കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

പ്രലോഭനങ്ങളെ അതിജയിക്കണം.RSC ഉണര്‍ത്തുസമ്മേളനങ്ങള്‍. സൗദി ദേശീയതല ഉദ്ഘാടനം

പ്രലോഭനങ്ങളെ അതിജയിക്കണം
RSC ഉണര്‍ത്തുസമ്മേളനങ്ങള്‍. കാമ്പയിന്‍ (ജൂലൈ 1 - സെപ്റ്റംബര്‍ 30)
സൗദി ദേശീയതല ഉദ്ഘാടനം. അല്ഖോബാര്‍ .സൗദി അറേബ്യ അല്‍-ഖോബാര്‍: സമൂഹിക അരക്ഷിതാവസ്ഥയുടെ പ്രധാന നിദാനം പ്രലോഭനങ്ങളാണെന്നും പ്രവാസികളാണ് ഇത്തരം പ്രതിഭാസ സംജ്ഞക്ക് കൂടുതല്‍ ബലിയാടാകുന്നതെന്നും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും നോര്‍ക്ക കണ്‍സല്‍ട്ടന്റുമായ ശിഹാബ് കൊട്ടുകാട് പറഞ്ഞു. ‘പ്രലോഭനങ്ങളെ അതിജയിക്കണം’ എന്ന സന്ദേശത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) ഗള്‍ഫിലെ അഞ്ഞൂറ് കേന്ദ്രങ്ങളില്‍ പ്രഖ്യാപിച്ച ഉണര്‍ത്തു സമ്മേളനങ്ങളുടെ ഭാഗമായി സൗദി ദേശീയ തല ഉദ്ഘാടനം അല്‍-ഖോബാറില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണവും പദവിയും അധികാരവും ഒത്തു ചേര്‍ന്ന ത്രിത്വത്തില്‍ നിന്നാണ് പ്രലോഭനങ്ങള്‍ ആവിര്‍ഭവിക്കുന്നത്. ആവശ്യങ്ങള്‍ നേടാന്‍ സ്വന്തം പണം ആവശ്യമില്ല; ഞങ്ങള്‍ നല്‍കാം എന്ന ചിട്ടിക്കമ്പിനിയുടെ പരസ്യങ്ങളിലേക്ക് മനുഷ്യന്റെ സാമ്പത്തിക ബോധം കൊണ്ടെത്തിച്ചതിനു പിന്നില്‍ അവന്റെ പ്രലോഭിത മനസ്സാണ്.-അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.
വൃത്തി ബോധവും വൈകാരികതയും തുടങ്ങി ഏതും പരസ്യങ്ങളിലൂടെ കച്ചവടം ചെയ്യപ്പെടുന്നത് ധിഷണാശാലികളുടെ അബോധ മനസ്സുകളെപ്പോലും ബാധിക്കുകയും ആത്മഹത്യാവിരുദ്ധ സമിതിയുടെ പ്രചാരകര്‍ വരെ സ്വയം ഒടുങ്ങലിലേക്കെത്തിപ്പെടുകയും ചെയ്യുന്നത് ചെറുതായി കാണാന്‍ കഴിയില്ല. ഇവിടെയാണ് പ്രലോഭനങ്ങള്‍ക്കെതിരെയുള്ള ആര്‍.എസ്.സി യുടെ വിസമ്മത പ്രഖ്യാപനം അര്‍ത്ഥവത്താകുന്നത്-അദ്ദേഹം പറഞ്ഞു. റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ മുഖേന പ്രലോഭിതരായി പ്രവാസ ലോകത്ത് എത്തിപ്പെടുകയും അവസാനം ചതി തിരിച്ചറിയുമ്പോഴേക്ക് സകലതും നഷ്ടപ്പെടുകയും ചെയ്യുന്ന അനേകം അനുഭവങ്ങള്‍ നമുക്ക് മുമ്പില്‍ തെളിഞ്ഞ് കണ്ടിട്ടും ഇത്തരം പ്രലോഭനങ്ങളെ തടഞ്ഞു നിര്‍ത്താനോ യഥാര്‍ത്ത മാര്‍ഗദര്‍ശനം നടത്താനോ നമുക്കാവുന്നില്ല -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുഞ്ഞുമുഹമ്മദ് കടവനാട് (കെ.എം.സി.സി.), രഘുനാഥ് ഷൊര്‍ണൂര്‍( നവോദയ), ഇ.കെ. സലീ(ഒ.ഐ.സി.സി),ബഷീര്‍ ഉള്ളണം(ഐ.സി.എഫ്) എന്നിവര്‍ പ്രസംഗിച്ചു. ആര്‍.എസ്.സി സൗദി നാഷണല്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്‍ ബാരി നദ്‌വി ആദ്ധ്യക്ഷ്യം വഹിച്ചു. ലുഖ്മാന്‍ വിളത്തൂര്‍ വിഷയമവതരിപ്പിച്ചു സംസാരിച്ചു. രിസാല കണ്‍വീനര്‍ ശബീര്‍ മാറഞ്ചേരി, അബ്ദുല്‍ഹമീദ് ഉലൂമി, ഡോ. അബ്ദുല്‍ റഹ് മാന്‍, എന്നിവര്‍ സംബന്ധിച്ചു. ആര്‍.എസ്.സി നാഷണല്‍ കള്‍ച്ചറല്‍ കണ്‍ വീനര്‍ മുസ്തഫ മുക്കൂട് സ്വാഗതവും കണ്‍വീനര്‍ അഷ്‌റഫ് മഞ്ചേശ്വരം നന്ദിയും പറഞ്ഞു.

No comments:

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP