കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ് എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm |
SUNNI MUJAHID SAMVADAM- MUVATUPUZHA 28/06/2012 .PART 2
- SUNNI MUJAHID SAMVADAM- MUVATUPUZHA 28/06/2012 .PART 2
SUNNI MUJAHID SAMVADAM- MUVATUPUZHA 28/06/2012 .PART 1- NOUSHAD AHSANI .KAYAKKODI
SUNNI MUJAHID SAMVADAM- MUVATUPUZHA 28/06/2012 .PART 1-
KERALA MALABAR ISLAMIC CLASS ROOM RECORD
ഖത്മുല്‍ബുഖാരി: ചരിത്രവും പ്രസക്തിയും
വിശ്വപ്രസിദ്ധ പണ്ഡിതനും ഹദീസ് വിജ്ഞാനീയങ്ങളിലെ അനുപമ സാന്നിധ്യവുമായ ശൈഖുല്‍ ഹദീസ് ഇമാം ബുഖാരിയുടെ ഗ്രന്ഥമായ 'സ്വഹീഹുല്‍ ബുഖാരി' ഓതിത്തീര്‍ന്നവരുടെ അനുഗ്രഹവേദിയാണ് ശനിയാഴ്ച (30-june-2012) മര്‍കസില്‍ നടക്കുന്ന ഹദീസ് പഠിതാക്കളുടെ സംഗമം.
ശഅ്ബാനിന്റെ ചരിത്രസ്മൃതികളെ അയവിറക്കിയാണ് ഓരോ വര്‍ഷവും ഖത്മുല്‍ ബുഖാരി സംഗമം നടക്കുന്നത്. ഇസ്‌ലാമിക കേരളത്തിന്റെ ചരിത്രത്തില്‍ ഇവ്വിധമൊരു കൂട്ടായ്മ ഒരുപക്ഷേ മര്‍കസില്‍ മാത്രമേയുള്ളൂവെന്ന് പറയാം. മതപണ്ഡിതന്മാരുടെ പ്രൗഢമായ സാന്നിധ്യത്തില്‍ നടക്കുന്ന 'ഖത്മുല്‍ ബുഖാരി സംഗമ'ത്തിന് നേതൃത്വം കൊടുക്കുന്നത് കാന്തപുരം ഉസ്താദാണ്.
സോവിയറ്റ് യൂനിയനിലെ ബുഖാറയില്‍ ഹിജ്‌റ 194 ശവ്വാല്‍ 14 വെള്ളിയാഴ്ച ദിനത്തിലായിരുന്നു ഇമാം ബുഖാരിയുടെ ജനനം. ഖുറാസാനില്‍ ജഹ്ഫി വംശജനായി പിറന്നപ്പോള്‍ തന്നെ നാട്ടുകാര്‍ ആ കുഞ്ഞിന് പ്രത്യേക പരിഗണന നല്‍കി. 'അബൂഅബ്ദില്ല' എന്ന ഓമനപ്പേരിലാണവര്‍ സംബോധന ചെയ്തിരുന്നത്. മുഹമ്മദ് അബൂഅബ്ദില്ലാ ഇസ്മാഈലുല്‍ ബുഖാരിയുടെത് സുകൃതജന്മമായിരുന്നെങ്കിലും ആ കുഞ്ഞുനയനങ്ങള്‍ക്കു കാഴ്ചശക്തിയില്ലായിരുന്നു. മാതാവിനിത് അസഹ്യമായി. ആ മാതൃഹൃദയം പരിഹാരത്തിനായി അല്ലാഹുവിനോട് കരഞ്ഞുപ്രാര്‍ഥിച്ചു. ആ പ്രാര്‍ഥന ബുഖാരിയുടെ നയനങ്ങള്‍ക്ക് വെളിച്ചം പകര്‍ന്നു. ഇരുളില്‍നിന്നും വെളിച്ചത്തിലേക്കുള്ള ആത്മീയമായൊരു മിഴിതുറക്കല്‍. ആ നക്ഷത്രക്കണ്ണുകളില്‍ പിന്നെ ഇരുട്ടിനു സ്ഥാനമുണ്ടായിരുന്നില്ല. ഇമാം മുഹമ്മദുല്‍ ബുഖാരിയുടെ മാതാവ് അതുല്യവ്യക്തിത്വമായിരുന്നു. ആത്മീയ വിജ്ഞാനങ്ങളില്‍ സദാ മുഴുകിയ ജീവിതം. പിതാവ് അല്ലാമാ ഇസ്മാഈല്‍ ധനാഢ്യനും മുഹദ്ദിസുമായിരുന്നു. ഇമാം മാലിക്, ഹമ്മാദുബ്‌നുസൈദ്, അബൂ മുആവിയ... ആ പരമ്പരയുടെ ആഴവും പരപ്പും വിപുലവും വിസ്തൃതവുമാണ്. അനേകം പ്രതിഭാശാലികളില്‍ നിന്നു വിജ്ഞാനം നുകരാന്‍ ഭാഗ്യം സിദ്ധിച്ച അനുഗൃഹീത ജീവിതത്തിനുടമയായിരുന്നു അല്ലാമാ ഇസ്മാഈലുല്‍ ബുഖാരി (റ).
പക്ഷേ, പിതാവിന്റെ തണലില്‍ ജീവിക്കാന്‍ ഇമാം ബുഖാരിക്ക് സൗഭാഗ്യം കുറവായിരുന്നു. ആ പിതാവ് പെട്ടെന്നുതന്നെ വിടപറഞ്ഞു. പിന്നീട് മാതാവിന്റെ സംരക്ഷണത്തിലാണ് വളര്‍ന്നതും പഠനം നടത്തിയതും. ആ സാത്വിക ഹൃദയം മകനെ സ്‌നേഹപരിലാളനകള്‍ നല്‍കിയും ഇസ്‌ലാമിക പാഠങ്ങള്‍ പകര്‍ന്നും അരുമയോടെ വളര്‍ത്തി. നിര്‍മല സ്വഭാവവും കുശാഗ്രബുദ്ധിയും കൃത്യതയാര്‍ന്ന ജീവിതനിഷ്ഠയും ഇമാം ബുഖാരിയുടെ വഴികള്‍ സുതാര്യവും സുവ്യക്തവുമാക്കി. എല്ലാറ്റിനെക്കുറിച്ചും ആഴത്തിലും ആധികാരികതയോടും പഠിച്ചറിയാനുള്ള അന്വേഷണ തൃഷ്ണയും നിരീക്ഷണ പാടവവും ഇമാം ബുഖാരിയെ വിജ്ഞാനങ്ങള്‍ തേടിയുള്ള പഥികനാക്കുകയായിരുന്നു. ദേശാന്തരങ്ങള്‍ താണ്ടി, സുഖാഡംബരങ്ങള്‍ ത്യജിച്ച്, കേ്‌ളശങ്ങള്‍ സഹിച്ച് ആ വിജ്ഞാനഹൃദയം അറിവുകള്‍ പുണരാന്‍ യാത്ര തുടര്‍ന്നു! പത്താം വയസ്സില്‍ ഖുര്‍ആന്‍ മന:പാഠമാക്കിയ ഇമാം കൗമാരദശയില്‍ എഴുപതിനായിരം ഹദീസുകള്‍ ഹൃദിസ്ഥമാക്കുകയും ചെയ്തിരുന്നു. മുഹമ്മദ്ബ്‌നു സലാമുല്‍ ബൈകന്ദി, മുഹമ്മദ്ബ്‌നു യൂസുഫുല്‍ ബൈകന്ദി, അബ്ദുല്ലാഹിബ്‌നു മുഹമ്മദുല്‍ മുസ്ഹദി, ഇബ്‌റാഹീമുല്‍ അശ്അശ്- ബുഖാറയില്‍ ഇമാം ബുഖാരിയുടെ ശ്രേഷ്ഠ ഗുരുനാഥന്മാര്‍ ഏറെയായിരുന്നു.
വിജ്ഞാനം തേടിയുള്ള ദേശാടനം തുടര്‍ന്നുകൊണേ്ടയിരുന്നു. ഹിജ്‌റ 212 ല്‍ 18-ാം വയസ്സിലായിരുന്നു ഇമാം ബുഖാരിയുടെ മദീനായാത്ര. ഇക്കാലത്താണ് ആദ്യഗ്രന്ഥമായ താരീഖുല്‍ കബീറിന്റെ രചന നടക്കുന്നത്. റൗളാ ശരീഫിന്റെ ചാരത്തിരുന്ന് നിലാവുള്ള രാത്രികളില്‍ ഇമാം ഗ്രന്ഥരചനയില്‍ മുഴുകി. മദീനയില്‍ നിന്നു ബസ്വറയിലേക്കും പിന്നീട് ബഗ്ദാദ്, ഈജിപ്ത് എന്നിവിടങ്ങളിലേക്കും യാത്ര തുടര്‍ന്നു. അബാസിയാ ഭരണത്തിന്റെ ആസ്ഥാനമായിരുന്ന ബഗ്ദാദ് ഇമാമിനെ ആദരവോടെ സ്വീകരിച്ചു. ഇമാം അഹമ്മദുബിന്‍ ഹമ്പല്‍, മുഹമ്മദ്ബ്‌നു ഈസാ സബാഹ്, മുഹമ്മദ്ബ്‌നു സാഇഖ്, ശരീഫ്ബ്‌നു നുഅ്മാന്‍ എന്നിവര്‍ ബഗ്ദാദില്‍ ഇമാം ബുഖാരിയുടെ ഗുരുനാഥരില്‍ പ്രസിദ്ധരായിരുന്നു. ബഗ്ദാദില്‍ സ്ഥിരതാമസമാക്കണമെന്ന അഹമ്മദ്ബ്‌നു ഹമ്പലിന്റെ ആഗ്രഹം സഫലീകരിക്കാന്‍ കഴിയാതെയാണ് ഇമാം ശാമിലേക്ക് യാത്രപോയത്.
നിരവധി രാജ്യങ്ങളിലൂടെ പ്രതിഭാശാലികളായ പണ്ഡിതന്മാരുടെ ശിഷ്യത്വം സ്വീകരിച്ചുള്ള ഇമാമിന്റെ യാത്ര വിജ്ഞാനവിഹായസ്സ് അദ്ദേഹത്തിനു മുന്നില്‍ തുറന്നുകൊടുത്തു. ഓരോ ഹദീസ് മന:പാഠമാക്കുമ്പോഴും സാരാംശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനുള്ള അഭിനിവേശം ഇമാമിന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. അമ്പെയ്ത്തിനെപ്പറ്റിയുള്ള ഹദീസ് അമ്പെയ്ത്ത് നടത്തിയാണ് അദ്ദേഹം മന:പാഠമാക്കുന്നത്. കര്‍മ ധന്യമാര്‍ന്ന ആ ജീവിതത്തിനു ഹിജ്‌റ 256 ശവ്വാല്‍ 1-ന് 62-ാം വയസ്സില്‍ പരിസമാപ്തിയായി. സ്വഹീഹുല്‍ ബുഖാരിക്ക് 80-ല്‍ പരം വ്യാഖ്യാനങ്ങളുണ്ട്. ഇതിലേറ്റവും പ്രധാനം ഇമാം ഇബ്‌നു ഹജറുല്‍ അസ്ഖലാനി (773 - 152)യുടെ ഫത്ഹുല്‍ ബാരിയാണ്. ഇത്തരം ഹദീസ് വ്യാഖ്യാന ഗ്രന്ഥങ്ങളെ അവലംബിച്ചാണ് മര്‍കസില്‍ കാന്തപുരം ഉസ്താദിന്റെ 'സ്വഹീഹുല്‍ ബുഖാരി' ക്‌ളാസ്. പാണ്ഡിത്യത്തിന്റെ ഗുണവും നന്മയും പാരമ്പര്യത്തിന്റെ പരിശുദ്ധിയും ഇഴകിച്ചേര്‍ന്ന അനുഗൃഹീത ഹദീസ് ക്‌ളാസുകളില്‍ നിന്ന് പാഠം നുകര്‍ന്നാണ് സഖാഫികള്‍ കര്‍മപാതകളെ സാഫല്യമാക്കുന്നത്.
ലേഖനം : ഉസ്താദ് സി മുഹമ്മദ് ഫൈസി (മര്‍കസ് ജനറല്‍ മാനേജര്‍)
സുബൈര്‍ മുഹമ്മദിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
കോഴിക്കോട്: സ്‌കൂള്‍ ബസിടിച്ച് മരിച്ച സുബൈര്‍ മുഹമ്മദിന് (16) കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. മര്‍കസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താംതരം വിദ്യാര്‍ഥിയായ പുതുപ്പാടി കൈതപ്പൊയില്‍ വള്ളിയാട്ട് കാരാട്ട്‌പൊയില്‍ സുബൈര്‍ മുഹമ്മദിന്റെ മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വള്ള്യോട് ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
ശനിയാഴ്ച ഉച്ചക്ക് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നല്‍കിയ സ്വീകരണച്ചടങ്ങില്‍ അവസാനമായി സ്റ്റുഡന്റ് കാഡറ്റായ സുബൈര്‍ സല്യൂട്ട് നല്‍കിയ സഥലത്തുതന്നെ വിദ്യാര്‍ഥിയുടെ ചേതനയറ്റ ശരീരം കണ്ടപ്പോള്‍ വിതുമ്പലടക്കാനാവാതെ സഹപാഠികള്‍ യാത്രാമൊഴി നേര്‍ന്നു.
മര്‍കസ് സ്ഥാപനത്തിലെ വിദ്യാര്‍ഥികളും ഉസ്താദുമാരും സുന്നി പ്രവര്‍ത്തകരും ജില്ലാ പോലീസ് കാഡറ്റുകളും ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്മാരും സുബൈറിന് വിട നല്‍കി. മര്‍കസ് മെയിന്‍ ഓഡിറ്റോറിയത്തില്‍ നടന്ന മയ്യത്ത് നിസ്‌കാരത്തിന് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി നേതൃത്വം നല്‍കി. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി.
ഉച്ചക്ക് രണ്ടര മണിയോടെ വള്ളിയാട് ജുമാ മസ്ജിദില്‍ നടന്ന മയ്യത്ത് നിസ്‌കാരത്തിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. മൂന്നുമണിയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മയ്യത്ത് ഖബറടക്കി. നാട്ടിലെ പൊതുരംഗങ്ങളില്‍ സജീവമായി സുബൈര്‍ കൈതപ്പൊയില്‍ യൂനിറ്റ് എസ് എസ് എഫ് ജനറല്‍ സെക്രട്ടറിയും വള്ളിയാട് യൂനിറ്റ് കള്‍ച്ചറല്‍ കൗണ്‍സില്‍ സെക്രട്ടറിയുമായിരുന്നു.
തരുവണ അബ്ദുല്ല മുസ്ലിയാര്‍ നിര്യാതരായി

തരുവണയുടെ വിയോഗം സുന്നി സമൂഹത്തിന്ന് കനത്ത നഷ്ടം
നൂറുല്‍ ഉലമാ
സഅദാബാദ്
1951ല്‍ സുന്നിരംഗത്ത് ആദ്യമായി വദ്യഭ്യാസബോര്‍ഡ് രൂപികരണത്തിനും അതിന്റെ പ്രഥമ ഓര്‍ഗനൈസറും മുഫത്തിശും പ്രഥമ റൈഞ്ച് രൂപികരണത്തിലും സഹകാരിയായിരുന്നു തരുവണ അബ്ദുല്ല മുസ്ലിയാര്‍ എന്ന് അഖിലേന്ത്യ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും ജാമിഅ: സഅദിയ്യ: അറബിയ്യ: ജനറല്‍ മാനേജറുമായ നൂറുല്‍ ഉലമാ എം. എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അനുശോജന സന്ദേശത്തില്‍ അറിയിച്ചു. തന്റെ ജീവിതം മുഴുവനും സുന്നത്ത് ജമാഅത്തിനും അതിന്റെ പ്രചരണത്തിനും നീക്കിവെച്ച ത്യാഗികൂടിയായിരുന്നു അദ്ദേഹം. മാതൃകാ മുദരിസ്സ്, മാതൃകാസംഘാടകന്‍ എന്നീ നിലക്ക് അദ്ദേഹം അനുസ്മരണീയനാണ്. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് രൂപികരണത്തിലും അതിന്റെ സജീവ പ്രവര്‍ത്തനത്തിലും മുന്‍പന്തിയിലായിരുന്നു അദ്ദേഹം. യുവാക്കള്‍ക്ക് മാതൃകാപരമായ ജീവിതം നയിച്ച അദ്ദേഹത്തില്‍ നിന്ന് ഒരു പാട് പകര്‍ത്താനുണ്ട്. അദ്ദേഹത്തില്‍ നിന്ന് യുവപ്രവര്‍ത്തകര്‍ക്ക് പ്രചോദനം ഉണ്ടാവട്ടെ.അദ്ദേഹത്തെയും നമ്മെയും ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ച് കൂട്ടട്ടെ. സന്തപ്ത കുടുംബത്തിന് അനുശോചനം അറിയിക്കുന്നു. ഒരു മാസത്തിനിടയില്‍ പി.പി.മുഹിയദ്ദീന്‍ കുട്ടി മുസ്ല്യാര്‍, പി.എം.കെ. ഫൈസി എന്നിവരുടെ വിടവിന് ശേഷം തരുവണയുടെ വിടവ് സുന്നി സമൂഹത്തെ ദുഖത്തിലാഴ്ത്തിയിരിക്കുന്നു. എല്ലാവര്‍ക്കും അല്ലാഹു പരലോക മോക്ഷം നല്‍കുമാറാക്കട്ടെ.http://www.muhimmath.com/Details.aspx?id=13520
റജബിന്‍റെ സന്ദേശം
ഇന്ന് -16/6/2012-ist 4.30pm 'റജബിന്‍റെ സന്ദേശം' എന്നാ വിഷയത്തില്‍ സയ്യിദ് സ്വലാഹുധീന്‍ ബുഖാരി തങ്ങള്‍ കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ സംസാരിക്കുന്നു.എല്ലാവര്ക്കും സ്വാഗതം.
KMIC NEWS TIME 13-06-2012 WEDNESDAY
KMIC NEWS TIME 13-06-2012 WEDNESDAY
Special Guest Shri.MANJALAM KUZHI ALI (HON'BLE MINISTER) In Guest Desk
(Sunni Online News BY Jaleel Madavoor )
KMIC NEWS TIME 10-06-2012 SUNDAY
KMIC NEWS TIME 10-06-2012 SUNDAY
Special Guest QAMARUL ULAMA KANTHAPURAM USTHAD From THURKI (In Guest Desk)
SUNNI ONLINE NEWS BY JALEEL MADAVOOR
KMIC NEWS TIME 08-06-2012 FRIDAY
KMIC NEWS TIME 08-06-2012 FRIDAY
Special Guest Sayyid Ibraheem Khaleel Al Bukhari From Australia
SUNNI ONLINE NEWS BY JALEEL MADAVOOR
KMIC NEWS TIME 07-06-2012 THURSDAY
Kmic News Time
Every Day Indian Time 4 Pm @ Kerala Malabar Islamic Class Room
SUNNI ONLINE NEWS BY JALEEL MADAVOOR
മിഅ്റാജ് സന്ദേശവും പ്രസക്തിയും
നാളെ യു.എ.ഇ സമയം രാത്രി 9.30ന് പ്രത്യേക പരിപാടി...മിഅ്റാജ് സന്ദേശവും പ്രസക്തിയും....ബഹു. നാസറുദ്ധീന്‍ അന്‍വരി ഉസ്താദ് കേരള മലബാര്‍ ഇസ്ലാമിക്ക് ക്ലാസ്സ് റൂമില്‍ സംസാരിക്കുന്നു...ഏവര്‍ക്കും സ്വാഗതം...
തഹ്ലീ ല്‍ ചൊല്ലുക
നമ്മെ വിട്ട് പിരിഞ്ഞ പി.എം.കെ ഫൈസി ഉസ്താദ്,ഷാജഹാന്‍ (26) വയനാട് എന്നിവരുടെ പേരില്‍ കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂം കുടുംബം തഹ് ലീല്‍ ചൊല്ലി ഹദ് യ ചെയ്യുന്നു , നിങ്ങള്‍ ഒറ്റക്കും കൂട്ടമായും ചൊല്ലുന്ന തഹ് ലീല്‍ ന്‍റെകണക്ക്(لا إله إلا الله) @MAJEED.SSF.POTTIKKALU എന്ന ബൈലക്സ് ഐഡിയില്‍ അറിയിക്കുക.റേഡിയോ ശ്രോതാക്കള്‍ തഹ് ലീല്‍ എണ്ണം UAE 0501652998 , KSA 0508773424 , QATHAR 055877986 ,KERALA 8089234313 എന്നീ നമ്പറുകളില്‍ മെസ്സേജ് ആയി മാത്രം അറിയിക്കുക. കഴിയാത്തവര്‍ ഇതിനു താഴെ കമെന്റ്റ് ആയി ഇട്ടാലും മതിയാകും.നാളെ നാഥന്‍ നമ്മെയും ഉസ്താദിന്‍റെ കൂടെ സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ച് കൂട്ടുമാറാവട്ടെ...ആമീന്‍
പി എം കെ ഫൈസി: മുമ്പേ നടന്ന കര്‍മ്മയോഗി
(ഹുസൈന്‍ രണ്ടത്താണി
പ്രിയപ്പെട്ട പി.എം.കെ യുടെ വേര്‍പാട് ഒരിക്കലും പ്രതീക്ഷിച്ചതല്ലായിരുന്നു. മരണ വാര്‍ത്ത കേട്ടയുടനെ ഓര്‍മകള്‍ മിന്നല്‍ പിണര്‍ കണക്കേ മനസ്സിലൂടെ ഓടി മറയാന്‍ തുടങ്ങി. ആദ്യം പൊട്ടച്ചിറ അന്‍വരിയ്യയില്‍ ഉമര്‍ കല്ലൂരുമൊത്ത് കണ്ട ദിവസം.
അന്‍വരിയ്യയിലെ സുന്നി ബുദ്ധി ജീവികളുടെ കൂട്ടായ്മ, അല്‍ ഇര്‍ഫാദിന്റെ പേറ്റു നോവനുഭവിച്ച് കൊണ്ട് ദിവസങ്ങള്‍ കല്ലായ് റോഡിലെ ലോഡ്ജിലിരുന്ന് നേരം പുലരുവോളമുള്ള ചര്‍ച്ചകള്‍. ഉമര്‍ കല്ലൂര്‍, കെ.എ.കടങ്ങോട്, പി.എ.കെ മുഴപ്പാല, ബുഖൈര്‍, ടി.പി അബൂബക്കര്‍ തുടങ്ങിയവരുടെ വാദ വിവാദങ്ങള്‍. പരിവര്‍ത്തനത്തിന് വേണ്ടിയുള്ള ഞങ്ങളുടെ നിശ്ചയ ദാര്‍ഢ്യം. പി.എം.കെയുടെ അറുത്തു മുറിച്ച വാക്കുകള്‍, ഉമര്‍ കല്ലൂരിന്റെ തമാശകള്‍, വടക്കേ കാട് സ്‌കൂളിലെ ഇസ്‌ലാമിക ടെക്‌സ്റ്റ് പുസ്തകത്തിന്റെ നിര്‍മിതിക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍, അല്‍ ഇര്‍ഫാദ് എഡിറ്റോറിയല്‍ കമ്മറ്റിയുടെ മാസത്തിലൊരിക്കലുള്ള പ്രൗഢമായ കൂട്ടങ്ങയ്മ; ഒന്നും വൃഥാവിലായിട്ടില്ല.
ആതുരാ ശുശ്രൂഷാ രംഗത്ത് വലിയൊരു കാല്‍ വയ്പായി റെഡ് ക്രസന്റ് ഹോസ്പിറ്റലിന് തുടക്കമിട്ടത് പി.എം.കെയുടെ ഉറച്ച തീരുമാനത്തിന്റെ ഫലമായിരുന്നു. അന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിയായിരുന്ന നാസര്‍ മാത്രമാണ് പിന്തുണച്ചത്.
പി എം കെ ഫൈസി ഇ സുലൈമാന്‍ ഉസ്താദ് പൊന്മള ഉസ്താദ് തുടങ്ങിയവര്‍ക്കൊപ്പം
KMIC NEWS TIME 05-06-2012 TUESDAY
KMIC NEWS TIME 05-06-2012 TUESDAY
Kmic News Time Every Day Indian Time 4 Pm @ Kerala Malabar Islamic Class Room
SUNNI ONLINE NEWS
JALEEL MADAVOOR
KMIC NEWS TIME 04-06-2012 MONDAY
Kmic News Time Every Day Indian Time 4 Pm @ Kerala Malabar Islamic Class Room
SUNNI ONLINE NEWS
JALEEL MADAVOOR
മൊബൈലില്‍ മലയാളം വായിക്കാം
- 1. OPERA MINI ഇന്‍സ്റ്റാള്‍ ചെയ്യുക. http://www.opera.com/mobile/
- 2. OPERA MINI ഓപണ്‍ ചെയ്യുക. അഡ്രസ് ബാറില്‍ config: എന്നു ടൈപ്പ് ചെയ്യുക. config: എന്നു ടൈപ്പു ചെയ്താല്‍ ചിലപ്പോള്‍ error കാണിച്ചേക്കാം. അപ്പോള്‍ opera:config എന്നു ടൈപ്പ് ചെയ്ത് ശ്രമിയ്ക്കുക. എന്നിട്ടും നടന്നില്ലെങ്കില്‍ ഓപറാ ക്ലോസ് ചെയ്ത് വീണ്ടും ശ്രമിയ്ക്കുക. അല്ലെങ്കില്‍ Uninstall ചെയ്ത് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുക ( : ചിഹ്നം ഇടാന്‍ മറക്കരുത്. )
- 3. ഇപ്പോള്‍ POWER USER SETTINGS എന്നൊരു പേജ് കിട്ടും. അത് താഴേയ്ക്ക് സ്ക്രോള്‍ ചെയ്യുക.
- 4.Use bitmap fonts for complex scripts എന്ന സെറ്റിങ്ങില്‍ എത്തുക. അവിടെ No എന്നു കാണുന്നത് Yes ആക്കുക. Save ചെയ്യുക.
- ഇനി ഈ ബ്ലോഗ് http://sunnionlineclass.blogspot.com/ നിങ്ങളുടെ മൊബൈലില്‍ വായിക്കാം.
- സുന്നി ഓണ്‍ലൈന്‍ ന്യൂസ് എന്ന സൈറ്റും മൊബൈലില്‍ വായിക്കാന്‍ www.sunnionlinenews.com
- രിസാല വാരിക http://risalaonline.com/
KMIC NEWS TIME 01-06-2012
Special Guest KT JALEEL MLA
Kmic News Time Every Day Indian Time 4 Pm @ Kerala Malabar Islamic Class Room
SUNNI ONLINE NEWS BY JALEEL MADAVOOR
KMIC NEWS TIME 31-05-2012 Thursday
Special Guest KT JALEEL MLA
Kmic News Time Every Day Indian Time 4 Pm @ Kerala Malabar Islamic Class Room
SUNNI ONLINE NEWS BY JALEEL MADAVOOR
Subscribe to:
Posts (Atom)
SunniOnlineNews
സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍
kmic
-
ഭാഗം -1 : ഖുര്‍ആന്‍ ശരീഫ് ഭാഗം- 2 : മരണം ഒരു വിചിന്തനം ഭാഗം-3 : ഭയഭക്തി ഭാഗം-4 : പ്രാര്‍ത്ഥന ഭാഗം-5 : സദുപദേശം ഭാഗം-6 : ജീവിത ചിട...
-
kmic "എസ് എസ് എഫ് മദ്യ ഷോപ്പ് ഉപരോധ" ഐക്യദാര്‍ഢ്യ സമ്മേളനം http://sunnionlineclass.blogspot.com/2012/12/kmic_31.html ശഅറ...
-
2012 ജനുവരി 30 തിങ്കളാഴ്ച ശഅറെ മുബാറക് മസ്ജിദ് ശിലാസ്ഥാപനം . സുന്നി ലോകത്തിന്റെ അജയ്യരായ നായകരുടെ കാര്‍മ്മികത്വത്തില്‍ ഇന്ഷാ അല്ലാഹ്. ...
ജനപ്രിയം
-
ഭാഗം -1 : ഖുര്‍ആന്‍ ശരീഫ് ഭാഗം- 2 : മരണം ഒരു വിചിന്തനം ഭാഗം-3 : ഭയഭക്തി ഭാഗം-4 : പ്രാര്‍ത്ഥന ഭാഗം-5 : സദുപദേശം ഭാഗം-6 : ജീവിത ചിട...
-
kmic "എസ് എസ് എഫ് മദ്യ ഷോപ്പ് ഉപരോധ" ഐക്യദാര്‍ഢ്യ സമ്മേളനം http://sunnionlineclass.blogspot.com/2012/12/kmic_31.html ശഅറ...
-
എസ് .എസ് എഫ് സമ്മേളനം തത്സമയം കാണാനും കേള്‍ക്കാനും ലോകത്തിന്റെ വിവിധ കോണുകളില്‍ ഉള്ളവരുമായി സന്തോഷം പങ്കിടാനും അഹ് ലുസ്സുന്നയുടെ ആഗോള...
-
KERALA MALABAR ISLAMIC CLASS ROOM ( SUNNI ONLINE CLASS ) www.sunnionlineclass.com http://sunnionlinevideo.blogspot.com/ www.sunn...
Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക് ക്ലാസ്സ്‌റൂം
ഓണ്‍ലൈന്‍ ഗ്രൂപ്പ്
Email:
Archive
-
▼
2012
(141)
-
▼
June
(26)
- മുവാറ്റുപുഴ സംവാദം: മുജാഹിദ് പിളര്‍പ്പിന്റെ പ്രഖ്...
- SUNNI MUJAHID SAMVADAM- MUVATUPUZHA 28/06/2012 .PA...
- SUNNI MUJAHID SAMVADAM- MUVATUPUZHA 28/06/2012 .PA...
- ഖത്മുല്‍ബുഖാരി: ചരിത്രവും പ്രസക്തിയും
- സുബൈര്‍ മുഹമ്മദിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
- ഉണര്‍ത്തുകാലം ആര്‍ എസ് സി കാമ്പയിന്‍ പ്രഖ്യാപനം തല...
- നാരിയത്ത് സ്വലാത്ത്
- സ്വലാത്ത് താജ്
- തരുവണ അബ്ദുല്ല മുസ്ലിയാര്‍ നിര്യാതരായി
- ഇസ്രാഉം മിഅറാജും
- KMIC NEWS TIME 15-06-2012 FRIDAY
- റജബിന്‍റെ സന്ദേശം
- Janaza prayer Request from KERALA MALABAR ISLAMIC...
- KMIC NEWS TIME 13-06-2012 WEDNESDAY
- KMIC NEWS TIME 11-06-2012 MONDAY
- KMIC NEWS TIME 10-06-2012 SUNDAY
- KMIC NEWS TIME 08-06-2012 FRIDAY
- KMIC NEWS TIME 07-06-2012 THURSDAY
- മിഅ്റാജ് സന്ദേശവും പ്രസക്തിയും
- തഹ്ലീ ല്‍ ചൊല്ലുക
- പി എം കെ ഫൈസി: മുമ്പേ നടന്ന കര്‍മ്മയോഗി
- KMIC NEWS TIME 05-06-2012 TUESDAY
- KMIC NEWS TIME 04-06-2012 MONDAY
- മൊബൈലില്‍ മലയാളം വായിക്കാം
- KMIC NEWS TIME 01-06-2012
- KMIC NEWS TIME 31-05-2012 Thursday
-
▼
June
(26)