കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂം സംഘടിപ്പിച്ച
"എസ് എസ് എഫ് മദ്യ ഷോപ്പ് ഉപരോധ" ഐക്യദാര്ഢ്യ സമ്മേളനം 31/12/2012
| കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ് എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm |

ഒരു ദശാബ്ദത്തിലേറെയായി ഓണ്‍ലൈന്‍ ദഅവ രംഗത്ത് സജീവ സാന്നിധ്യവും മലയാളത്തിലെ ആദ്യ ഓണ്‍ലൈന്‍ ക്ലാസ്സ് റൂമുമായ കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമിന്‍റെ സൗദിഅറേബ്യയിലെ ദമ്മാം, അല്ഖോബാര്‍ ,ജുബൈല്‍ മേഖലയിലെ കെ എം ഐ സി പ്രവര്‍ത്തകരുടേയും സഹാകാരികളുടെയുംഒരുമിച്ചു കൂടല്‍ പ്രവര്‍ത്തകര്‍ക്ക് ആവേശമായി . ഓണ്‍ലൈന്‍വഴി വഴി മാത്രം കേട്ട് പരിചയമുള്ളമുഖങ്ങളെ നേരില്‍ കണ്ട അനുഭവം മറക്കാനാവാത്തതായിരുന്നു.വിവര സാങ്കേതികവിദ്യ വളരെയധികം പുരോഗമിച്ച ഈകാലത്ത് ഓണ്‍ലൈന്‍ ദഅവ മാറ്റി വെക്കാന്‍ കഴിയില്ല. സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്താതെ പിന്നീടു ഖേദിച്ചത് കൊണ്ട് കാര്യമില്ല.ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന മക്കള്‍ തെറ്റുകളിലേക്ക് നീങ്ങുന്നത് വീക്ഷിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.മക്കളെ കെ എം ഐ സി പോലെയുള്ള ഓണ്‍ലൈന്‍ഇസ്ലാമിക് ക്ലാസ്സ് റൂമുകളുമായി ബന്ധപ്പെടുത്തണം. സാങ്കേതിക വിദ്യകള്‍ ആത്മീയ ഉന്നമനത്തിനുവേണ്ടി എങ്ങിനെ വിനിയോഗിക്കാം എന്നതിന്‍റെ തെളിവാണ് കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂം. കെ എം ഐ സി ദാഇ കൂടിയായ റാഫി അമാനി അസ്ഹരി ഉണര്‍ത്തി.
| KMIC Announcement. We are changing the radio server of KERALA MALABAR ISLAMIC RADIO , Station will be available in new settings , just search for same name Kerala Malabar Islamic Radio . for any help please contact support@sunnionlineclass.com or KMIC @ Mujeeb_Rahman or AfzalRahman .
www.sunnionlineradio.com
|
കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നടന്നുവരുന്ന മുസ്തഫ സഅദി ഉസ്താദിന്റെ അദ്കിയ ക്ലാസ്സ് സമയം ഇന്ത്യന്‍ സമയം രാവിലെ 9.30 മുതല്‍ 10.30വരെ യായിരിക്കുമെന്നും മറ്റു ക്ലാസുകള്‍ യഥാസമയം നടക്കുമെന്നും കെ എം ഐ സി തിരുവനന്തപുരം ഓഫീസില്‍നിന്ന് റാഫി അമാനി ഉസ്താദ് അറിയിച്ചു.

ഹദീസ്
ശാസ്ത്രത്തിലെ ആദ്യത്തെ പരിഗണനീയ നാമമാണ് സ്വഹീഹുല്‍ ബുഖാരിക്കുള്ളത്.
അതിസൂക്ഷ്മതയോടെയും ആധികാരികതയോടെയുമാണ് സ്വഹീഹുല്‍ ബുഖാരി
ക്രോഡീകരിച്ചത്. നിവേദന പരമ്പരയുടെ വിശുദ്ധിയും പ്രമാണങ്ങളുടെ
സത്യസന്ധമായ പിന്‍ബലവും വിഷയങ്ങളോടുള്ള കാലിക പ്രതിപത്തിയും
ഗ്രന്ഥകര്‍ത്താവിന്റെ സ്ഫടികസ്ഫുടമാര്‍ന്ന ജീവിതവുമൊക്കെയാണ് സ്വഹീഹുല്‍
ബുഖാരിയുടെ അദ്വിതീയ അംഗീകാരത്തിനു നിദാനം. 'അല്‍ ജാമിഉല്‍ മുസ്‌നദു
സ്വഹീഹുല്‍ മുഖ്തസുറു മിന്‍ ഉമൂരി റസൂലില്ലാഹി വ സുനനഹീ' എന്നാണ് ഇമാം
ബുഖാരി രചിച്ച ഹദീസ് ഗ്രന്ഥത്തിന്റെ പൂര്‍ണനാമം.