കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

ബാബരി -ചരിത്രത്തിന്‍റെ ദശാ സന്ധികള്‍ .

ബാബരിയുടെ ആത്മാവ് ഇപ്പോഴും ഇന്ത്യന്‍ മതേതരത്വത്തെ വരിഞ്ഞു മുറുക്കുകയാണ്.

ആ താഴിക കുടങ്ങളിലിരുന്നു  ഭാരതീയ പൈതൃകത്തിന്റെ സംഗീതമാലപിച്ചിരുന്ന
വെള്ളരിപ്രാവുകള്‍ എങ്ങോ പോയ്മറഞ്ഞിരിക്കുന്നു.ബ്രിട്ടീഷ് ഭരണം ഇട്ടേച്ചു പോയ വര്‍ഗ്ഗീയതയുടെ ദ്വംസനമേറ്റ ഇന്ത്യന്‍ മനസ്സ് ഇപ്പോഴും വിഷലിപ്തം തന്നെയാണ്.  വിദ്വേഷത്തിന്റെ കോടാലികള്‍ ആ രമ്യ ഹര്മ്മത്തെ കുത്തിക്കൊല്ലുമ്പോള്‍
പിടഞ്ഞതു പാട് പെട്ട് സ്വാതന്ത്ര്യം വാങ്ങിത്തന്ന മഹാത്മാക്കളുടെ ആത്മാവുകളാണ്.     . പാല് തന്ന കൈകള്‍ക്ക് തന്നെയാണ് നമ്മള്‍ തിരിഞ്ഞു കടിക്കുന്നത്.
സൌഹൃദത്തിന്റെയും  സാഹോദര്യത്തിന്റെയും  കല്ലും  മണ്ണും  കൊണ്ട്  ബാബരിയും  രാമക്ഷേത്രവും  നിര്‍മ്മിക്കാന്‍  നമ്മളൊരുക്കമല്ലല്ലോ..? 

ഇപ്പോള്‍ ഒരു വിധിയെ ചൊല്ലി എല്ലാവരും കൂടി 
നമ്മെ പറഞ്ഞു പേടിപ്പിക്കുകയണ്.ജനങ്ങളെയാകെ പേടിപ്പിചിരുത്തി ഭരിച്ചു സുഖിക്കാന്‍ നല്ല എളുപ്പവുമാണ്.അല്ലെങ്കിലും ബാബരി- രാമജന്‍മ ഭൂമി പ്രശ്നത്തില്‍ 
ആര്‍ക്കാണ് താല്പര്യമുള്ളത്.? വിധി എതിരായി വരുന്നവര്‍ ഹൈക്കോടതി വിട്ട് സുപ്രീം കോടതിയില്‍ പോകണം..പിന്നെ എന്തിനാണീ വഴക്ക്..? ഇത്  ചിലരുടെയൊക്കെ വഴറ്റിപിഴപ്പിനുള്ളതാണ്..കോടതി വിധിച്ചത്   കൊണ്ടോ..ജനം  ഹാളിലകിയത്  കൊണ്ടോ പ്രശ്നം  പരിഹരിക്കാന്‍  പോണി
ല്ല .ആരും ചരിത്രം വായിക്കുന്നില്ല.ചുമരെഴുത്തും  വായിക്കുന്നില്ല.ഹൈന്ദവനെയും മുസ്ലിമിനെയും ത
മ്മില്‍ തല്ലിച്ച് ഭരിച്ചു സുഖിക്കാനാണ്  എല്ലാ രാഷ്ട്രീയക്കാരും പഠിച്ചിരിക്കുന്നത്.

അറബ് ലോകത്ത് ഇസ്രായേലിനെ കുടിയിരുത്തി
അമേരിക്ക
ലോകത്തെ കയ്യില്‍ ഒതുക്കുന്നത്‌  പോലെ ഇവിടെ സാമ്രാജ്യത്ത കൂട്ടിക്കൊടുപ്പുകാര്‍ക്ക് നല്ല ആയുധമാണ് ബാബരി.പള്ളി കുഴിച്ചു നോക്കി പിതൃത്വം നോക്കുന്നവര്‍ മന്ത് ഏത് കാലില്‍ ആണെന്നാണ്‌ നോക്കുന്നത്.ഈ കോടതികള്‍ക്ക് എന്താ കുറച്ച് ചരിത്രം പഠിച്ചാല്‍...അവര്‍ മാന്തി നോക്കിയത് മണ്ണിട്ട്‌ മൂടിയ ഇന്ത്യയിലെ ജാതീയ സംസ്കൃതി മാത്രമാണ്.അതിനപ്പുറം ചിശ്തിയുടെയും നാനാക്കിന്റെയും ബുദ്ധന്റെയുമൊക്കെ സമത്വ ലോകം കൂടി പഠിക്കാന്‍ അവര്‍ തയാറായിരുന്നെങ്കില്‍.!

എന്തിനാണിവിടെ ബുദ്ധന്‍ വന്നത്.രാജ്യത്ത് ബ്രാഹ്മണ മേധാവിത്വം തകര്‍ത്ത്  പൗര സമത്വം സ്ഥാപിക്കാന്‍ ..പക്ഷെ..ബുദ്ധനെ മാമോദീസ മുക്കിയാണ് സവര്‍ണ്ണര്‍ പ്രതികാരം തീര്‍ത്തത്.ക്ഷേത്രങ്ങളാക്കി മാറ്റിയ  നിരവധി  ബുദ്ധ  വിഹാരങ്ങലുണ്ട് ഈ മഹാ  രാജ്യത്ത്.ഈ സത്യം  എങ്ങും  കുഴിക്കാതെ  തന്നെ  നമുക്ക്  കാണാം .ഇങ്ങനെയുള്ള  ക്ഷേത്രങ്ങള്‍  ഒക്കെ  ബുദ്ധര്‍ക്ക്  തിരിച്ചു  കൊടുക്കാന്‍  സവര്‍ണ്ണര്‍ തയാറാകുമോ ..? എത്രയോ  കാലം  താഴ്ന്ന  ജാതിക്കാരെ  അടിച്ചമര്‍ത്തിയും  കൊന്നുമാണ്  ബ്രാഹ്മണര്‍  അധീശത്വം  നിലനിര്‍ത്തിയതു   .അതിന്  പകരമായി  താഴ്ന്ന  ജാതിക്കാരുടെ  മേധാവിത്വം സ്ഥാപിച്ചു പകരം  വീട്ടാന്‍  സവര്‍ണ്ണര്‍ തയ്യാറാകുമോ ..? ഇതൊന്നും  ഉള്കൊല്ലാതെ  ചക്കര  കുഅടത്തില്‍  കയ്യിട്ടു   നക്കാനാണ്  പലപ്പോഴും  നീതി  പീടങ്ങളും  സര്ക്കാറുകളും   ശ്രമിക്കുന്നത് .പ്രശ്നം  പരിഹരിക്കലല്ല ഇവരുടെ  ലക്‌ഷ്യം ,ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍   മസ്ജിദ്  തകരില്ലായിരുന്നു  .രാമ ക്ഷേത്രം  ഉയരുകയും  ചെയ്യുമായിരുന്നു .

രാജ്യത്തിന്റെ  വിവിധ  ഭാഗങ്ങളില്‍  പള്ളിയും  അമ്പലവും  ഒരേ  കോമ്പൌണ്ടില്‍  നിലനില്‍ക്കുന്നുണ്ട് .അജ്മീറിലെ  തീര്‍ഥാടകരില്‍ വലിയൊരു  വിഭാകം  ഹിന്ദുക്കളാണ് .
പുരാതന  പള്ളികള്‍ ഒക്കെ  ക്ഷേത്ര   മാതൃകയിലാണ്  നിര്‍മ്മിച്ചിരിക്കുന്നത്  തന്നെ .
അത്   നിര്‍മ്മിച്ച  ആശാരിയും  മൂശാരിയും  രണ്ട്  ആരാധനാലയങ്ങളും  ഒരേ  പോലെയാണ്  ഗണിച്ചത് .വിശ്വാസങ്ങളെ  സ്വാര്തതയിലേക്ക്  കൊണ്ടുപോകാന്‍  ശ്രമിക്കുമ്പോഴാണ്  പ്രശ്നമുണ്ടാകുന്നത് ..അതിനെ  രാഷ്ട്രീയ  വല്കരിക്കാനും  വ്യവസായ  വല്കരിക്കാനും  ശ്രമിക്കുന്നവരാണ്  പ്രശ്നക്കാര്‍ .ക്ഷേത്രങ്ങള്‍  പൊളിച്ചു  പള്ളി നിര്‍മ്മിക്കുന്നതിനേയോ  പള്ളി പൊളിച്ചു  ക്ഷേത്രം  നിര്‍മ്മിക്കുന്നതിനേയോ  ഒരു മത   വിശ്വാസിയും  ന്യായീകരിക്കില്ല .പക്ഷെ ഏതോ   തലമുറ  എന്തെങ്കിലും  ചെയ്തെന്നു  പറഞ്ഞു  ഹാളിലാകുന്നവര്‍  മുമ്പ്  പറഞ്ഞ കാര്യങ്ങളും  പരിഗണിക്കേണ്ടി  വരും .അതാണ്‌  രാജ്യം  സ്വതന്ത്രമാവുമ്പോള്‍  ഉള്ള  അവസ്ഥ  നില  നിര്‍ത്തണമെന്ന്  ഭരണ ഘടന  അനുശാസിക്കുന്നത് . അല്ലെങ്കില്‍  പഴയ കാല ഭരണാധികാരികളുടെ   ജാതി -മത  ചൂഷണങ്ങള്‍ക്ക് ഇരയാകേണ്ടി  വരുന്നത് ഇന്നത്തെ  സമൂഹമാകും .

ഇന്ന്  സര്‍ക്കാരും  കോടതിയുമൊക്കെ  നമ്മെ  ഭയപ്പെടുത്തുകയാണ് .പ്രശ്നം  പരിഹരിക്കപ്പെടുകയല്ല ..കൂടുതല്‍  കലുഷമാക്കുകയാണ് .ആദ്യം  സെഷന്‍സ്  കോടതിയില്‍  ,പിന്നെ  ജില്ലാ  കോടതിയില്‍ ,അവിടന്ന്  ഹൈക്കോടതിയിലേക്ക് ,വീണ്ടും  സുപ്രീം  കോടതിയിലേക്ക് ..ലാസ്റ്റ്  വിധി  വരുമ്പോഴേക്ക്  ചാവാനുള്ളവര്‍ക്കൊക്കെ  വിധി  വന്നു  കഴിഞ്ഞിരിക്കും .ബാബരി മസ്ജിദ്  വിഷയത്തില്‍  എത്ര  ജീവനുകള്‍  ഇതിനകം മരിച്ചു  വീണു .
മുംബയിലും  മറ്റു  ഉത്തരേന്ത്യന്‍  സംസ്ഥാങ്ങളിലും  കൂട്ടക്കൊല  തന്നെ  നടന്നു .ഇനി  ഈ വിധിക്കൊപ്പവും  ആരൊക്കെയോ  മരിച്ചു  വീഴും .സുപ്രീം  കോടതി  തീരുമാനിക്കും വരെ  ഈ കൊല്ലും  കൊലയും  തുടരും ..ഓരോ  വിധിക്കും  ഇരകളാകുന്നവര്‍ അങ്ങിനെ  എത്ര  എത്ര ..!

ബാബരി വിഷയത്തില്‍  മാന്യമായ  തീരുമാനം ,എടുക്കാന്‍  സര്‍ക്കാര്‍  മടിക്കുന്നതെന്തിനാണ് .രാമ ക്ഷേത്രം  നിര്‍മ്മിക്കുന്നതിനെ  മുസ്ലിംകള്‍  എതിര്‍ക്കില്ല .
അത്  ബാബരിയുടെ  ഗ്രൗണ്ടില്‍ തന്നെ ആയാല്‍  പോലും .
ഒരാഴ്ച  മുമ്പ്   യു പിയിലെ  തന്നെ  മയിന്പുരി  ജില്ലയിലുള്ള  ശിത്ലാ  ദേവി  ക്ഷേത്രത്തിലെ  വിഗ്രഹം  ഒരു മുസ്ലിമിന്റെ  വീട്ടിലെ  ആട് കയറി വൃത്തികേടാക്കി .അതിന്  പ്രായശ്ചിത്തമായി  ഗ്രാമത്തിലെ  മുസ്ലിംകള്‍  ക്ഷേത്രത്തില്‍  വന്നു   വിഗ്രഹം  ശുദ്ധിയാക്കി  പുന:പ്രതിഷ്ഠ  നടത്തി .അതിന്  വേണ്ട എല്ലാ  ചെലവുകളും  വഹിച്ചു .ഈ സുന്ദര  രാജ്യത്ത് സൌഹൃദത്തിന്റെ  മധുവൂറുന്ന  
മുഹൂര്‍ത്തങ്ങള്‍  ഇന്നും  മാഞ്ഞു പോയിട്ടില്ലെന്ന്  നാം  മനസ്സിലാക്കണം .ഫൈസാ ബാദില്‍  ഹിന്ദുക്കള്‍ക്ക്  ക്ഷേത്രവും  മുസ്ലിംകള്‍ക്ക്  പള്ളിയും  നിര്‍മ്മിച്ച്‌  കൊടുക്കാന്‍  സര്‍ക്കാര്‍  തയ്യാറാകണം . പള്ളിയും   ക്ഷേത്രവും   തൊട്ടുരുമ്മി  ഉയര്‍ന്നു  നിലക്കട്ടെ ..നമ്മെ  നയിക്കുന്നത്  മതമാണെങ്കില്‍  ഇവിടെ ഒരു ചുക്കും  സംഭവിക്കില്ല .മറിച്ച്‌ ഇന്ന്  മതാന്ധതയാണ്  പലരെയും  നയിച്ച്‌  കൊണ്ടിരിക്കുന്നത് .

ബാബരി വളപ്പില്‍  ഔറംഗസീബിന്റെ  കാലം  തൊട്ടേ  മുസ്ലിമും  ഹിന്ദുവും  സ്നേഹത്തോടെ  വര്‍ത്തിച്ച  ചരിത്രം നാം  വിസ്മരിക്കുന്നു .ബാബരി നിലനില്‍ക്കുന്ന  ഫൈസാബാദിലെ  നീണ്ട  കാലത്തെ  മുസ്‌ലിം  ഭരണ  കാലത്ത്  ഒരു കുഴപ്പവും  ഉണ്ടായതായി  കുഴിച്ച് മാന്തുന്നവര്‍  പോലും  പറയുന്നില്ല .തര്‍ക്കം  ഭരണാധികാരികള്‍  തമ്മിലായിരുന്നു .അതാവട്ടെ  രണ്ടും  മുസ്‌ലിം  ഭരണാധികാരികളും .ബാബരിയുടെ  വളപ്പിലെ  കിണറ്റിലെ  വെള്ളം  ഇരു  മതസ്ഥരും  പുണ്യ  ജലമായി  ഇന്നും  ആദരവ്  കല്‍പ്പിക്കുന്നു .ആ  നാട്ടിലെ  എല്ലാ  ജാതിയിലും  പെറ്റ  കുട്ടികളെ  ആ  ജലം  കൊണ്ട്  കുളിപ്പിക്കുന്നു . ഹൈന്ദവര്‍ക്കും  ജൈന  മതസ്ഥര്‍ക്കും  ഫൈസാബാദ്  പുണ്യ  നഗരിയാണ്‌ .ശ്രീ  രാമന്റെ  ജന്‍മ സ്ഥലമാണ്  ഫൈസാബാദ്  എന്ന് ഹൈന്ദവര്‍  വിശ്വസിക്കുന്നു .അവിടെ  എല്ലാ മതസ്ഥരും  സാഹോദര്യത്തോടെ  ഇന്നും  കഴിയുന്നു .
ഹിന്ദി  എഴുക്കുകാരി  രാധിക  പ്രസാദും  ക്ളാസ്സിക്കല്‍  ഗായിക  ബീഗം  ആഖ്തരും  ഇന്നാട്ടുകാരാന് .ഉരുട്  സാഹിത്യകാരായ  മീര്‍  അസീസും  ബ്രിജ  നാരായണനും  സാഹോദര്യത്തിന്റെ  സംഗീതം  പൊഴിച്ചതും  ഫിസാബാടിലാണ് .

1855 വരെ  മസ്ജിദിന്റെ  വളപ്പില്‍  ഹിന്ദുവും  മുസ്ലിമും  പ്രാര്തനക്കെത്തിയിരുന്നു എന്ന്  ഫൈസാബാദ്  ഗസറ്റില്‍  പറയുന്നു .ഒന്നാം  സ്വാതന്ത്ര്യ  സമര കാലത്താണ്  ഇവിടെ വര്‍ഗ്ഗീയ  ലഹളയുണ്ടാകുന്നത്.അതിന്‍റെ  പിന്നില്‍  ബ്രിട്ടീഷ്  അജണ്ട ആയിരുന്നു  എന്ന്  ചരിത്രങ്ങള്‍  പറയുന്നു .അവിടെ  ഭരിച്ചിരുന്ന  ബ്രിടീഷ്  വിരോധിയായ  നവാബിനെതിരെ  
ഹിന്ദുക്കളെ  തിരുച്ചു  വിടാനാണ്  അവര്‍ ഈ ശ്രമം  നടത്തിയത് .അന്ന്  തൊട്ടു  ഇവിടെ കലാപങ്ങള്‍  ഉണ്ടാക്കാന്‍   ശ്രമിക്കുന്ന  ഒരു വിഭാഗം ഇവിടങ്ങളില്‍  ഉണ്ട് .സാഹോടര്യ്തില്‍  കഴിയുന്ന ഇരു  വിഭാഗങ്ങളെ  തമ്മിലടിപ്പിക്കാന്‍  അവര്‍ എന്നും  ശ്രമിച്ചു  കൊണ്ടിരുന്നു .അതിനിടയില്‍  വര്‍ഗ്ഗീയ  വാദികളുടെ  ശ്രദ്ധയും  അങ്ങോട്ടു  തിരിഞ്ഞു.1934 ലേ  വര്‍ഗ്ഗീയ  കലാപത്തില്‍  തകര്‍ക്കപ്പെട്ട  പള്ളിയുടെ  ചുറ്റുമതിലും  ഒരു താഴികക്കുടവും   ബ്രിട്ടീഷുകാരാണ്  പുനര്‍  നിര്‍മ്മിച്ചത് .

സ്വാതന്ത്ര്യത്തിനു ശേഷം പ്രദേശത്തെ മുസ്ലിംകള്‍ കൂട്ടമായി പാകിസ്ഥാനിലേക്ക് പാലായനം ചെയ്തപ്പോള്‍  ഇവിടം  മുസ്ലിംകളുടെ  എണ്ണം  കുറഞ്ഞു ..എന്നാല്‍  ബാബരി  പള്ളിയില്‍  വര്‍ഷങ്ങളായി  സേവനം  അനുഷ്ടിച്ചിരുന്ന  ഇമാം  അവിടം  വിട്ട്  പോയില്ല .ആയിടക്കു  നിരവധി  സന്ന്യാസിമാര്‍  ഇവിടേയ്ക്ക്  കുടിയേറി .അവര്‍  മെല്ലെ  മെല്ലെ  പള്ളിക്കകത്തെക്ക്  കടക്കാന്‍  ശ്രമിച്ചു .
ആള്‍പാര്‍പ്പില്ലാത്ത  സമീപത്തെ  വീടുകള്‍  ഒക്കെ പ്രദേശത്തുള്ള  സന്ന്യാസിമാരും  ഹൈന്ദവരും  കയ്യടക്കി . മുസ്ലിംകള്‍  കുറച്ച്   പേരെ  ഉണ്ടായിരുന്നൊള്ളൂ .
പ്രതികരിക്കാന്‍  പേടിച്ചു  അവര്‍  മൗനം പൂണ്ടു .നിസ്കരിച്ചു  പോകുന്നവരെ  വര്‍ഗ്ഗീയ  വാദികള്‍  ഉപദ്രവിക്കാനും  തുടങ്ങി . മര്‍ദ്ദനം  പേടിച്ചു  പിന്നെയും  മുസ്ലിംകള്‍  അവിടം  വിട്ട്  വിവിധ പ്രദേശങ്ങളിലേക്ക്  പാലായനം  ചെയ്തു . നാടൊട്ടുക്കും  വര്‍ഗ്ഗീയ  കലാപങ്ങള്‍  രൂക്ഷമായ  കാലമായിരുന്നു  അത് . മുസ്ലിംകളെ  പാകിസ്ഥാനിലേക്ക്  ആട്ടിപ്പായിക്കാനുള്ള  യത്നത്തിലായിരുന്നു  അവര്‍ .പാകിസ്ഥാനിലെ  മുസ്‌ലിം  തീവ്ര  വാദികള്‍  അവിടെയുള്ള  ഹിന്ദുക്കളെ  ഇങ്ങോട്ടും  ആട്ടിപ്പായിച്ചു .കോണ്ഗ്രസ്സും മുസ്ലിംലീഗും  തമ്മില്‍  തമ്മില്‍  ഉണ്ടായ  കസേര  കളിയില്‍  പിടഞ്ഞു  മരിച്ചത്  പതിനായിരങ്ങള്‍ .

1949 ഡിസമ്പര്‍  24 ന് പോലീസ്  ഗാര്‍ഡുമാര്‍  ഉറക്കം   നടിക്കുന്ന  രാത്രിയില്‍  വര്‍ഗ്ഗീയ  വാദികളായ  ചില  സന്ന്യാസിമാര്‍  
പള്ളിയുടെ  മിഹ്റാബില്‍ ശ്രീ  രാമന്റെ  വിഗ്രഹം  കൊണ്ട്  വെച്ച് .തൊട്ടടുത്ത ചുവരില്‍  സീതാ  ദേവിയുടെ  ചിത്രവും  വരച്ചു .പുലര്‍ച്ചെ  വിഗ്രഹം  സ്വയം  ഭൂവാണെന്ന് നാട്  നീളെ  പ്രചരിപ്പിച്ചു .അതോടെ  ജനങ്ങള്‍  കൂട്ടമായി പള്ളിയിലേക്കൊഴുകി  .പള്ളി പൂട്ടി  വിഗ്രഹം  മാറ്റാന്‍  പ്രധാനമന്ത്രി  നെഹ്രുവിന്റെ  നിര്‍ദേശം  വന്നു .പക്ഷെ  അന്ന്  ഫൈസാബാദ്  ജില്ലാ  മജിസ്ട്രേറ്റ്  ആയിരുന്ന  മലയാളിയായ  കെ കെ    നായര്‍  നിര്‍ദേശം  നടപ്പാക്കിയില്ല .ഹിന്ദുക്കള്‍  പ്രകൊപിതരാകും  എന്നായിരുന്നു  അയാള്‍  കാരണം  പറഞ്ഞത് .അതോടെ  പള്ളി  പൂട്ടി ..വിഗ്രം  അകത്തായി .

1980 വരെ  ബാബരി  പ്രശ്നം ആരുമറിയാതെ  പോയി . എണ്‍പതുകളില്‍  പ്രധാനമന്ത്രിയായിരുന്ന  രാജീവ്  ഗാന്ധി  വര്‍ഗ്ഗീയ  വാദികളെ  പ്രീണിപ്പിക്കാന്‍  വേണ്ടി  തന്‍റെ  മുത്തച്ചന്‍  പൂട്ടിയ   പള്ളി  അവര്‍ക്ക്   തുറന്നു  കൊടുത്തു .വിശ്വ  ഹിന്ദു  പരിഷത്തിന്  ശിലാന്യാസത്തിനു  അനുമതിയും  കൊടുത്തു .പള്ളി  തത്വത്തില്‍  അമ്പലമായി  പരിണമിച്ചു .92-ല്‍  അന്നത്തെ  പ്രധാന   മന്ത്രിയായിരുന്ന  നരസിംഹ  രാവ്  വിന്‍റെ  മൌനാണ് വാദത്തോടെ  ഉള്ള  പള്ളിയും പൊളിച്ചു . തൊട്ടടുത്ത  ത്രെഞ്ഞെടുപ്പില്‍  കോണ്ഗ്രസ്  നേതാക്കള്‍  നാടൊട്ടുക്കും   നടന്നു  മാപ്പ്  പറഞ്ഞു  മുസ്ലിംകള്‍   മാപ്പും  കൊടുത്തു .അതോടെ  
ബാബരി  മസ്ജിദ് മതത്തിന്റെ  കൂട  വിട്ട്  മതേതരത്വത്തിന്റെ  കൂട്ടിലേക്ക്  ചേക്കേറുകയും  ചെയ്തു ..!!


കടപ്പാട്  : സിറാജ്  ദിനപത്രം  ( ദുബൈ  എഡിഷന്‍ )

No comments:

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP