ബൈലക്സ് മെസ്സന്‍ജറില്‍ കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ കയറുന്നത് നാം മുന്‍പ് വിശദീകരിച്ചിരുന്നു.ഇതില്‍ ഡി എന്‍ ഡി മോഡ് എങ്ങിനെ ഇടാം എന്നാണു പറയുന്നത്.ആദ്യമായി ഡി എന്‍ ഡി ഇടുന്നത് എന്തിന് എന്ന് മനസ്സിലാക്കാം. DND do-not-disturb mode എന്നാണ് അതിന്‍റെ മുഴുവന്‍ പേര്. മറ്റുള്ളവരില്‍ നിന്നും pm, invitation തുടങ്ങി ശല്യം ചെയ്യുന്നവരില്‍ നിന്നുള്ള രക്ഷയ്ക്കായാണ് ഡി എന്‍ ഡി ഇടുന്നത്. വൈറസ് ലിങ്കുകളും മറ്റും നമ്മുടെ പി എമ്മില്‍ അയക്കുന്നവരില്‍ നിന്നും നമുക്ക് രക്ഷപെടാം. ആദ്യമായി ചെയ്യേണ്ടത് താഴെ ചിത്രത്തില്‍ കാണുന്നത് പോലെ നമ്മുടെ സ്ക്രീനിന്‍റെ താഴെയായി കാണുന്ന ബൈലക്സ് ചിഹ്നത്തില്‍ മൗസ് വലതു വശം ക്ലിക്കുക.
പിന്നീട് താഴെ ചിത്രത്തില്‍ കാണുന്നത് പോലെ my status >>dnd എന്നതില്‍ ക്ലിക്കുക. ഇപ്പോള്‍ നിങ്ങള്‍ ഡി എന്‍ ഡി മോഡില്‍ ആയി കഴിഞ്ഞു. ഇപ്പോള്‍ നിങ്ങള്ക്ക് പി എം ചെയ്യാന്‍ ആര്‍ക്കും പറ്റില്ല. നിങ്ങള്‍ അങ്ങോട്ട് പി എം ചെയ്താല്‍ മറുപടി തരാന്‍ കഴിയും എന്ന് മാത്രം.
----------------------------------------------------------------------
ഈ വിവരങ്ങള്‍ നിങ്ങള്ക്ക് ഉപകാരപ്രദമായി എന്ന് കരുതുന്നു.
ദുആ വസ്വിയ്യത്തോടെ അസ്സലാമുഅലൈക്കും.
No comments:
Post a Comment