عمدة القارئ لشرح صحيح البخارى "
വലുതായി കാണാന്‍ ഫോട്ടോയില്‍ ക്ലിക്കുക

തിരു കേശവും فتح الباري شرح صحيح البخاري യും
മാലികുബ്നു ഇസ്മാഈല്‍ (റ)പറയുന്നു.നബി(സ)യുടെ മുടി അനസ്‌ (റ)വിന്റെ വഴി കിട്ടിയത്‌ അതെനിക്ക് ദുനിയാവിനെക്കള്‍ അതിലുള്ള സര്‍വ്വതിനെക്കാള്‍ ഞാന്‍ ഇഷ്ടപെടുന്നതാണ്.നബി(സ)അവിടുത്തെ തലമുടി കളഞ്ഞപ്പോള്‍ വലതു ഭാഗത്തെ മുടികള്‍ അബൂതല്‍ഹ (റ) വിനു കൊടുത്തു.പിന്നെ ഇടതു ഭാഗത്തെ മുടിയും കളഞ്ഞു അത് ജനങ്ങളുടെ ഇടയില്‍ വീതിക്കാന്‍ നബി(സ) കല്പിച്ചു.....................


തെളിവുകള്‍ ഇനിയും ധാരാളം ..സുന്നികള്‍ക്ക് ആവശ്യത്തിന് തെളിവുകള്‍ ആയല്ലോ..
ഇനിയും ആവശ്യമെന്കില്‍ അറിയിക്കുക

ശഅറേ മുബാറകും സനദും

(ഇമെയിലുകള്‍)

ഡെന്മാര്‍ക്കിലെ ജില്ലന്റ്റ്‌ പോസ്റ്റ്‌ പത്രത്തിനു മുത്ത്‌ റസൂലിനെ നിന്നിച്ചു കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ വളം വെച്ച് കൊടുത്തവര്‍, തസ്ലീമ നസ്രീന് ഹബീബ്‌ രസൂലുല്ലാഹിയെ പറ്റി മോശമായി എഴുതാന്‍ വഴിവെച്ചു കൊടുത്തവര്‍...
പ്രവാചകന്‍ മാരുടെ തിരുശരീരം മറമാടുന്നത് അത് ജീര്‍ണ്ണിച്ചു ജീവിച്ചിരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടില്ലാതിരിക്കാനാണ് എന്ന് എഴുതി വിട്ടവര്‍...
ഇവരില്‍ നിന്ന് ഇനിയും പലതും വരാം, അവ നാം പ്രതീക്ഷിക്കണം.

ഇപ്പോള്‍ കേരളത്തിലെ ചൂട് പിടിച്ച സംസാര വിഷയം ആണല്ലോ നബി (സ) യുടെ തിരു കേശം. നബിയുടെ തിരു കേശത്തെ കളവാക്കുവാനും നബി (സ) ഹജ്ജത്തുല്‍ വദാ'ഇല്‍ വെച്ച് സ്വന്തം മുടി വിതരണം ചെയ്ത പ്രവര്‍ത്തിയെ കളവാക്കുവാനും അത് സ്വീകരിച്ചു സൂക്ഷിക്കുകയും ബരകത് എടുക്കുകയും ചെയ്ത സഹാബതിന്റെയും താബി'ഉകളുടെയും പ്രവര്‍ത്തനങ്ങളെ കളിയാക്കുകയും ചെയ്തു കൊണ്ട് ഇസ്ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ല്മാനിറെ ശത്രുക്കളായ വഹാബി , മൌദൂദി, ചേകന്നൂര്‍, തുടങ്ങിയ പിശാചിന്റെ അനുയായികളുടെ കള്ള പ്രജരണങ്ങളും അരങ്ങു തകര്‍ക്കുന്നു.
പ്രവാചകന്മാരുടെ മുടിയും വിയര്‍പ്പും അവര്‍ ഉപയോഗിച്ച മറ്റു വസ്തുക്കളുടെയും മഹത്വം അറിയണം എങ്കില്‍ ആദ്യം ഇസ്ലാമിനെ പഠിക്കണം. നബിയുടെ വിയര്‍പ്പു കുപ്പിയില്‍ ശേഖരിച്ചു അത് സുഗന്ധമായും കുട്ടികളുടെ രോഗ ശമനത്തിനും മറ്റും ഉപയോഗിച്ച ചരിത്രം നമുക്കറിയാം. ഖാലിദ് ബിനു വലീദ് (റ) യുദ്ധ സമയത്ത് നബി (സ) തങ്ങളുടെ മുടി തുന്നി പിടിപ്പിച്ച തൊപ്പി കാണാതായപ്പോള്‍ മറ്റെല്ലാ കാര്യങ്ങളും മറന്നു ആ തോപ്പിക്കായി അന്വേഷണം നടത്തിയ സംഭവം നമുക്കറിയാം. നബിയുടെ കാല ശേഷം നബിയുടെ ജുബ്ബ പോലും അവിടത്തെ ഭാര്യമാര്‍ സൂക്ഷിക്കുകയും അവരുടെ കാല ശേഷം പിന്‍ തലമുറക്കാര്‍ പോലും അവ ബഹുമാനത്തോടെ സൂക്ഷിക്കുകയും അത് മുക്കിയ വെള്ളം ബരകതിനും രോഗ ശമനത്തിനും ഉപയോഗിച്ചതും നമുക്ക് അറിയാം. ഇതൊക്കെ സ്വന്തം മനസ്സിന് അംഗീകരിക്കാന്‍ കഴിയണം എങ്കില്‍ ആദ്യം ഈമാന്‍ എന്ന ഒന്ന് മനസ്സില്‍ ഉണ്ടാകണം . ഇസ്ലാം എന്താണെന്ന് പഠിക്കണം. ഹദീസുകളും ഇസ്ലാമിക ചരിത്രവും പഠിക്കണം. ഇവ ഒന്നും ഇല്ലാതെ ചെളി കെട്ടിയ തങ്ങളുടെ സ്വന്തം മനസ്സ് കൊണ്ട് ഇസ്ലാമിനെ അളക്കാന്‍ നിന്നാല്‍ ഇത് പോലെയുള്ള പൊട്ടത്തരങ്ങള്‍ പറയുകയും എഴുതുകയും ചെയ്യുക സ്വാഭാവികം.

അതിന്നിടയില്‍ പലര്‍ക്കും സംശയം... ആ മുടി നബിയുടെത് തന്നെ ആണോ എന്ന്. നബിയില്‍ നിന്നും കാന്തപുരതിലെക്ക് എത്തി ചേരുന്ന പരമ്പര കാണിച്ചു തരാനുള്ള വെല്ലു വിളി പോലും പലരും നടത്തിയതായി കണ്ടു. അവര്‍ക്ക് വേണ്ടി, മറ്റു സംശയക്കാര്‍ക്ക് വേണ്ടി, സാധാരണക്കാര്‍ക്ക് വേണ്ടി, അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി തിരു കേശ കൈമാറ്റ ചടങ്ങുകളുടെ വീഡിയോ ഇവിടെ ചേര്‍ക്കുന്നു. സനദ്, കൈമാറ്റ ചടങ്ങുകള്‍, കാന്തപുരത്തിന്റെ ഒപ്പ് വെക്കല്‍, നന്ദി പ്രസംഗം എല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു.കാന്തപുരത്തോടുള്ള ദേഷ്യം രസൂലുള്ളന്റെ മേലോ..?
عن أنس قال: رأيت رسول الله صلى الله عليه وسلم والحلاّق يحلقه وقد أطاف به أصحابه ما يريدون أن تقع شعرة إلاّ في يد رجل
صحيح مسلم: بشرح النووي: 4/288، مسند أحمد: 3/591، مسندات ابن مالك، ح 11955، السنن الكبرى للبيهقي: 7/68، السيرة الحلبية: 3/303، البداية والنهاية: 5/189
മാഷാ അല്ലാഹ് .. അനസ്‌ (റ) വിനെ തൊട്ട് ഉദ്ധരിക്കുന്ന ഹദീസ്‌ നോക്കുക>. നബി(സ) അവിടുത്തെ പവിത്രമായ മുടികള്‍ നീക്കം ചെയ്യുമ്പോള്‍ ആ മുടി കയ്യില്‍ കിട്ടാന്‍ വേണ്ടി അവിടുത്തെ സഹാബികള്‍ ചുറ്റും കൂടുമായിരുന്നു.റിപ്പോര്‍ട്ട്‌ ചെയ്തത് ആരൊക്കെ എന്ന് നോക്കുക: صحيح مسلم: بشرح النووي: 4/288، مسند أحمد: 3/591، مسندات ابن مالك، ح 11955، السنن الكبرى للبيهقي: 7/68، السيرة الحلبية: 3/303، البداية والنهاية:
ഓ അബുജഹലിന്‍റെ അനുയായികളെ ഞങ്ങള്‍ മുസ്ലിം സമുദായം എല്ലാം സഹിക്കുകയാണ്. കാരണം ഞങ്ങള്‍ടെ നേതാവ് ലോകാനുഗ്രഹിയായ പ്രവാചകന്‍ കാരുണ്യത്തിന്റെ നിറകുടം ഒരിക്കലും അക്രമത്തേയും അനീതിയേയും അതേ നാണയത്തില്‍ തിരിച്ചടിച്ചില്ല. അവരെ സ്നേഹംകൊണ്ട് കരുണകൊണ്ടു നന്മകൊണ്ട് ആണ് അവരെ കീഴ്പ്പെടുത്തിയത്. നാം ഒരു കാര്യം ചിന്തിക്കണം കാരണം ഇതേ പ്രാവചകന്‍ {സ:അ} യുടെ കാലത്തും സഹാബാക്കള്‍ തിരുനബിയെ ബഹുമാനിച്ചപ്പോള്‍ അബൂജഹലും കൂട്ടരും പരിഹസിച്ചിരുന്നു. തിരുനബി {സ:അ} തുപ്പുനീര്‍ വെളിയിലേക്ക് പോകാതെ കാത്തു സൂക്ഷിച്ചിരുന്ന സഹാബത്തും അനുയായികളും അന്ന് മക്കത്തെ സീറോ അബ്ദുള്ളയുടെ വര്‍ഗ്ഗത്തെ സഹിച്ചിരുന്നു. നമ്മുക്കും അതുപോലെ സഹിക്കാം. പക്ഷെ ഇവിടെ വേറെ ഒരു ചോദ്യം ബാക്കിയാവുന്നു. പണ്ട് ഇതേ പ്രവാചകനെ അധി:ക്ഷേപിച്ചതിന്‍റെ പേരില്‍ തൊടുപുഴയില്‍ ഒരധ്യാപകന്‍റെ കൈവെട്ടിയ കാടാത്തം ഒരിക്കലും നമ്മുക്ക് അംഗീകരിക്കാന്‍ ആവില്ല. അതേ NDF കാരുടെ മുഖപത്രത്തില്‍ തന്നെ ഇപ്പോഴും പ്രവാചക നിന്ദ അവര്‍ കൊടുത്തപ്പോള്‍ ഇവരുടെ കപട സ്നേഹം ആണ് അല്ലാഹു വെളിച്ചത്തു കൊണ്ട് വന്നത്..ഇസ്ലാമിന്റെ മറവില്‍ അവര്‍ കേരളത്തില്‍ അഴിഞ്ഞാടുകയാണ്. പ്രവാചക സ്നേഹത്തിന്‍റെ മറവില്‍ സീറോ അബ്ദുള്ളയും NDF പോലുള്ള തീവ്രവാദ സംഘടനകളും ഇസ്ലാമിനെ യഹൂദികള്‍ക്ക് കൈമാറാനുള്ള അച്ചാരപ്പണം കൈപറ്റിയവരാണ്.http://ahlusunnaonline.blogspot.com/2011/02/blog-post_21.html

ഗ്രാന്‍ഡ്‌ മോസ്ക്കും ചിലരുടെ വേവലാതികളും

എ പി അബൂബക്കര്‍ - അന്‍സാറാബാദ്


അന്ന് ഒരു കോടി മുടക്കി ഒരു ഇസ്ലാമിക വിദ്യാഭ്യാസ സമുച്ചയം(മര്‍കസ്) പണിയാന്‍ പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ഇ മെയില്‍ കോലാഹലങ്ങള്‍ ഇല്ലായിരുന്നെങ്കിലും ഇതിലും വലിയ പുകിലായിരുന്നു. സമുദായത്തെ നയിക്കുന്ന മഹാരഥരായ പണ്ഡിത മഹത്തുക്കളെ വാര്‍ത്തെടുത്തത് കോടികളുടെ കൊണ്ഗ്രീറ്റ് സൌധം കൊണ്ടല്ല എന്ന പ്രചാരണത്തോടൊപ്പം എവിടെ നിന്നാണ് ഈ നാടന്‍ മുസ്ലിയാര്‍ക്ക് ഇത്ര കാശ് ഒപ്പിക്കാന്‍ കഴിയുക എന്നും വേവലാതി പൂണ്ടവര്‍.
ഇന്ന് പക്ഷെ ബര്‍ത്താനം ഇങ്ങനെ..(താങ്കള്‍ വിചാരിച്ചാല്‍ നാല്പതല്ല, നാനൂറു കോടി പിരിച്ചുണ്ടാക്കാന്‍കഴിയുമെന്നറിയാം. എന്നാല്‍ അവയൊക്കെയും പള്ളിയും ഉദ്യാനവും നിര്‍മിച്ചുധൂര്‍ത്തടിക്കാനാണ് പരിപാടിയെങ്കില്‍ അതിനെ വിമര്‍ശിക്കാതെ വയ്യ.)


ഇവിടെ വിമര്‍ശകര്‍ പക്ഷെ സ്വന്തം മേല്‍വിലാസവും പ്രസ്ഥാന ബന്ദവും വരെ അടയാളപ്പെടുത്താന്‍ പ്രയാസപ്പെടുന്നത് എന്തിനാണ്. നിങ്ങള്‍ക്ക് സമുടായത്തോടുള്ള അടങ്ങാത്ത പ്രതിബദ്ധത മറച്ചു പിടിക്കാതെ തന്നെ സംസാരിക്കാന്‍ നട്ടെല്ല് കാണിച്ചൂടെ..?


വിശുദ്ധ പ്രവാചകന്‍(സ വ ) ഇത്രയേറെ വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്നത് സമുദായത്തിന് ഭൂഷണമല്ല എന്ന് ആദ്യം ഉണര്ത്തട്ടെ..
അബുദാബി എന്ന് പറയുന്നത് അമേരിക്കയില്‍ അല്ല. ആയിരക്കണക്കിന് മലയാളികള്‍ തിങ്ങിത്താമസിക്കുന്ന കേരളത്തിന്‍റെ മറുകരയാണ്. മഹാനായ ശൈഖ് ഖസ് റജി യു എ ഇ യിലെ പ്രമുഖ അറബ് കുടുംബ തലവനും ഭരണ രാഷ്ട്രീയ സാമൂഹിക മത രംഗങ്ങളില്‍ ശോഭിക്കുന്ന മഹല്‍ വ്യക്തിത്വവുമാണ്. യു എ ഇ ഔഖാഫ് തലവനായിരുന്നു വഫാതായ അവരുടെ പിതാവ്.കാലങ്ങളായി പ്രവാചകനെ സ്നേഹിക്കുന്ന ലോക മുസ്ലിംകള്‍ (മലയാളികള്‍ മാത്രമല്ല) അവരുടെ വീട്ടില്‍ എല്ലാ റബീഉല്‍ അവ്വലിലും ശഹ്റെ മുബാറകിന്റെ പുണ്യം തേടുന്ന ഭവനം .

മീലാദ്‌ ഫെസ്റ്റ്

അഹ് ലുസ്സുന്നയുടെ ആഗോള ജാലകം കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം മീലാദ്‌ ഫെസ്റ്റ് വിവിധ പരിപാടികളോടെ ഇന്ന് 19.2.2011-വൈകീട്ട് സൗദി സമയം വൈകീട്ട് മൂന്ന്‍ മണിക്ക്,യു എ ഇ 4. pm,ഇന്ത്യന്‍ സമയം 5.30 pm നു ഇന്ഷാ അല്ലാഹ് .എല്ലാ പ്രവാചക സ്നേഹികളെയും ഞങ്ങള്‍ കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലേക്ക്‌ ക്ഷണിക്കുന്നു, സന്ദര്‍ശിക്കുക.സഹകരിക്കുക. WWW.SUNNIONLINECLASS.COM

ശഅ്‌റെ മുബാറക് ഗ്രാന്‍റ് മസ്ജിദ്


തൃശ്ശൂര്‍: ലോകത്ത് അപൂര്‍വമായ പ്രവാചക തിരുകേശം സൂക്ഷിക്കാനും കാല്‍ലക്ഷത്തോളം പേര്‍ക്ക് പ്രാര്‍ഥിക്കാനുമായി ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം ദേവാലയം കോഴിക്കോട് ജില്ലയില്‍ നിര്‍മിക്കുന്നു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കാരന്തൂര്‍ മര്‍ക്കസ്സിന്റെ ആഭിമുഖ്യത്തിലാണ് 40 കോടി രൂപ ചെലവില്‍ രാജ്യത്തെ ഏറ്റവും വലിയ മസ്ജിദായി ശഅ്‌റെ മുബാറക് ഗ്രാന്‍റ് മസ്ജിദ് നിര്‍മിക്കുന്നത്.

കോഴിക്കോട് നഗരപരിധിക്ക്പുറത്ത് 12 ഏക്കര്‍ സ്ഥലത്താണ് മസ്ജിദിന്റെ നിര്‍മാണം. 4 ഏക്കറില്‍ മുഴുവന്‍ പള്ളിയും 8 ഏക്കര്‍ ഉദ്യാനത്തിനുമായിരിക്കും. കൂടുതല്‍ ഹരിതാഭമായ തരത്തില്‍ ഇന്തോ-സാരസാനിക് ശൈലിയിലായിരിക്കും മസ്ദിന്റെ നിര്‍മാണം. രണ്ടര ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ഗ്രാന്‍റ് മോസ്‌കിന്റെ വാസ്തുശില്പി തൃശ്ശൂരിലെ ഇന്‍ഡിഗോ ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് റിയാസ് മുഹമ്മദാണ്. 2 വര്‍ഷം കൊണ്ട് ഗ്രാന്‍റ് മോസ്‌കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

ശഅറേ മുബാറക്‌


മര്‍കസ് സഖാഫത്തി സ്സുന്നിയ്യയുടെ കീഴില്‍ നിര്‍മിക്കുന്ന  ശഅറേ മുബാറക്‌  മസ്ജിദിന്‍റെ ഫോട്ടോ അനാച്ഛാദനകര്‍മ്മം  സയ്യിദ്‌ അലി ബാഫഖി തങ്ങള്‍ നിര്‍വഹിക്കുന്നു.
KMICമീലാദുന്നബി 2011

കേരള മലബാര്‍ ഇസ്ലാമിക് ക്ളാസ് റൂം നബിദിനാഘോഷങ്ങളുടെ ഭാഗമായി (ഫെബ്രുവരി 19 ശനി) നടത്തുന്ന വിദ്യാര്‍ഥികളുടെ കലാമത്സരങ്ങളില്‍ പങ്കെടുക്കുന്ന കൂട്ടുകാര്‍ മുന്‍കൂട്ടി പേര്‍ രജിസ്ടര്‍ ചെയ്യണം. മത്സര ഇനങ്ങള്‍- ഖിറാഅത്ത്, മദ്ഹു ഗാനം. പ്രസംഗം. 15 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കാണ് അവസരം. മത്സരാര്‍ഥിയുടെ പേരും ക്ളാസ് റൂം ഐ ഡിയും രക്ഷിതാവിന്റെ പേരും വിലാസവും ഇപ്പോള്‍ താമസിക്കുന്ന സ്ഥലവും കോണ്ടാക്റ്റ് നമ്പറും ആണ് രജിസ്ടര്‍ ചെയ്യേണ്ടത്. അപേക്ഷ അയക്കേണ്ട അവസാന തിയ്യതി .ഫെബ്രുവരി 16 - മെയില്‍ ഐ ഡി : meelad@sunnionlineclass.com  അല്ലങ്കില്‍ ക്ളാസ് റൂം ഐ ഡികള്‍. @Abu-Asifa , @JABBAR_PGM , @Abdusathar.pedena .. ഓണ്‍ലൈന്‍ സൗകര്യമുള്ള നിങ്ങളുടെ കൂട്ടുകാര്‍ക്കും കുടുംബങ്ങള്‍ക്കും സന്ദേശം കൈമാറുക

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP