കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

സുബൈര്‍ മുഹമ്മദിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കോഴിക്കോട്: സ്‌കൂള്‍ ബസിടിച്ച് മരിച്ച സുബൈര്‍ മുഹമ്മദിന് (16) കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. മര്‍കസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താംതരം വിദ്യാര്‍ഥിയായ പുതുപ്പാടി കൈതപ്പൊയില്‍ വള്ളിയാട്ട് കാരാട്ട്‌പൊയില്‍ സുബൈര്‍ മുഹമ്മദിന്റെ മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വള്ള്യോട് ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. ശനിയാഴ്ച ഉച്ചക്ക് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നല്‍കിയ സ്വീകരണച്ചടങ്ങില്‍ അവസാനമായി സ്റ്റുഡന്റ് കാഡറ്റായ സുബൈര്‍ സല്യൂട്ട് നല്‍കിയ സഥലത്തുതന്നെ വിദ്യാര്‍ഥിയുടെ ചേതനയറ്റ ശരീരം കണ്ടപ്പോള്‍ വിതുമ്പലടക്കാനാവാതെ സഹപാഠികള്‍ യാത്രാമൊഴി നേര്‍ന്നു. മര്‍കസ് സ്ഥാപനത്തിലെ വിദ്യാര്‍ഥികളും ഉസ്താദുമാരും സുന്നി പ്രവര്‍ത്തകരും ജില്ലാ പോലീസ് കാഡറ്റുകളും ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്മാരും സുബൈറിന് വിട നല്‍കി. മര്‍കസ് മെയിന്‍ ഓഡിറ്റോറിയത്തില്‍ നടന്ന മയ്യത്ത് നിസ്‌കാരത്തിന് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി നേതൃത്വം നല്‍കി. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി. ഉച്ചക്ക് രണ്ടര മണിയോടെ വള്ളിയാട് ജുമാ മസ്ജിദില്‍ നടന്ന മയ്യത്ത് നിസ്‌കാരത്തിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. മൂന്നുമണിയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മയ്യത്ത് ഖബറടക്കി. നാട്ടിലെ പൊതുരംഗങ്ങളില്‍ സജീവമായി സുബൈര്‍ കൈതപ്പൊയില്‍ യൂനിറ്റ് എസ് എസ് എഫ് ജനറല്‍ സെക്രട്ടറിയും വള്ളിയാട് യൂനിറ്റ് കള്‍ച്ചറല്‍ കൗണ്‍സില്‍ സെക്രട്ടറിയുമായിരുന്നു.
3 comments:

saleemalhasanikalady said...

insha alla subairinu vendi njanum 1000 dikr chollunnu....by,saleemalhasanikalady@gmail.com

saleemalhasanikalady said...

subairinte kabar prakashippikkanam rahmane...

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം said...

ALLAHU SUBAIRINTE KHABAR SWARGGAMAAKKATTE,AAMEEN

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP