o അബ്ദുള്ള ..ഓ...അബ്ദുല്ലാഹ്
യുക്തി വാദം തലയില്‍ കയറിയാല്‍ പിന്നെ കാണുന്നതും കേള്‍ക്കുന്നതും ഒന്നും ശരിയല്ലെന്ന തോന്നല്‍ ഉണ്ടാകും. അല്ലാഹുവില്‍ വിശ്വസിക്കുന്ന മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഇസ്ലാമിലെ തെളിവുള്ള കാര്യങ്ങള്‍ക്ക് പിന്നെ യുക്തിക്ക് യോചിക്കുമോ എന്ന ചിന്തയുടെ ആവശ്യമില്ല. താങ്കളെ പോലുള്ളവര്‍ക്ക് "എവിടെനിന്നോ കൊണ്ടുവന്ന ഒരു തല നാര് വെള്ളത്തിലിട്ടു മുസ്ലിംകളെ കുടിപ്പിച്ചു അന്ധ വിശ്വാസത്തിന്റെ കൊടുംകാട്ടില്‍ ശാശ്വതമായി അടച്ചുപൂട്ടുന്നു" ഈ വരികള്‍ കൊണ്ട് താങ്കള്‍ റസൂലുല്ലാഹി(സ) യെ യും അവിടുത്തെ വിശുദ്ധ കേശത്തെ യും അവഹേളിക്കുന്നു.
മുആവിയ (റ) മദീനയില്‍ വന്നപ്പോള്‍ ആഇശ ബീവി (റ) യുടെ അടുത്തേക്ക് ആളെ അയച്ചു.നബി(സ) യുടെ പുതപ്പും മുടിയും കൊണ്ട് വരാന്‍. അയിഷാ ബീവി അത് കൊടുത്തയച്ചു .നബി(സ)പുതച്ച പുതപ്പും പ്രവാചകരുടെ കേശവും കയ്യില്‍ കിട്ടിയ മുആവിയ(റ) പുതപ്പ് കൊണ്ട് പുതക്കുകയും മുടി വെള്ളത്തില്‍ ഇട്ട് കുടിക്കുകയും,ബാക്കി ശരീരത്തില്‍ ഒഴുക്കുകയും ചെയ്തു.(അല്‍ ബിദായ വന്നിഹായ 8/165)
* മുആവിയ(റ) വിനെയും ആഇശബീവിയെയും മറ്റു സഹാബക്കളെയും താങ്കള്‍ ഏതു വിഭാഗത്തില്‍ പെടുത്തുന്നു?
മുകളിലെ താങ്കളുടെ വരിയില്‍ പറഞ്ഞ അന്ധവിശ്വാസികളെ ഉണ്ടാക്കുന്നവരിലോ..?
* ഹജ്ജ് ചെയ്യുന്ന വിശ്വാസികളെ താങ്കള്‍ ഏതു വിഭാഗത്തില്‍ പെടുത്തുന്നു?
മുകളിലെ താങ്കളുടെ വരിയില്‍ പറഞ്ഞ അന്ധവിശ്വാസികളെ ഉണ്ടാക്കുന്നവരിലോ..?
കാരണം യുക്തി വാദികള്‍ക്ക് ഒരിക്കലും അന്ഗീകരിക്കാന്‍ കഴിയാത്ത എത്രയോ കര്‍മ്മങ്ങള്‍ ഹജ്ജില്‍..
കഅബയെ ചുറ്റുന്നവര്‍ (താങ്കളുടെ ഭാഷയില്‍ അമ്പലം ചുറ്റുന്ന വരെപോലെ ),ഹജറുല്‍ അസ് വദ് മുത്താന്‍ തിക്കും തിരക്കും കൂട്ടുന്നവര്‍,മഖാം ഇബ്രാഹിം കാണാന്‍ തിരക്കുന്നവര്‍,സഅയ് ചെയ്യുമ്പോള്‍ സഹ്സ്രാബ്ദങ്ങള്‍ക്ക് മുന്‍പ് ഹാജറാ ബീവി (റ) ഓടിയ സ്ഥലം എന്നും പറഞ്ഞു ഓടുന്നവര്‍ , മിനായില്‍ കല്ലെറിയുന്നവര്‍.... അല്ലാഹ് ഇസ്ലാമിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും യുക്തിവാദികള്‍ക്ക് (ഓ അബ്ദുല്ലഹ് താങ്കള്‍ ഇപ്പോള്‍ ഏതു വിഭാഗത്തില്‍?) എങ്ങിനെ അന്ഗീകരിക്കാന്‍ കഴിയും.
മുസ്ലിങ്ങള്‍ അംഗീകരിക്കുന്ന കുറച്ചു തെളിവുകള്‍ കാണുക.
* മഹാന്മാരുടെ കൈ , ആസാറുകള്‍ , നബി(സ) യുടെ ഖബര്‍ എന്നിവ ചുംബിക്കുന്നതിനെ കുറിച്ച് കിതാബ് "كتاب عمدة القارئ لشرح صحيح البخارى "
വലുതായി കാണാന്‍ ഫോട്ടോയില്‍ ക്ലിക്കുക
തിരു കേശവും فتح الباري شرح صحيح البخاري യും
മാലികുബ്നു ഇസ്മാഈല്‍ (റ)പറയുന്നു.നബി(സ)യുടെ മുടി അനസ് (റ)വിന്റെ വഴി കിട്ടിയത് അതെനിക്ക് ദുനിയാവിനെക്കള്‍ അതിലുള്ള സര്‍വ്വതിനെക്കാള്‍ ഞാന്‍ ഇഷ്ടപെടുന്നതാണ്.
നബി(സ)അവിടുത്തെ തലമുടി കളഞ്ഞപ്പോള്‍ വലതു ഭാഗത്തെ മുടികള്‍ അബൂതല്‍ഹ (റ) വിനു കൊടുത്തു.പിന്നെ ഇടതു ഭാഗത്തെ മുടിയും കളഞ്ഞു അത് ജനങ്ങളുടെ ഇടയില്‍ വീതിക്കാന്‍ നബി(സ) കല്പിച്ചു.....................
തെളിവുകള്‍ ഇനിയും ധാരാളം ..സുന്നികള്‍ക്ക് ആവശ്യത്തിന് തെളിവുകള്‍ ആയല്ലോ..
ഇനിയും ആവശ്യമെന്കില്‍ അറിയിക്കുക
No comments:
Post a Comment