കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

കുടുംബ സാമൂഹിക ബന്ധത്തിന്റെ ഇഴചേര്‍ച്ച അല്ലാഹു മനുഷ്യരെ ബോധ്യപ്പെടുത്തുന്നു: ശാഫി സഖാഫി




കുടുംബ സാമൂഹിക ബന്ധത്തിന്റെ ഇഴചേര്‍ച്ച അല്ലാഹു മനുഷ്യരെ ബോധ്യപ്പെടുത്തുന്നു: ശാഫി സഖാഫി
ദുബൈ: സ്വര്‍ഗ നരകങ്ങള്‍ക്കിടയിലെ സന്തുലിത സാമൂഹികജീവിത വ്യവസ്ഥയായാണ് പരിശുദ്ധ ഖുര്‍ആനിലൂടെ ഇസ്‌ലാം കുടുംബത്തെ പരിചയപ്പെടുത്തുന്നതെന്ന് ശാഫി സഖാഫി ഉദ്‌ബോധിപ്പിച്ചു. ഭൂമിയുടെ ചാലകശക്തി കണ്ണികളായി നീണ്ടു പോകുന്ന കുടുംബങ്ങളും അവ ഒരുമിക്കുന്ന സാമൂഹിക വ്യവസ്ഥയുമാണ്. അതുകൊണ്ടാണ് മനുഷ്യരെ അല്ലാഹു നക്ഷത്രങ്ങളെപ്പോലെ ഒറ്റയൊറ്റയായി സൃഷ്ടിക്കാതിരുന്നത്. ഒരു മനുഷ്യനെ സൃഷ്ഠിക്കുകയും അതില്‍നിന്നു തന്നെ ഇണയെയും പിന്നീട് അവരിലൂടെ മനുഷ്യകുലത്തെയാകെയും സൃഷ്ടിച്ചതിലൂടെ കുടുംബ സാമൂഹിക ബന്ധത്തിന്റെ ഇഴചേര്‍ച്ച അല്ലാഹു മനുഷ്യരെ ബോധ്യപ്പെടുത്തുകയായിരുന്നു. ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തില്‍ ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച വേദിയില്‍ മാതൃകാ കുടംബം, പ്രതീകാത്മക സമൂഹം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബന്ധങ്ങള്‍ സൃദൃഢമാക്കാന്‍ അത്യാവശ്യമായ നിയമ വിലക്കുകളാണ് ഇസ്‌ലാം പഠിപ്പിച്ചത്. വിവാഹമോചനം ഇതിന്റെ ഉദാഹരണമാണ്. എന്തെങ്കിലുമൊരു പോരായ്മ കാണുമ്പോഴേക്ക് എടുത്തു ചാടരുതെന്നാണ് കല്‍പ്പന. കണ്ടതിനെല്ലാം പൊട്ടിത്തെറിക്കരുത്. ആത്മസംയമനത്തിലൂടെ മാത്രമേ കുടുംബ വഴക്കുകള്‍ തീര്‍ക്കാനാകൂ. ഒരു നിലക്കും ഒത്തു പോകില്ലെന്ന് രണ്ടു പേരും ഉറച്ച ഘട്ടത്തില്‍ ഒരു ബന്ധം മുന്നോട്ടു കൊണ്ടു പോകുന്നത് പ്രായോഗികമല്ല. അവിടെ മാത്രമാണ് ഇസ്‌ലാം നല്ല നിലയില്‍ വേര്‍ പിരിയാനുള്ള അനുവാദം നല്‍കുന്നത്. അനുവദിക്കപ്പെട്ട കാര്യങ്ങളില്‍ ഏറ്റവും വെറുക്കപ്പെട്ടത് വിവാഹമോചനമാണ് എന്ന തിരുനബിയുടെ വചനം ശ്രദ്ധേയമാണ്. രണ്ടു ഭാര്യമാരുമായുള്ള സഹവര്‍ത്തിത്വം നന്നാക്കുക. അവര്‍ നിങ്ങളുടെ ഉടയാടകളും നിങ്ങള്‍ അവരുടെ ഉടയാടകളുമാണ് എന്ന ദൈവിക വചനം ഖുര്‍ആന്‍ വിഭാവന ചെയ്യുന്ന ദാമ്പത്യത്തിന്റെ ആഴം തൊടുന്നു. ദാമ്പത്യത്തിന്റെ അസ്ഥിവാരം കലര്‍പ്പില്ലാത്ത സ്‌നേഹമാണ്, സമ്പൂര്‍ണമായ മാനസിക പൊരുത്തമാണ്. രണ്ടു മനസ്സുകള്‍ ചേര്‍ന്ന് ഒന്നായിത്തീരുന്ന മാസ്മരിക പ്രക്രിയയാണ് ദാമ്പത്യം. കുടുംബത്തിന്റെ പ്രാധ്യാന്യം വിലയിരുത്തുന്നതില്‍ സ്വതന്ത്ര ലൈംഗികതയുടെ ഗുരു ഓഷോക്ക് പിഴച്ചു. അദ്ദേഹത്തിന്റെ ഭാഷയില്‍ കുടുംബം ഭാരവും ബാധ്യതയുമാണ്. കുടുംബങ്ങളില്ലായിരുന്നുവെങ്കില്‍ ഭൂമി ആകാശംപോലെ സൃഷ്ടിക്കപ്പെട്ടതുപോലെ തന്നെ നിഷ്‌ക്രിയമായി പരന്നുകിടക്കുമായിരുന്നു. ഗണിത ശാസ്ത്രത്തില്‍ ഒന്നും ഒന്നും രണ്ടാണ്. എന്നാല്‍, ദാമ്പത്യത്തില്‍ അതു വൈക്കം മുഹമ്മദ് ബഷീറിന്റെ തത്വശാസ്ത്രം പോലെ ഇമ്മിണി വലിയ ഒന്നാണ്. ഇസ്‌ലാമില്‍ ഭരിക്കപ്പെടുന്നവളും ഭരിക്കുകയും ചെയ്യുന്ന ഭാര്യയും ഭര്‍ത്താവുമില്ല. മറിച്ച് ഇണയും തുണയുമാണ്. അവള്‍ കല്‍പ്പിക്കപ്പെടേണ്ടവളും ഭരിക്കപ്പെടേണ്ടവളും മാത്രല്ല. അവള്‍ക്കുമുണ്ട് അവകാശങ്ങള്‍. ഇതാണ് പരിശുദ്ധ ഇസ്‌ലാം പഠിപ്പിക്കുന്ന ദാമ്പത്യലോകം. ദാമ്പത്യം ഒരു കലയാണെന്നതു മറക്കരുത്. അതിലെ വിജയ പരാജയങ്ങളുടെ മുഖ്യ പങ്ക് പുരുഷനുമാണ്. അവന്‍ മാത്രം നന്നായതുകൊണ്ടായില്ല. അവളും നന്നാകണം. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ദുബൈ മര്‍കസ് പ്രസിഡന്റ് എ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ദുബൈ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ശംസുദ്ദീന്‍ ബാ അലവി, ജന. സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, പ്രൊഫ. യു സി അബ്ദുല്‍ മജീദ് സംബന്ധിച്ചു



No comments:

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP