കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

തരുവണ അബ്ദുല്ല മുസ്ലിയാര്‍ നിര്യാതരായി

സമസ്ത മുശാവറ അംഗവും വിദ്യാഭ്യാസ ബോര്‍ഡ് സ്ഥാപിത നേതാക്കളിലൊരാളുമായ പ്രമുഖ പണ്ഡിതന്‍ തരുവണ അബ്ദുല്ല മുസ്ലിയാര്‍ നിര്യാതരായി. ഖബറടക്കം ഇന്ന് 17-6-2012 വൈകുന്നേരം നാല് മണിക്ക് അരീക്കോട് പത്തനാപുരം ജുമൂഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.

തരുവണയുടെ വിയോഗം സുന്നി സമൂഹത്തിന്ന് കനത്ത നഷ്ടം 
നൂറുല്‍ ഉലമാ സഅദാബാദ്

1951ല്‍ സുന്നിരംഗത്ത് ആദ്യമായി വദ്യഭ്യാസബോര്‍ഡ് രൂപികരണത്തിനും അതിന്റെ പ്രഥമ ഓര്‍ഗനൈസറും മുഫത്തിശും പ്രഥമ റൈഞ്ച് രൂപികരണത്തിലും സഹകാരിയായിരുന്നു തരുവണ അബ്ദുല്ല മുസ്ലിയാര്‍ എന്ന് അഖിലേന്ത്യ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും ജാമിഅ: സഅദിയ്യ: അറബിയ്യ: ജനറല്‍ മാനേജറുമായ നൂറുല്‍ ഉലമാ എം. എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അനുശോജന സന്ദേശത്തില്‍ അറിയിച്ചു. തന്റെ ജീവിതം മുഴുവനും സുന്നത്ത് ജമാഅത്തിനും അതിന്റെ പ്രചരണത്തിനും നീക്കിവെച്ച ത്യാഗികൂടിയായിരുന്നു അദ്ദേഹം. മാതൃകാ മുദരിസ്സ്, മാതൃകാസംഘാടകന്‍ എന്നീ നിലക്ക് അദ്ദേഹം അനുസ്മരണീയനാണ്. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് രൂപികരണത്തിലും അതിന്റെ സജീവ പ്രവര്‍ത്തനത്തിലും മുന്‍പന്തിയിലായിരുന്നു അദ്ദേഹം. യുവാക്കള്‍ക്ക് മാതൃകാപരമായ ജീവിതം നയിച്ച അദ്ദേഹത്തില്‍ നിന്ന് ഒരു പാട് പകര്‍ത്താനുണ്ട്. അദ്ദേഹത്തില്‍ നിന്ന് യുവപ്രവര്‍ത്തകര്‍ക്ക് പ്രചോദനം ഉണ്ടാവട്ടെ.അദ്ദേഹത്തെയും നമ്മെയും ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ച് കൂട്ടട്ടെ. സന്തപ്ത കുടുംബത്തിന് അനുശോചനം അറിയിക്കുന്നു. ഒരു മാസത്തിനിടയില്‍ പി.പി.മുഹിയദ്ദീന്‍ കുട്ടി മുസ്ല്യാര്‍, പി.എം.കെ. ഫൈസി എന്നിവരുടെ വിടവിന് ശേഷം തരുവണയുടെ വിടവ് സുന്നി സമൂഹത്തെ ദുഖത്തിലാഴ്ത്തിയിരിക്കുന്നു. എല്ലാവര്‍ക്കും അല്ലാഹു പരലോക മോക്ഷം നല്‍കുമാറാക്കട്ടെ.http://www.muhimmath.com/Details.aspx?id=13520

No comments:

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP