കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

ശഅറേ മുബാറകും സനദും

(ഇമെയിലുകള്‍)

ഡെന്മാര്‍ക്കിലെ ജില്ലന്റ്റ്‌ പോസ്റ്റ്‌ പത്രത്തിനു മുത്ത്‌ റസൂലിനെ നിന്നിച്ചു കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ വളം വെച്ച് കൊടുത്തവര്‍, തസ്ലീമ നസ്രീന് ഹബീബ്‌ രസൂലുല്ലാഹിയെ പറ്റി മോശമായി എഴുതാന്‍ വഴിവെച്ചു കൊടുത്തവര്‍...
പ്രവാചകന്‍ മാരുടെ തിരുശരീരം മറമാടുന്നത് അത് ജീര്‍ണ്ണിച്ചു ജീവിച്ചിരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടില്ലാതിരിക്കാനാണ് എന്ന് എഴുതി വിട്ടവര്‍...
ഇവരില്‍ നിന്ന് ഇനിയും പലതും വരാം, അവ നാം പ്രതീക്ഷിക്കണം.

ഇപ്പോള്‍ കേരളത്തിലെ ചൂട് പിടിച്ച സംസാര വിഷയം ആണല്ലോ നബി (സ) യുടെ തിരു കേശം. നബിയുടെ തിരു കേശത്തെ കളവാക്കുവാനും നബി (സ) ഹജ്ജത്തുല്‍ വദാ'ഇല്‍ വെച്ച് സ്വന്തം മുടി വിതരണം ചെയ്ത പ്രവര്‍ത്തിയെ കളവാക്കുവാനും അത് സ്വീകരിച്ചു സൂക്ഷിക്കുകയും ബരകത് എടുക്കുകയും ചെയ്ത സഹാബതിന്റെയും താബി'ഉകളുടെയും പ്രവര്‍ത്തനങ്ങളെ കളിയാക്കുകയും ചെയ്തു കൊണ്ട് ഇസ്ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ല്മാനിറെ ശത്രുക്കളായ വഹാബി , മൌദൂദി, ചേകന്നൂര്‍, തുടങ്ങിയ പിശാചിന്റെ അനുയായികളുടെ കള്ള പ്രജരണങ്ങളും അരങ്ങു തകര്‍ക്കുന്നു.
പ്രവാചകന്മാരുടെ മുടിയും വിയര്‍പ്പും അവര്‍ ഉപയോഗിച്ച മറ്റു വസ്തുക്കളുടെയും മഹത്വം അറിയണം എങ്കില്‍ ആദ്യം ഇസ്ലാമിനെ പഠിക്കണം. നബിയുടെ വിയര്‍പ്പു കുപ്പിയില്‍ ശേഖരിച്ചു അത് സുഗന്ധമായും കുട്ടികളുടെ രോഗ ശമനത്തിനും മറ്റും ഉപയോഗിച്ച ചരിത്രം നമുക്കറിയാം. ഖാലിദ് ബിനു വലീദ് (റ) യുദ്ധ സമയത്ത് നബി (സ) തങ്ങളുടെ മുടി തുന്നി പിടിപ്പിച്ച തൊപ്പി കാണാതായപ്പോള്‍ മറ്റെല്ലാ കാര്യങ്ങളും മറന്നു ആ തോപ്പിക്കായി അന്വേഷണം നടത്തിയ സംഭവം നമുക്കറിയാം. നബിയുടെ കാല ശേഷം നബിയുടെ ജുബ്ബ പോലും അവിടത്തെ ഭാര്യമാര്‍ സൂക്ഷിക്കുകയും അവരുടെ കാല ശേഷം പിന്‍ തലമുറക്കാര്‍ പോലും അവ ബഹുമാനത്തോടെ സൂക്ഷിക്കുകയും അത് മുക്കിയ വെള്ളം ബരകതിനും രോഗ ശമനത്തിനും ഉപയോഗിച്ചതും നമുക്ക് അറിയാം. ഇതൊക്കെ സ്വന്തം മനസ്സിന് അംഗീകരിക്കാന്‍ കഴിയണം എങ്കില്‍ ആദ്യം ഈമാന്‍ എന്ന ഒന്ന് മനസ്സില്‍ ഉണ്ടാകണം . ഇസ്ലാം എന്താണെന്ന് പഠിക്കണം. ഹദീസുകളും ഇസ്ലാമിക ചരിത്രവും പഠിക്കണം. ഇവ ഒന്നും ഇല്ലാതെ ചെളി കെട്ടിയ തങ്ങളുടെ സ്വന്തം മനസ്സ് കൊണ്ട് ഇസ്ലാമിനെ അളക്കാന്‍ നിന്നാല്‍ ഇത് പോലെയുള്ള പൊട്ടത്തരങ്ങള്‍ പറയുകയും എഴുതുകയും ചെയ്യുക സ്വാഭാവികം.

അതിന്നിടയില്‍ പലര്‍ക്കും സംശയം... ആ മുടി നബിയുടെത് തന്നെ ആണോ എന്ന്. നബിയില്‍ നിന്നും കാന്തപുരതിലെക്ക് എത്തി ചേരുന്ന പരമ്പര കാണിച്ചു തരാനുള്ള വെല്ലു വിളി പോലും പലരും നടത്തിയതായി കണ്ടു. അവര്‍ക്ക് വേണ്ടി, മറ്റു സംശയക്കാര്‍ക്ക് വേണ്ടി, സാധാരണക്കാര്‍ക്ക് വേണ്ടി, അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി തിരു കേശ കൈമാറ്റ ചടങ്ങുകളുടെ വീഡിയോ ഇവിടെ ചേര്‍ക്കുന്നു. സനദ്, കൈമാറ്റ ചടങ്ങുകള്‍, കാന്തപുരത്തിന്റെ ഒപ്പ് വെക്കല്‍, നന്ദി പ്രസംഗം എല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു.കാന്തപുരത്തോടുള്ള ദേഷ്യം രസൂലുള്ളന്റെ മേലോ..?
عن أنس قال: رأيت رسول الله صلى الله عليه وسلم والحلاّق يحلقه وقد أطاف به أصحابه ما يريدون أن تقع شعرة إلاّ في يد رجل
صحيح مسلم: بشرح النووي: 4/288، مسند أحمد: 3/591، مسندات ابن مالك، ح 11955، السنن الكبرى للبيهقي: 7/68، السيرة الحلبية: 3/303، البداية والنهاية: 5/189
മാഷാ അല്ലാഹ് .. അനസ്‌ (റ) വിനെ തൊട്ട് ഉദ്ധരിക്കുന്ന ഹദീസ്‌ നോക്കുക>. നബി(സ) അവിടുത്തെ പവിത്രമായ മുടികള്‍ നീക്കം ചെയ്യുമ്പോള്‍ ആ മുടി കയ്യില്‍ കിട്ടാന്‍ വേണ്ടി അവിടുത്തെ സഹാബികള്‍ ചുറ്റും കൂടുമായിരുന്നു.റിപ്പോര്‍ട്ട്‌ ചെയ്തത് ആരൊക്കെ എന്ന് നോക്കുക: صحيح مسلم: بشرح النووي: 4/288، مسند أحمد: 3/591، مسندات ابن مالك، ح 11955، السنن الكبرى للبيهقي: 7/68، السيرة الحلبية: 3/303، البداية والنهاية:
ഓ അബുജഹലിന്‍റെ അനുയായികളെ ഞങ്ങള്‍ മുസ്ലിം സമുദായം എല്ലാം സഹിക്കുകയാണ്. കാരണം ഞങ്ങള്‍ടെ നേതാവ് ലോകാനുഗ്രഹിയായ പ്രവാചകന്‍ കാരുണ്യത്തിന്റെ നിറകുടം ഒരിക്കലും അക്രമത്തേയും അനീതിയേയും അതേ നാണയത്തില്‍ തിരിച്ചടിച്ചില്ല. അവരെ സ്നേഹംകൊണ്ട് കരുണകൊണ്ടു നന്മകൊണ്ട് ആണ് അവരെ കീഴ്പ്പെടുത്തിയത്. നാം ഒരു കാര്യം ചിന്തിക്കണം കാരണം ഇതേ പ്രാവചകന്‍ {സ:അ} യുടെ കാലത്തും സഹാബാക്കള്‍ തിരുനബിയെ ബഹുമാനിച്ചപ്പോള്‍ അബൂജഹലും കൂട്ടരും പരിഹസിച്ചിരുന്നു. തിരുനബി {സ:അ} തുപ്പുനീര്‍ വെളിയിലേക്ക് പോകാതെ കാത്തു സൂക്ഷിച്ചിരുന്ന സഹാബത്തും അനുയായികളും അന്ന് മക്കത്തെ സീറോ അബ്ദുള്ളയുടെ വര്‍ഗ്ഗത്തെ സഹിച്ചിരുന്നു. നമ്മുക്കും അതുപോലെ സഹിക്കാം. പക്ഷെ ഇവിടെ വേറെ ഒരു ചോദ്യം ബാക്കിയാവുന്നു. പണ്ട് ഇതേ പ്രവാചകനെ അധി:ക്ഷേപിച്ചതിന്‍റെ പേരില്‍ തൊടുപുഴയില്‍ ഒരധ്യാപകന്‍റെ കൈവെട്ടിയ കാടാത്തം ഒരിക്കലും നമ്മുക്ക് അംഗീകരിക്കാന്‍ ആവില്ല. അതേ NDF കാരുടെ മുഖപത്രത്തില്‍ തന്നെ ഇപ്പോഴും പ്രവാചക നിന്ദ അവര്‍ കൊടുത്തപ്പോള്‍ ഇവരുടെ കപട സ്നേഹം ആണ് അല്ലാഹു വെളിച്ചത്തു കൊണ്ട് വന്നത്..ഇസ്ലാമിന്റെ മറവില്‍ അവര്‍ കേരളത്തില്‍ അഴിഞ്ഞാടുകയാണ്. പ്രവാചക സ്നേഹത്തിന്‍റെ മറവില്‍ സീറോ അബ്ദുള്ളയും NDF പോലുള്ള തീവ്രവാദ സംഘടനകളും ഇസ്ലാമിനെ യഹൂദികള്‍ക്ക് കൈമാറാനുള്ള അച്ചാരപ്പണം കൈപറ്റിയവരാണ്.http://ahlusunnaonline.blogspot.com/2011/02/blog-post_21.html

No comments:

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP