കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

ശഅ്‌റെ മുബാറക് ഗ്രാന്‍റ് മസ്ജിദ്


തൃശ്ശൂര്‍: ലോകത്ത് അപൂര്‍വമായ പ്രവാചക തിരുകേശം സൂക്ഷിക്കാനും കാല്‍ലക്ഷത്തോളം പേര്‍ക്ക് പ്രാര്‍ഥിക്കാനുമായി ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം ദേവാലയം കോഴിക്കോട് ജില്ലയില്‍ നിര്‍മിക്കുന്നു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കാരന്തൂര്‍ മര്‍ക്കസ്സിന്റെ ആഭിമുഖ്യത്തിലാണ് 40 കോടി രൂപ ചെലവില്‍ രാജ്യത്തെ ഏറ്റവും വലിയ മസ്ജിദായി ശഅ്‌റെ മുബാറക് ഗ്രാന്‍റ് മസ്ജിദ് നിര്‍മിക്കുന്നത്.

കോഴിക്കോട് നഗരപരിധിക്ക്പുറത്ത് 12 ഏക്കര്‍ സ്ഥലത്താണ് മസ്ജിദിന്റെ നിര്‍മാണം. 4 ഏക്കറില്‍ മുഴുവന്‍ പള്ളിയും 8 ഏക്കര്‍ ഉദ്യാനത്തിനുമായിരിക്കും. കൂടുതല്‍ ഹരിതാഭമായ തരത്തില്‍ ഇന്തോ-സാരസാനിക് ശൈലിയിലായിരിക്കും മസ്ദിന്റെ നിര്‍മാണം. രണ്ടര ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ഗ്രാന്‍റ് മോസ്‌കിന്റെ വാസ്തുശില്പി തൃശ്ശൂരിലെ ഇന്‍ഡിഗോ ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് റിയാസ് മുഹമ്മദാണ്. 2 വര്‍ഷം കൊണ്ട് ഗ്രാന്‍റ് മോസ്‌കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

വിശാലമായ അകത്തളമുള്ള മുഗള്‍ശൈലിയില്‍ നിര്‍മിക്കുന്ന മസ്ജിദില്‍ 1200 പേര്‍ക്ക് താമിസിക്കാന്‍ സൗകര്യം ഉണ്ടാകും. സെമിനാര്‍ ഹാള്‍, ലൈബ്രറി എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സാംസ്‌കാരിക സമുച്ചയം കൂടിയായിരിക്കും ഗ്രാന്‍റ് മോസ്‌ക്.
കശ്മീരിലെ ഹസ്രത്ത്ബാല്‍ പള്ളി കഴിഞ്ഞാല്‍ പ്രവാചക തിരുകേശം സൂക്ഷിക്കുന്ന ഇന്ത്യയിലെ മസ്ജിദ് എന്ന സ്ഥാനം ഗ്രാന്‍റ് മോസ്‌കിന് ലഭിക്കും.

തുര്‍ക്കിയിലെ ടോപ്കാപി മ്യൂസിയമാണ് പ്രവാചക തിരുകേശം സൂക്ഷിക്കുന്ന മറ്റൊരു സ്ഥലം. ഗ്രാന്‍റ് മോസ്‌കിന്റെ മധ്യഭാഗത്തുള്ള ഉയരംകൂടിയ താഴികക്കുടത്തിന് താഴെയായിരിക്കും പ്രവാചക തിരുകേശം സൂക്ഷിക്കുക. കാരന്തൂര്‍ മര്‍ക്കസ്സില്‍ നടന്ന ചടങ്ങില്‍ അബുദാബിയിലെ ഡോ. അഹമ്മദ് ഖസ്‌റജ് പ്രവാചക കേശം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കൈമാറിയിരുന്നു

No comments:

SunniOnlineNews

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP