ഈ വിഷയത്തില്‍ (30/5/2011) മുഹമ്മദ് രാമന്തളി കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നടത്തിയ വിഷയാവതരണം mp3
മൂവാറ്റുപുഴ: സനദ് ദാന ചടങ്ങില്‍ ശഅ്‌റേ മുബാറക്കിനെ വിമര്‍ശിച്ച് സംസാരിച്ച രാഷ്‌ട്രീയ സമസ്‌ത നേതാവ് ജനവികാരത്തിന്റെ ചൂടറിഞ്ഞു. പേഴക്കാപ്പിള്ളി ജാമിഅ. ബദരിയ അറബി കോളജിലെ സനദ് ദാന സമ്മേളനത്തിലും കോളജ് സ്ഥാപകനായ ഫരീദുദ്ദീന്‍ മൗലവി അനുസ്‌മരണത്തിലും ആശംസാ പ്രസംഗകനായി പങ്കെടുത്ത പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാരാണ് അനവസരത്തില്‍ വിവാദ പ്രസംഗം നടത്തി വെട്ടിലായത്.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞും കോഴിക്കോട് കലക്‌ടര്‍ പി ബി സലീമും വിവിധ സുന്നി സംഘടനകളുടെ നേതാക്കന്‍മാരും പണ്‌ഡിതന്‍മാരും പങ്കെടുത്ത ചടങ്ങിലാണ് ആലിക്കുട്ടി മുസ്‌ലിയാര്‍ ശഅറ് മുബാറക്കിനെതിരെ തിരിഞ്ഞത്. തിരുശേഷിപ്പുകളെക്കുറിച്ച് പറഞ്ഞു തുടങ്ങിയ മുസ്‌ലിയാരുടെ പ്രസംഗം ശഅ്‌റ് മുബാറക്കിനും കൂപ്പണ്‍ പിരിവിനുമെതിരായ വിമര്‍ശനമായതോടെ വേദിയിരുണ്ടായിരുന്ന പണ്‌ഡിതര്‍ ഇത് സനദ് ദാന ചടങ്ങാണെന്നും ഇവിടെ വിമര്‍ശനം വേണ്ടെന്നും ഓര്‍മിപ്പിച്ചു. വിമര്‍ശനമുന്നയിച്ചാല്‍ മറുപടി പറയാന്‍ വേദി വേണമെന്നും അവര്‍ പറഞ്ഞു. സദസ്സ് മുഴുവന്‍ ഈ വികാരം പങ്കുവെച്ചുകൊണ്ട് ആലിക്കുട്ടി മുസ്‌ലിയാരുടെ പ്രസംഗത്തിനെതിരെ ശക്തിയായി പ്രതിഷേധിച്ചു. പണ്ഡിതര്‍ പരിപാടി ബഹിഷ്‌കരിച്ച് വേദിവിട്ടിറങ്ങി. ഇതോടെ ചടങ്ങ് അലങ്കോലമായി. ഒടുവില്‍ ആലിക്കുട്ടി മുസ്‌ലിയാരെ പ്രസംഗം മുഴുമിപ്പിക്കാനനുവദിക്കാതെ സംഘാടകര്‍ തന്നെ വേദിയില്‍ നിന്ന് പിടിച്ചിറക്കിക്കൊണ്ടു പോയി. ഇതിനിടയില്‍ സദസ്യര്‍ മുഴുവന്‍ പ്രതിഷേധിച്ച് പുറത്തു പോയിരുന്നു.
പിന്നീട് ഫരീദുദ്ദീന്‍ മുസ്‌ലിയാരുടെ മക്കള്‍ വിവാദ പ്രസംഗത്തിന്റെ പേരില്‍ വേദിയില്‍ വന്ന് മാപ്പു പറഞ്ഞു. ചടങ്ങിലേക്ക് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ ക്ഷണിച്ചിരുന്നതാണെന്നും അസൗകര്യം മൂലം പങ്കെടുക്കാന്‍ കഴിയാതിരുന്ന അദ്ദേഹം അടുത്ത ദിവസം തന്നെ കോളജ് സന്ദര്‍ശിക്കാനിരിക്കുകയാണെന്നും ഇത്തരമൊരു പ്രസംഗം ഉണ്ടായതില്‍ ഖേദമുണ്ടെന്നും മാപ്പാക്കണമെന്നും അവര്‍ പറഞ്ഞു. (email)
No comments:
Post a Comment