എ പി അബൂബക്കര്‍ - അന്‍സാറാബാദ്
അന്ന് ഒരു കോടി മുടക്കി ഒരു ഇസ്ലാമിക വിദ്യാഭ്യാസ സമുച്ചയം(മര്‍കസ്) പണിയാന്‍ പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ഇ മെയില്‍ കോലാഹലങ്ങള്‍ ഇല്ലായിരുന്നെങ്കിലും ഇതിലും വലിയ പുകിലായിരുന്നു. സമുദായത്തെ നയിക്കുന്ന മഹാരഥരായ പണ്ഡിത മഹത്തുക്കളെ വാര്‍ത്തെടുത്തത് കോടികളുടെ കൊണ്ഗ്രീറ്റ് സൌധം കൊണ്ടല്ല എന്ന പ്രചാരണത്തോടൊപ്പം എവിടെ നിന്നാണ് ഈ നാടന്‍ മുസ്ലിയാര്‍ക്ക് ഇത്ര കാശ് ഒപ്പിക്കാന്‍ കഴിയുക എന്നും വേവലാതി പൂണ്ടവര്‍.
ഇന്ന് പക്ഷെ ബര്‍ത്താനം ഇങ്ങനെ..(താങ്കള്‍ വിചാരിച്ചാല്‍ നാല്പതല്ല, നാനൂറു കോടി പിരിച്ചുണ്ടാക്കാന്‍കഴിയുമെന്നറിയാം. എന്നാല്‍ അവയൊക്കെയും പള്ളിയും ഉദ്യാനവും നിര്‍മിച്ചുധൂര്‍ത്തടിക്കാനാണ് പരിപാടിയെങ്കില്‍ അതിനെ വിമര്‍ശിക്കാതെ വയ്യ.)
ഇവിടെ വിമര്‍ശകര്‍ പക്ഷെ സ്വന്തം മേല്‍വിലാസവും പ്രസ്ഥാന ബന്ദവും വരെ അടയാളപ്പെടുത്താന്‍ പ്രയാസപ്പെടുന്നത് എന്തിനാണ്. നിങ്ങള്‍ക്ക് സമുടായത്തോടുള്ള അടങ്ങാത്ത പ്രതിബദ്ധത മറച്ചു പിടിക്കാതെ തന്നെ സംസാരിക്കാന്‍ നട്ടെല്ല് കാണിച്ചൂടെ..?
വിശുദ്ധ പ്രവാചകന്‍(സ വ ) ഇത്രയേറെ വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്നത് സമുദായത്തിന് ഭൂഷണമല്ല എന്ന് ആദ്യം ഉണര്ത്തട്ടെ..
അബുദാബി എന്ന് പറയുന്നത് അമേരിക്കയില്‍ അല്ല. ആയിരക്കണക്കിന് മലയാളികള്‍ തിങ്ങിത്താമസിക്കുന്ന കേരളത്തിന്‍റെ മറുകരയാണ്. മഹാനായ ശൈഖ് ഖസ് റജി യു എ ഇ യിലെ പ്രമുഖ അറബ് കുടുംബ തലവനും ഭരണ രാഷ്ട്രീയ സാമൂഹിക മത രംഗങ്ങളില്‍ ശോഭിക്കുന്ന മഹല്‍ വ്യക്തിത്വവുമാണ്. യു എ ഇ ഔഖാഫ് തലവനായിരുന്നു വഫാതായ അവരുടെ പിതാവ്.കാലങ്ങളായി പ്രവാചകനെ സ്നേഹിക്കുന്ന ലോക മുസ്ലിംകള്‍ (മലയാളികള്‍ മാത്രമല്ല) അവരുടെ വീട്ടില്‍ എല്ലാ റബീഉല്‍ അവ്വലിലും ശഹ്റെ മുബാറകിന്റെ പുണ്യം തേടുന്ന ഭവനം .
മുമ്പ് മര്‍കസില്‍ ഉള്ള തിരു കേശത്തിന്റെ ആധികാരികത ആരൊക്കെയോ ചോദ്യം ചെയ്തതി
ന്റെ വാര്‍ത്തയും അതിനുള്ള മറുപടിയും ശൈഖ് ഖസ് റജി തന്നെ ലക്ഷങ്ങളെ സാക്ഷിയാക്കി മര്‍കസ് നഗറില്‍ പ്രഖ്യാപിച്ചതാണ്. പ്രവാചകന്റെ ( സ വ ) കാലം തൊട്ടു ഖമറുല്‍ ഉലമയില്‍ എത്തുന്ന വ്യക്തമായ ആധികാരികമായ സനദ് (പരമ്പര ) വിമര്‍ശകര്‍ക്ക് മുന്നില്‍ പകല്‍ വെളിച്ചം പോലെ അബുദാബിയിലെ ശൈഖ് ഖസ് റജിയുടെ വീട്ടിലും കാരന്തൂര്‍ സുന്നി മര്കസിലും തുറന്നു വെച്ചിട്ടുണ്ട്. ജന ലക്ഷങ്ങള്‍ അതിനു സാക്ഷിയാണ്. ഒരു കോടിയുടെ മര്‍കസ് പദ്ധതി തകര്‍ക്കാന്‍ തുരങ്കം വെച്ചവരെ കൊണ്ട് പടച്ച തമ്പുരാന്‍ ആ മര്‍കസിന്റെ മദ് ഹ് നാട് നീളെ പറയിപ്പിചെങ്കില്‍ ഇന്‍ശാ അല്ലാഹ് .. ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങളുടെ തലമുറ ലോക മുസ്ലിംകളുടെ അഭിമാനമായി വളരുന്ന മര്കസിലും ശഹ്റെ മുബാറക് ഗ്രാന്‍ഡ് മസ്ജിദിലും കടന്ന് വരും.. പ്രിയപ്പെട്ട സമദാനി സാഹിബും എം എസ് എഫിന്റെ ഫിറോസ് സാഹിബും ബഷീര്‍ സാഹിബും പറഞ്ഞ പോലെ ഈ ചരിത്ര മുന്നേറ്റത്തില്‍ എല്ലാം മറന്നു ഐക്യത്തോടെ കൈ കോര്‍ക്കാന്‍ ഇനിയും ആരെയാണ് കാത്തിരിക്കുന്നത്. കാലം കാന്തപുരത്തിന് പിറകെയാണ്.ചരിത്രം ഇവിടെ വഴിമാറുകയാണ്. " പൂച്ചക്കെന്താ കൂട്ടരേ പൊന്നുരുക്കുന്നിടത്ത്-നിങ്ങള്‍ക്കെന്താ മോല്യാരെ പോലീസ് സ്റെഷനില് " എന്ന് ചോദിച്ച കാലം മാറി. രാജ്യത്തിന്റെ പ്രധാന മന്ത്രിയുടെ ഓഫീസില്‍ കയറി ചെന്ന് ഇന്ത്യന്‍ മുസല്‍മാന്റെ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്ക് ചങ്കൂറ്റത്തോടെ സംസാരിക്കാനും വെടിഒച്ച നിലക്കാത്ത കാശ്മീരിന്റെ മണ്ണില്‍ നിന്ന് മുന്നൂറില്‍ ഏറെ യുവാക്കളെ മത സൌഹാര്‍ദ്ധ സന്തുഷ്ട കാശ്മീരിന് വേണ്ടി ശബ്ദിക്കാന്‍ പ്രാപ്തരാക്കാനും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വിദേശ രാഷ്ട്രങ്ങളില്‍ വരെ വിശുദ്ധ മതത്തിന്റെ ശോഭ വിടര്‍ത്താന്‍ പ്രാപ്തരായ സഖാഫി പണ്ഡിത മഹത്തുക്കളെ വിന്യസിക്കാനും അമേരിക്കക്കാരനെ വരെ സഖാഫിയാക്കാനും കൊച്ചു കേരളത്തിന്‍റെ ഇസ്ലാമിക പാരമ്പര്യവും മത രാഷ്ട്രീയ രംഗവും അവിടങ്ങളില്‍ പരിചയപ്പെടുത്താനും ഒക്കെ ജന ലക്ഷങ്ങളുടെ ഖമറുല്‍ ഉലമ പവര്‍ നേടിയെടുത്തത് നിങ്ങളുടെ ഒന്നും ഒത്താശ കൊണ്ടല്ല. വിമര്‍ശനങ്ങള്‍ അലമാല പോലെ ആര്‍ത്തലക്കുമ്പോഴും അടിയുറച്ച ഏക ദൈവ വിശ്വാസത്തിലും ഹബീബായ പ്രവാചക (സ വ) ചര്യ അക്ഷരാര്‍ഥത്തില്‍ കാണിച്ചു കൊടുത്താണ് ഈ നേട്ടം കൈവരിക്കുന്നത്. ഓരോ ദിവസവും സന്ദ്യ മയങ്ങുമ്പോള്‍ നാളെയെന്റെ പതിനായിരക്കണക്കിനു അനാഥരും അഗതികളുമായ മക്കള്‍ക്ക് അന്നം കാണാന്‍ വേവലാതി പൂണ്ട് നാഥന്‍റെ മുപ്പില്‍ കുമ്പിടുന്ന മറ്റൊരു മനുഷ്യ ജന്മത്തെ വര്‍ത്തമാന കാല ലോകത്ത് നിങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ ആകുമോ..?
ആരോപണ മാലിന്യങ്ങള്‍ വിളമ്പുന്നതിന് മുമ്പ് പറഞ്ഞു വെക്കുന്നത് കാണുക
(കേരളത്തിലെ ഏറ്റവും മികച്ച സംഘാടനാപാടവം ഉള്ള മുസ്‌ലിം നേതാവ് ആരാണെന്ന്
ചോദിച്ചാല്‍ രണ്ടു വട്ടം ആലോചിക്കാതെ ഞാന്‍ പറയുന്ന പേര് കാന്തപുരം അബൂബക്കര്‍
മുസല്ല്യാരുടെതായിരിക്കും. കാരന്തൂരിലെ ചതുപ്പുനിലത്തെ പടുകൂറ്റന്‍ വിദ്യാഭ്യാസ
സമുച്ചയമാക്കി പരിവര്‍ത്തിപ്പിച്ചതിന്റെ പരിണാമ ശാസ്ത്രം മാത്രം പഠിച്ചാല്‍ മതി,
കാന്തപുരം ഉസ്താദിന്റെ നേതൃപാടവം അംഗീകരിക്കാന്‍ ) നാളെ പുതിയ പരിണാമ സിദ്ധാന്തം എഴുതാനുള്ള മാറ്റര്‍ തയ്യാറാക്കി കൊള്ളൂ..ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഇന്ത്യന്‍ മുസ്‌ലിം നവോട്ദാനം അടയാളപ്പെടുത്തുകയാണ് മര്കസും ഖമറുല്‍ ഉലമയും.. ചരിത്രത്തിന്റെ സുവര്‍ണ ശോഭയില്‍ പ്രോജ്വലിക്കാന്‍ പാകപ്പെട്ട മനസ്സുകള്‍ ഈ കരങ്ങള്‍ക്ക് ശക്തി പകരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.. നജദിയന്‍ ബാധ ഇത്തികണ്ണി യായി സാമുദായിക നവോദ്ധാന രംഗത്തെ വരിഞ്ഞു മുറുക്കുന്നുണ്ട്. പക്ഷെ.. മര്‍കസ് നടത്തുന്ന ആദര്‍ശ പടയോട്ടത്തില്‍ എല്ലാം നിഷ്പ്രഭാമാകും.. ഇന്‍ശാ അല്ലാഹ്
No comments:
Post a Comment