കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

kmic ഒരു ദശകത്തോടടുക്കുന്നു

അഹ്ലുസ്സുന്നയുടെ ആഗോള ജാലകം കേരള മലബാര്‍ ഇസ്ലാമിക്‌ ക്ളാസ് റൂം സൈബര്‍ ലോകത്ത് പ്രബോധനത്തിന്റെ പുത്തന്‍ സാധ്യതകളുമായി മിഴി തുറന്നിട്ട്‌ ഒരു ദശകത്തോടടുക്കുന്നു. ഈ ധന്യ മുഹൂര്‍ത്തത്തില്‍ , ആഗോള സുന്നി മനതലങ്ങളില്‍ ആത്മാഭിമാനത്തിന്റെ സുവര്‍ണ്ണ ശോഭയായി പരിലസിക്കുന്ന ഈ മഹത്തായ സംരംഭത്തിന്റെ അണിയറ ശില്പികള്‍ക്കും സഹകാരികള്‍ക്കും 16 -ല്‍ ഏറെ രാജ്യങ്ങളില്‍ ഇരുന്ന് ലോക സുന്നി സംഘ ചലനങ്ങള്‍ വീക്ഷിക്കുന്ന ആയിരങ്ങള്‍ക്കും ദശ വാര്‍ഷിക സമ്മാനമായി നാഥന്‍ കനിഞ്ഞത് ആദരണീയനായ സയ്യിദ് യൂസുഫുല്‍ ബുഖാരി തങ്ങള്‍
വൈലത്തൂരിന്റെ അനുഗ്രഹീത നേതൃ സൗഭാഗ്യമാണ്.
പാരമ്പര്യത്തിന്‍റെ നേര്പതങ്ങളില്‍ ശൈതില്യത്തിന്റെ വിഷവിത്ത് വിതറിയ പുരോഗമന ചെകുത്താന്മാരില്‍ നിന്ന് കരിങ്കല്‍ ഭിത്തികളാല്‍ പരിരക്ഷണത്തിന്‍റെ ആവരണം തീര്‍ത്ത പത്ത് സംവത്സരങ്ങള്‍..!!
നക്ഷത്ര ശോഭ വിതറി ഒരു ദശകത്തിന്റെ കര്‍മ്മ ഭൂമിയെ ദീ
പ്തമാക്കിയ നിസ്വാര്‍ഥരായ ഒട്ടേറെ മഹല്‍ വ്യക്തിത്വങ്ങള്‍.. ഈ മഹാ സംരംഭത്തിന് അടിത്തറ പാകിയ ധീര യുവാക്കള്‍.. ഇതിന് ജീവന്‍ നല്‍കിയ വന്ദ്യരായ മിസ്ബാഹി ഉസ്താദിന്റെ നേതൃത്വത്തിലുള്ള മികവുറ്റ നേതൃനിര..
അവസരോജിതമായി ഇടപെട്ടു കാലാന്തരങ്ങളില്‍ വഴിനടത്തിയ നിരവധി പണ്ഡിത മഹത്തുക്കള്‍..വിയര്‍പ്പ് തുള്ളികള്‍ കൊണ്ട് സ്വര്‍ണ്ണ സ്തംഭം തീര്‍ത്ത അഡ്മിന്‍ സുഹൃത്തുക്കള്‍..!!
ചവിട്ടിക്കടന്ന ഇന്നലെകള്‍ പതു പതുത്ത പട്ടു മെത്തകളുടെതല്ല.. പരു പരുത്ത കരിങ്കല്‍ ചീളുകളുടെയായിരുന്നു.. ആനയിക്കപ്പെട്ടത്‌ പുഷ്പ വൃഷ്ടി പതങ്ങളോടെയല്ല.. നെജ്ദിയന്‍ ബാധ കയറിയ മത യുക്തിവാദികളുടെ ഉള്ളറക്കുന്ന തെറിപ്പാട്ട് വര്‍ഷങ്ങളോടെയായിരുന്നു.


അഗ്നി ശലാകങ്ങലാല്‍ നെഞ്ചില്‍ വരച്ച വിശ്വാസവും കര്‍മ്മ വേഗങ്ങളാല്‍ മെയ്യില്‍ പതിഞ്ഞ അര്‍പ്പണ ബോധവും ഈ ധാര്‍മ്മിക മുന്നണിയുടെ കരളുറപ്പായപ്പോള്‍ അഹ്ലുസ്സുന്നക്കു നവ നൂറ്റാണ്ടിന്റെ സംഭാവനയായി കേരള മലബാര്‍ ഇസ്ലാമിക്‌ ക്ളാസ് റൂം പടര്‍ന്ന് പന്തലിച്ചു.
ആത്മീയ ലോകത്തെ അജയ്യരായ താരകങ്ങള്‍ ആശിഖു റസൂല്‍ കുണ്ടൂര്‍ ഉസ്താദും (ന:മ) മറ്റനേകം നിസ്വാര്‍ഥരായ പണ്ഡിത ജ്യോതിസ്സുകളും നമ്മെ നയിക്കുന്നു. കലുഷാന്തരീക്ഷ കെടുതികളില്‍ നിന്ന് സമൂഹത്തെ
പ്രതിരോധിക്കുന്ന വിപ്ലവപ്രസ്ഥാനത്തിന്റെ കര്‍മ്മ ഭടന്മാര്‍ ഈ സംരംഭത്തിന് താങ്ങും തണലുമാണ്.
രക്തമിറ്റുന്ന കൈവിരലാല്‍ കലിമ എഴുതിയ പൂര്‍വ്വികരും ,ചാട്ടവാര്‍ പ്രഹര ഹര്‍ഷത്തില്‍ തക്ബീര്‍ മന്ത്രമുരുവിട്ട അമ്മാറും , മരുഭൂ തീചൂടില്‍ സൂര്യാഭിമുഖം മലര്‍ന്നു കിടന്നു ചിരിച്ച ബിലാലും ,കരളരച്ചു ചാലിച്ച് ചരിത്രമെഴുതിയ ഹംസത്തും ഹൃദയത്തില്‍ പ്രണയിക്കപ്പെട്ടവര്‍ക്ക്
ധര്‍മ്മ സമര മുഖത്തു നിന്ന് പിറകോട്ട് നില്ക്കാന്‍ ആവില്ല.. !!
ഓണ്‍ലൈന്‍ രംഗത്ത് കളങ്കമറ്റ തൗഹീദിന്റെ സത്യ സാക്ഷ്യം മുഴക്കി കനല്‍ പതങ്ങളില്‍ കനകം വിളയിച്ച്‌ ഇനിയും നമുക്ക് ഉയരങ്ങള്‍ താണ്ടണം..ഇന്‍ഷാ അല്ലാഹ്..
കരുത്ത് പകരുക .. ഈ ധാര്‍മ്മിക കൂട്ടായ്മക്ക്.

No comments:

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP