അസ്സലാമു അലൈക്കും
ഒന്ലൈനിലെ സ്നേഹ മനസ്സുകള്‍ക്ക് ക്ഷേമായ്ശ്വര്യ പ്രാര്‍ഥനയോടെ..
വെറും ഒരു സൌഹൃദ കൂട്ടായ്മ എന്നതിലുപരി ആനുകാലികങ്ങളെ വായിക്കാനും വിലയിരുത്താനും
ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഒക്കെ വേദിയോരുക്കാനും
നമുക്ക് കഴിയണം.മനുഷ്യത്ത്വത്തിനു വില നഷ്ടപ്പെടുന്ന സാമൂഹിക പരിസരത്ത് നിന്നാണ് നമ്മള്‍
സംവദിക്കുന്നത്.വിഷക്കള്ള് മോന്തി ചാത്തോടുങ്ങുന്നവന്നു ലക്ഷങ്ങള്‍ നല്‍കി ഖജനാവ് കാലിയാക്കുന്ന അധികാരികള്‍ക്ക്
കീഴില്‍...നാല് കാശുണ്ടെങ്കില്‍ ഏത് അണ്ടനും അടകോടനും തോക്കും മാരകായുധങ്ങളും നല്‍കാനും
നീതി നടപ്പില്‍ വരുത്താന്‍ വന്ന പോലീസ് ഉധ്യോഗസ്ഥന്‍ പ്രതിയുടെ വെടിയേറ്റ് വരിക്കുന്ന ദുരവസ്ഥ നമുക്ക് ദിനം ദിന വാര്‍ത്തയിലെ അപ്രധാനമായ ഒന്നായി മാറിയിരുക്കുന്ന ചുറ്റുപാടില്‍..കൂട്ടുകാരെ..
മനുഷ്യന്‍ മൃഗത്തേക്കാള്‍ അധപതിക്കുന്ന അവസ്ഥാ വിശേഷം ഒരുക്കുന്നതിന് ആരാണ് കാരണക്കാര്‍..
ആഘോഷ വേളകളില്‍ കോടിക്കണക്കിനു രൂപയുടെ മദ്യം ഒഴുകുകയാണ് മലയാള ക്കരയില്‍..വിശിഷ്യാ മലബാറില്‍..
വരികള്‍ക്കിടയില്‍ നാം വായിക്കാതെ പോയ ഒരു ഭീകര സത്യം..ദ്രവ്യന്‍ എന്ന അബ്കാരി മുതലാളിയുടെ നിഴലായി
വരികള്‍ക്കിടയില്‍ നാം വായിക്കാതെ പോയ ഒരു ഭീകര സത്യം..ദ്രവ്യന്‍ എന്ന അബ്കാരി മുതലാളിയുടെ നിഴലായി
അല്ലങ്കില്‍ കാവലായി -ഇടതു-വലതു വ്യത്യാസമില്ലാതെ നമ്മുടെ നാടിന്‍റെ ..അല്ല ജനാതിപത്യത്തിന്റെ കാവല്‍ക്കാരായ നേതാക്കള്‍ നിരനിരയാണ്.അത് കൊണ്ടാണ് ചത്തൊടുങ്ങിയ കുടിയന്മാര്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍
ദ്രവ്യന്റെ സ്വര്‍ഗ്ഗ രാജ്യത്തില്‍ നിന്ന് എടുത്തു കൊടുക്കുന്നതിനു പകരം നമ്മുടെ ഖജനാവില്‍ നിന്ന് തന്നെ അതിന് പണം കണ്ടെത്താനും ഭരണ -പ്രതിപക്ഷ പാര്‍ട്ട്നന്മാര്‍ മിണ്ടാതിരിക്കുന്നതും.അല്ലെങ്കിലും മാസാമാസം സര്‍ക്കാര്‍ ഖജനാവില്‍ കോടികള്‍ വരുമാനം തരുന്ന കള്ള് കുടിയന്മാര്‍ക്ക് നഷ്ട പരിഹാരം കൊടുക്കുംമ്പോഴും ഒരു കൊലച്ചിരി എക്സൈസ് ഏമാന്റെ മുഖത്തു വിടരുന്നത്.പോകുന്നത് ലാഭത്തില്‍ നിന്നൊരു അമ്ഷമല്ലേ..എന്ന ചിന്തയാണ്...ശംഭോ മഹാ ദേവ..
സിനിമാ കഥകളിലെ നായകന്മാരെ വെല്ലുന്ന മുജീബ് എന്ന ചെറുപ്പക്കാരന്റെ പരാക്രമങ്ങള്‍ക്കും ചെയ്തികള്‍ക്കും ആരാണ് യഥാര്‍ത്തത്തില്‍ ഉത്തരവാദി.സ്ഫോടക വസ്തുക്കളും ആയുധങ്ങളും യദേഷ്ടം ഉപയോഗിക്കാനും പ്രയോഗിക്കാനും പാകമായ മനസ്സ് അയാള്‍ക്ക് രൂപപ്പെടുത്തി കൊടുത്തത് നമ്മുടെ അധികാരികള്‍ അല്ലെ..പണത്തിനു വേണ്ടി പണക്കരനാല്‍ പണിയുന്ന പുതിയ പണാധിപത്യ പ്രക്രിയക്ക് മാറ്റം വരാതെ സായം സന്ദ്യയില്‍ നാല് സ്റ്റുഡിയോയില്‍ യഥാര്‍ത്ഥ പ്രതികളായ ഈ നേതാക്കളെ വിളിച്ചിരുത്തി നടത്തുന്ന ന്യൂസ് ഹവര്‍ നാടകങ്ങള്‍ക്ക് സമൂഹത്തെ സമുദ്ധരിക്കാനാകില്ല.ചര്‍ച്ചകളും പ്രതികരണങ്ങളും സജീവമാകട്ടെ..സമൂഹം ഉണര്‍ന്നു ചിന്തിക്കട്ടെ..
നന്മ നിറഞ്ഞ നല്ല നാളെയെ കിനാവ് കണ്ട് ..
--
No comments:
Post a Comment