കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

അഹ്ലുസ്സുന്നയുടെ ആഗോള ജാലകം

അഹ്ലുസ്സുന്നയുടെ ആഗോള ജാലകം
കേരള മലബാര്‍ ഇസ്ലാമിക്‌ ക്ളാസ് റൂം


വിവര സാങ്കേതിക വിദ്യ അനുദിനം പുരോഗതിയുടെ പുത്തന്‍ പടവുകള്‍ താന്ടുകയും ഒപ്പം ധാര്‍മ്മികതയും സദാചാര ബോധവും അതോടൊപ്പം നശിച്ചു കൊണ്ടിരിക്കുന്ന സങ്കീര്‍ണ്ണമായ ദശാ സന്ധിയിലാണ് 8 സംവല്സരങ്ങള്‍ക്കപ്പുറം നിസ്വാര്തരായ ഒരു കൂട്ടം സുന്നി പ്രവര്‍ത്തകര്‍ സുന്നി ലോകത്തിന്‍റെ ആദ്യ തല്‍സമയ ഓണ്‍ ലൈന്‍ ക്ളാസ് റൂമായ ഈ മഹാ സംരംഭത്തിന് തുടക്കമിടുന്നത്.

ഇന്ന് കേരള മലബാര്‍ ഇസ്ലാമിക്‌ ക്ളാസ് റൂം മലയാളീ മുസ്ലിംകള്‍ അധിവസിക്കുന്ന ഇടങ്ങളില്‍ ഒക്കെ ( 16 ല്‍ ഏറെ രാഷ്ട്രങ്ങളില്‍ ) സുന്നി സംഘ ചലനങ്ങളുടെ ഓരോ തുടിപ്പുകളും കിതപ്പുകളും തത്സമയം എത്തിച്ചു കൊടുക്കുന്നതോടൊപ്പം പാരമ്പര്യ വിശ്വാസ തനിമയില്‍ ഉമ്മത്തിനെ വഴി നടത്താനും ശൈതില്യത്തിന്റെ വിഷ വിത്ത്‌ വിതറുന്ന പുരോഗമന ചെകുത്താന്മാരെ കളങ്കമറ്റ തൗഹീദി ന്റെ കരിങ്കല്ഭിത്തികളാല്‍ പ്രതിരോധിക്കാനും
24 മണിക്കൂറും സദാ പ്രവര്‍ത്തന സജ്ജമാണ്.

ആദരണീയ പണ്ഡിത കുടുമ്പത്തിലെ അനുഗ്രഹീത വ്യക്തിത്വം ഹാഫിസ് മുഹമ്മദ്‌ സ്വാദിഖ് മിസ്ബാഹിയുടെ കരുത്തുറ്റ നേതൃത്വത്തിന് കീഴില്‍ പ്രാസ്ഥാനിക രംഗത്തെ മഹല്‍ വ്യക്തിത്വങ്ങളുടെ ആശീര്‍വാദ അനുഗ്രഹാശിസ്സുകളോടെ സുന്നി ലോകത്തിന്‍റെ അഭിമാനമായി
പ്രോജ്വലിക്കുകയാണ്.
ഇന്റര്‍നെറ്റ് സംവിധാനമുള്ള മൊബൈല്‍ ഉപഭോത്കാക്കള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ വ്യക്തതയോടെയും വേഗതയിലും ക്ളാസ് റൂം തത്സമയം ലഭ്യമാകും. കൂടാതെ നിരവധി സൈറ്റ് കളിലും ക്ളാസ് റൂം ഇപ്പോള്‍ ലഭ്യമാകുന്നുണ്ട്.
മര്‍കസില്‍ നിന്നുള്ള ഖമറുല്‍ ഉലമാ കാന്തപുരം ഉസ്താദിന്‍റെ ബുഖാരി ദര്സ്, സഅദിയ്യയില്‍ നിന്ന് നൂറുല്‍ ഉലമ MA ഉസ്താദിന്‍റെ ബുഖാരി ക്ളാസ്, മഅദിന്‍ സ്വലാത്ത് നഗറില്‍ നിന്നുള്ള ലോക ശ്രദ്ധയാകര്‍ഷിക്കുന്ന ആത്മീയ സംഗമങ്ങള്‍, വലിയുല്ലാഹി കുണ്ടൂര്‍ ഉസ്താദ്‌ മഖാം ഷരീഫില്‍ നിന്നുള്ള വാരാന്ത ബുര്‍ദ മജ്‌ലിസ്, വേങ്ങര ബുര്‍ദ നഗറില്‍ നിന്നുള്ള വാരാന്ത ബദര്‍ മൌലിദ് സദസ്സ്, കൂടാതെ ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നുള്ള സുന്നി പ്രാസ്ഥാനിക ചലനങ്ങള്‍ തത്സമയം നിങ്ങള്‍ക്കെത്തിക്കാന്‍ അതിനൂതന സംവിധാങ്ങലോടെ സദാ കര്‍മ്മ നിരതരായ നൂറു കണക്കിന് പ്രവര്‍ത്തകര്‍ ഇന്ന് ഈ സംരഭത്തിനു മുതല്‍ക്കൂട്ടാണ്.
ലോക സുന്നി സമൂഹത്തിന്റെ ആവേശമായ സുന്നി മര്‍ക്കസ് മഹാ സമ്മേളന പ്രചരണം വിശ്വാസികള്‍ ആഘോഷമാക്കി കൊണ്ടാടുമ്പോള്‍ അതിന്റെ ആരവം ലോകത്തിനു സമര്‍പ്പിക്കുന്നതും കേരള മലബാര്‍ ഇസ്ലാമിക് ക്ളാസ് റൂമാണ്.
മര്‍ക്കസ് മഹാ സമ്മേളനം തത്സമയം ഒരേ സമയം പതിനായിരങ്ങള്‍ക്കെത്തിക്കാന്‍ അതിനൂതന സംവിധാനങ്ങളോടെ സുന്നി ഓണ്‍ ലൈന്‍ ഒരുങ്ങിക്കഴിഞ്ഞു

--

"വൃണിത ഹൃദയങ്ങളുടെ ശ്യാമ രക്തം പുരണ്ട ജീര്‍ണ്ണ മാലിന്യങ്ങളുടെ നെയ്പാട കലങ്ങിയ ആത്മ നൊമ്പരങ്ങളുടെ അഗ്നി ദ്രാവകങ്ങളിലൂടെ അതികഠിനമായി തുഴഞ്ഞ് ..അടിച്ചമര്‍ത്തലുകളുടെ കൊടുങ്കാറ്റുകളെ വകഞ്ഞു മാറ്റി ..ത്യാഗത്തിന്‍റെ തീക്കടല്‍ മുറിച്ചു നീന്തി.. മര്കസും ഖമറുല്‍ ഉലമാ കാന്തപുരവും ജയിച്ചടക്കുകയാണ്."


ആ നെഞ്ചിടിപ്പിന്റെ താളം നേരില്‍ കാണാന്‍ നിങ്ങള്ക്ക് സ്വാഗതം..


സുന്നി മര്‍കസ്
33 - വാര്‍ഷിക 15- സനദ്ദാന
മഹാ സമ്മേളനം


2011 ജനുവരി 7-8-9
മര്‍കസ് നഗര്‍ - കോഴിക്കോട്


ദുആ വസ്വിയ്യത്തോടെ
എ പി അബൂബക്കര്‍ അന്‍സാറാബാദ്

No comments:

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP